Jupiter Ketu Conjunction: ഒക്ടോബർ അവസാനം വ്യാഴവും കേതുവും സംയോജിക്കുന്നു! ഈ നാല് രാശികൾക്ക് സർവ്വത്ര നേട്ടങ്ങൾ
Jupiter Ketu Conjunction: വ്യാഴം ധനു, മീനം രാശികളുടെ അധിപൻ ആയാണ് ഇതിനെ കണക്കാക്കുന്നത്. ഈ വ്യാഴം ഒരു രാശിയിൽ ഒരു വർഷം സഞ്ചരിക്കും അങ്ങനെ വ്യാഴം സ്ഥാനമാറ്റം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.നിലവിൽ വ്യാഴം അതിന്റെ ഉയർന്ന രാശിയായ കർക്കിടകത്തിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 31ന് വ്യാഴം ചിങ്ങ രാശിയിൽ പ്രവേശിക്കുന്നു............

Jupiter Ketu Conjunction
ജ്യോതിഷത്തിൽ വ്യാഴത്തെ ദേവന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. വളരെ ശുഭകരമായ ഒരു ഗ്രഹമായിട്ട് ഇതിനെ കണക്കാക്കുന്നു. വ്യാഴം ധനു, മീനം രാശികളുടെ അധിപൻ ആയാണ് ഇതിനെ കണക്കാക്കുന്നത്. ഈ വ്യാഴം ഒരു രാശിയിൽ ഒരു വർഷം സഞ്ചരിക്കും അങ്ങനെ വ്യാഴം സ്ഥാനമാറ്റം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
നിലവിൽ വ്യാഴം അതിന്റെ ഉയർന്ന രാശിയായ കർക്കിടകത്തിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 31ന് വ്യാഴം ചിങ്ങ രാശിയിൽ പ്രവേശിക്കുന്നു. ഇതിന്റെ ഗുണം എല്ലാ രാശിക്കാര്‍ക്കും ലഭിക്കുമെങ്കിലും ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുന്നു. ചിങ്ങത്തിലെ ഗുരു കേതു സംയോജന മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.
ALSO READ:വ്യാഴത്തിന്റെ സംക്രമണം കഷ്ടപ്പാടും ദുരിതവും കൊണ്ടുവരുന്ന 3 രാശിക്കാർ
മേടം
മേട രാശിയുടെ അഞ്ചാം ഭാവത്തിൽ വ്യാഴത്തിന്റെയും കേതുവിന്റെയും സംയോഗം സംഭവിക്കും. ഇത് ഈ രാശിക്കാർക്ക് പുതിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. വളരെ കാലമായി മുടങ്ങിക്കിടന്ന പണം നിങ്ങളുടെ കൈകളിൽ എത്തും. അപ്രതീക്ഷിതമായ നിരവധി പുതിയ വഴികളിലൂടെ നിങ്ങൾക്ക് പണം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതും ശമ്പള വർദ്ധനവിനും അവസരം ലഭിക്കും. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും.
കർക്കിടകം
വ്യാഴത്തിന്റെയും കേതുവിന്റെയും സംയോഗം കർക്കടകത്തിന്റെ രണ്ടാം ഭാവത്തിൽ നടക്കും അതിനാൽ ഈ രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും നല്ല പുരോഗതി ഉണ്ടാകും. വരുമാനത്തിൽ നല്ല വർധവിനും നിക്ഷേപങ്ങളിൽ നല്ല സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് ദീർഘകാല കഠിനാധ്വാനത്തിന്റെ ഫലമായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും സാധ്യമാണ്. എന്നിരുന്നാലും ഏതൊരു സാമ്പത്തിക തീരുമാനവും വളരെ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.
ചിങ്ങം
ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിൽ വ്യാഴത്തിന്റെയും കേതുവിന്റേയും സംയോഗം സംഭവിക്കും. ഇത് ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള അവസരങ്ങൾ ഉണ്ട്. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ സ്ഥാനക്കയറ്റം. ശമ്പള വർദ്ധനവ് സംബന്ധിച്ച് നല്ല വാർത്തകൾ ലഭിച്ചേക്കാം. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലി വിജയകരമായി പൂർത്തിയാകും. പ്രത്യേകിച്ച് ഈ കാലയളവിൽ സമൂഹത്തിലെ സ്വാധീനമുള്ള ആളുകളുടെ സൗഹൃദം നിങ്ങൾക്ക് ലഭിക്കും.
ധനു
ധനുരാശിയുടെ ഒമ്പതാം ഭാവത്തിൽ വ്യാഴത്തിന്റെയും കേതുവിന്റെയും സംയോഗം നടക്കും. അതിനാൽ ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുകയും സാമ്പത്തിക സ്ഥിതിയിൽ നല്ല വർധനവ് ഉണ്ടാവുകയും ചെയ്യും. അതോടൊപ്പം ബിസിനസിൽ നല്ല പുരോഗതിക്കുള്ള അവസരങ്ങളും ഉണ്ടാകും. ബിസിനസുകാർക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. ഇതുവരെ പണപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഈ വ്യാഴത്തിന് സംക്രമണത്തിന് ശേഷം സാമ്പത്തികമായി ഉയർച്ച ഉണ്ടാകും.
ENGLISH SUMMARY
In astrology, Jupiter is regarded as the preceptor of the gods and is considered a highly auspicious planet. It is the ruling planet of the Sagittarius and Pisces signs. Jupiter spends one year in each zodiac sign; consequently, its transit exerts a significant influence on an individual’s life.