AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kaal Bhairav Jayanti 2025: മദ്യം വഴിപാടായി സമർപ്പിക്കുന്ന ശിവന്റെ ഉഗ്ര രൂപം; പിന്നിലെ കഥയും വിശ്വാസവും

why alcohol offering to kaal bhairav: " ഭൈരവ" എന്ന വാക്കിന്റെ അർത്ഥം ഭയത്തെ നശിപ്പിക്കുന്നവൻ എന്നാണ്. അഹങ്കാരത്തിന്റെ സംഹാരകനായി കണക്കാക്കുന്ന ഭൈരവന് മദ്യം വിളമ്പുന്നത് മനുഷ്യന്റെ ധാരണകളെ മൂടുന്ന അഹങ്കാരത്തെ പ്രതീകപ്പെടുത്തുന്നു

Kaal Bhairav Jayanti 2025: മദ്യം വഴിപാടായി സമർപ്പിക്കുന്ന ശിവന്റെ ഉഗ്ര രൂപം; പിന്നിലെ കഥയും വിശ്വാസവും
Kaal Bhairav JayanthiImage Credit source: Facebook, Tv9 Network
ashli
Ashli C | Published: 08 Nov 2025 11:40 AM

ഭഗവാൻ ശിവന്റെ ഉഗ്രരൂപമാണ് ഭൈരവൻ. അഭയം ഇല്ലാത്തവരുടെ നാഥനായാണ് ഭൈരവനെ കണക്കാക്കുന്നത്. എല്ലാത്തരം ഭക്തരെയും അവരുടെ സമർപ്പണങ്ങളെയും ഭൈരവൻ സ്വീകരിക്കും എന്നാണ് വിശ്വാസം. ഈ ലോകത്തിലെ നന്മയെയും തിന്മയെയും ശുദ്ധമായതിനെയും അശുദ്ധമായതിനെയും സന്തോഷത്തോടെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യും എന്നാണ് ഭൈരവന്‍റെ പിന്നിലുള്ള വിശ്വാസം.

ശിവന്റെ ഉഗ്രരൂപമായി കാലഭൈരവൻ അവതരിച്ച ദിവസമാണ് ഭൈരവ ജയന്തിയായി ആഘോഷിക്കുന്നത്. സാധാരണയായി കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് ഭൈരവ ജയന്തി അഥവാ ഭൈരവ അഷ്ടമി ആഘോഷിക്കുന്നത്. ഈ വർഷത്തെ കാലഭൈരവ ജയന്തി നവംബർ 12ന് ആണ്.

ഈ ദിവസത്തിൽ കാലഭൈരവന് മദ്യം അർപ്പിക്കുന്ന ഒരു വഴിപാടുണ്ട്. സാധാരണ ദൈവങ്ങൾക്ക് പൂക്കളും മധുരപലഹാരങ്ങളും ആണ് സമർപ്പിക്കുന്നത്. എന്നാൽ കാലഭൈരവൻ പ്രസാദിക്കാൻ മദ്യം നൽകിയാൽ മതി.

ALSO READ: പണം കയ്യിൽ നിൽക്കുന്നില്ലേ… ചിലവ് അധികമാണോ? വാസ്തുപ്രകാരമുള്ള ഈ പ്രതിവിധികൾ ചെയ്യൂ

എന്തുകൊണ്ട് മദ്യം നൽകുന്നു?

കാലഭൈരവനെ കാലത്തിന്റെ ദേവനായും ഭയത്തെ ഇല്ലാതാക്കുന്നവനായും ആണ് കണക്കാക്കുന്നത്. ” ഭൈരവ” എന്ന വാക്കിന്റെ അർത്ഥം ഭയത്തെ നശിപ്പിക്കുന്നവൻ എന്നാണ്. അഹങ്കാരത്തിന്റെ സംഹാരകനായി കണക്കാക്കുന്ന ഭൈരവന് മദ്യം വിളമ്പുന്നത് മനുഷ്യന്റെ ധാരണകളെ മൂടുന്ന അഹങ്കാരത്തെ പ്രതീകപ്പെടുത്തുന്നു. ഒരു വ്യക്തി കാലഭൈരവിന് മദ്യം സമർപ്പിക്കുന്നതിലൂടെ അയാളുടെ നെഗറ്റീവ് ചിന്തകൾ ഇല്ലാതായി ആ സ്വഭാവം ഉപേക്ഷിക്കും എന്നും വിശ്വാസം.

മദ്യപിക്കുന്ന ഒരു വ്യക്തി ഭൈരവന് മദ്യം സമർപ്പിക്കുന്നതിലൂടെ എല്ലാ ലൗകിക ആ ശക്തികളെയും ഞാൻ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നുവെന്നും ഇനിമുതൽ അവയുടെ മേൽ എനിക്ക് നിയന്ത്രണം ഇല്ല എന്ന് ഒരു ഭക്തൻ ദൈവത്തിന് ഉറപ്പു നൽകുന്നതായും കണക്കാക്കുന്നു. മനുഷ്യന്റെ കാഴ്ചപ്പാടുകളെയും ചിന്തകളെയും മറക്കുന്ന അഹങ്കാരത്തെയും അജ്ഞതയേയും മദ്യം പ്രതീകപ്പെടുത്തുന്നു
അത് ഭൈരവന് സമർപ്പിക്കുന്നതിലൂടെ ഈ നെഗറ്റീവ് സ്വഭാവങ്ങളെ ദൈവത്തിനു മുന്നിൽ അടിയറവ് വയ്ക്കുന്നതാണ് സൂചിപ്പിക്കുന്നത്.

മറ്റൊരു വിശ്വാസം കാലഭൈരവൻ സാമൂഹിക നിയമങ്ങൾക്കും ശുദ്ധ ശുദ്ധങ്ങൾക്കും അതീതനാണ്. സമൂഹത്തിൽ തിരസ്കരിക്കപ്പെട്ടതിനേയും അശുദ്ധമെന്ന് കരുതപ്പെടുന്നതിനേയും അദ്ദേഹം സ്വീകരിക്കുന്നു എന്നും പ്രതീകപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)