Karkidaka Vavu 2026: വീട്ടിലാണോ ബലിയിടുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നാളെ ബലിതർപ്പണം നടത്തുന്നതിനായി ഇന്ന് ഒരിക്കൽ വ്രതം ആചരിക്കേണ്ടതുണ്ട്. അതായത് ഇന്ന് രാവിലെ കുളിച്ച് ശുദ്ധിയായിട്ട് വേണം ഒരിക്കൽ വ്രതം എടുക്കുവാൻ. മാത്രമല്ല ഇന്ന് ഒരു നേരം മാത്രമേ അരി ഭക്ഷണം കഴിക്കാൻ പാടുള്ളൂ. വാവു ദിവസം ആയ നാളെ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായശേഷം വസ്ത്രം ധരിക്കുക. തെക്കോട്ട് തിരിഞ്ഞ് ഇരുന്നാണ് ബലി അർപ്പിക്കേണ്ടത്. വീടിന്റെ കിഴക്കുഭാഗത്തോ തെക്കുഭാഗത്തോ ഉള്ള ശുദ്ധമായ സ്ഥലത്തോ..........

Karkidaka Vavu Bali
കർക്കിടകത്തിലെ അമാവാസി നാളിലെ കർക്കിടക വാവ് നാളെയാണ്. കുടുംബത്തിലെ മൺമറഞ്ഞുപോയ പിതൃക്കൾക്ക് തർപ്പണം നടത്തുന്നതിന് ഏറ്റവും വിശേഷപ്പെട്ട ദിവസമായാണ് കർക്കിടകവാവിനെ കണക്കാക്കുന്നത്. നിരവധി ക്ഷേത്രങ്ങളിലും വീടുകളിലും ബലിതർപ്പണം നടത്താവുന്നതാണ്. എന്നാൽ ചിട്ടയോടെയും ശുദ്ധിയോടെയും വേണം ഈ കർമ്മങ്ങൾ ചെയ്യാൻ. അതിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ബലിയിടാൻ ആവശ്യമായ സാധനങ്ങൾ
പ്രധാനമായും കഴുകി ഉണക്കിയ ഉണക്കലരി, കറുത്ത എള്ള്, ദർഭപുല്ല്( പവിത്രം ഉണ്ടാക്കാൻ), ചന്ദനം, വാഴയില, കിണ്ടി, നിലവിളക്ക്, ചന്ദനത്തിരി, നെയ്യ്, അടുപ്പ് കത്തിക്കാനുള്ള സാമഗ്രികൾ എന്നിവ.
ഒരിക്കൽ വ്രതം
നാളെ ബലിതർപ്പണം നടത്തുന്നതിനായി ഇന്ന് ഒരിക്കൽ വ്രതം ആചരിക്കേണ്ടതുണ്ട്. അതായത് ഇന്ന് രാവിലെ കുളിച്ച് ശുദ്ധിയായിട്ട് വേണം ഒരിക്കൽ വ്രതം എടുക്കുവാൻ. മാത്രമല്ല ഇന്ന് ഒരു നേരം മാത്രമേ അരി ഭക്ഷണം കഴിക്കാൻ പാടുള്ളൂ. വാവു ദിവസം ആയ നാളെ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായശേഷം വസ്ത്രം ധരിക്കുക. തെക്കോട്ട് തിരിഞ്ഞ് ഇരുന്നാണ് ബലി അർപ്പിക്കേണ്ടത്. വീടിന്റെ കിഴക്കുഭാഗത്തോ തെക്കുഭാഗത്തോ ഉള്ള ശുദ്ധമായ സ്ഥലത്തോ ഉമ്മറത്ത് ഇരുന്നാണ് ബലിതർപ്പണം നടത്തേണ്ടത്.
ALSO READ:ബലിയിടുന്നതിന് തുല്ല്യം! കർക്കിടകവാവിന് പിതൃക്കൾക്കായി ഈ വഴിപാടുകൾ ചെയ്യൂ
ശുദ്ധിയാക്കിയ നിലത്ത് ആദ്യം നിലവിളക്ക് കൊളുത്തി വയ്ക്കുക. ശേഷം നിലവിളക്കിനു മുന്നിൽ വാഴയില തെക്കോട്ടായി വിരിക്കുക. ശേഷം ബലിയിടുന്ന വ്യക്തി ധർമ്മപുല്ല് കൊണ്ട് തയ്യാറാക്കിയ പവിത്രം മോതിരവിരലിൽ അണിയുക. വലതു കൈയിലെ മോതിരവിരലിൽ ആണ് ഇടേണ്ടത്.ശേഷം തെക്ക് വടക്ക് ദർശനമാക്കി വാഴയിലയിൽ ദർഭപ്പുല്ല് വിരിയ്ക്കുക. മനസിൽ അന്തരിച്ച പിതൃക്കളെ ധ്യാനിച്ച്, ചന്ദനവും തുളസിയും പൂക്കളും വച്ച് കൈകൂപ്പി പ്രാർത്ഥിച്ച് ദർഭയിലേക്ക് പിതൃക്കളെ ആവാഹിക്കുക.
തുടർന്ന് കൈകളിൽ ഉണക്കലരി, എള്ള്, തുളസി, പൂക്കൾ എന്നിവയെടുത്ത് പ്രാർത്ഥിച്ചു തന്റെ പൂർവികർക്ക് ഈ ജലവും അന്നവും സ്വീകരിച്ച് തൃപ്തിയാകട്ടെ എന്ന് മനസ്സിൽ വിചാരിച്ച് ദർഭപുല്ലിൽ വെയ്ക്കുക.രണ്ട് കൈകളും ചേർത്തു പിടിച്ച്, കിണ്ടിയിൽ നിന്നുള്ള വെള്ളം ദർഭയിലേക്കും അരി-എള്ള കൂട്ടിലേക്കും ഒഴിക്കുക .മൂന്ന് തവണ ജലതർപ്പണം ചെയ്യുന്നത് കൂടുതൽ ശുഭകരം. “പിതൃഭ്യോ നമഃ” അല്ലെങ്കിൽ “എന്റെ എല്ലാ പൂർവ്വികരുടെയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കണേ” എന്നാണ് മനസ്സിൽ പ്രാർത്ഥിക്കേണ്ടത്. ശേഷം ബലി സ്വീകരിക്കുന്നതിന് വേണ്ടി കാക്കകളെ കൈകൊട്ടി വിളിക്കുക.ക്രിയകൾ പൂർത്തിയാക്കിയ ശേഷം വാഴയിലയിലെ പിണ്ഡവും മറ്റും എടുത്ത് ഒഴുകുന്ന ജലാശയിൽ നിക്ഷേപിക്കുക. തുടർന്ന് കൈകാലുകളും മുഖവും കഴുകി ശുദ്ധിയായി, വീട്ടിൽ വിളക്കിന് മുന്നിൽ തൊഴുത് വ്രതം പൂർത്തിയാക്കാവുന്നതാണ്.
ENGLISH SUMMARY
Karkidaka Vavu, the new moon day of Karkidaka, is tomorrow. Karkidaka Vavu is considered the most auspicious day to perform Tharpanam for the departed ancestors of the family. Bali Tharpanam can be performed in many temples and homes. However, these rituals must be performed with discipline and purity. That is what this article is about.