AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karkidaka vavu: പിതൃതർപ്പണ വിശുദ്ധിയിൽ നാളെ കർക്കിടക വാവ് എത്തുകയായി… അവസാനഘട്ട ഒരുക്കങ്ങൾക്കായി ഓർത്തിരിക്കേണ്ടവ

Last-Minute Pithru Tharpanam Preparations: ബലിയിടുന്നതിന് ആവശ്യമായ സാധനങ്ങൾ തലേന്ന് തന്നെ ഒരുക്കി വയ്ക്കണം. തലേന്ന് ഒരിക്കൽ എടുക്കുകയും ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുകയും ചെയ്യണം.

Karkidaka vavu: പിതൃതർപ്പണ വിശുദ്ധിയിൽ നാളെ കർക്കിടക വാവ് എത്തുകയായി… അവസാനഘട്ട ഒരുക്കങ്ങൾക്കായി ഓർത്തിരിക്കേണ്ടവ
Karkidaka Vavu Preparations And RemindersImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 23 Jul 2025 16:28 PM

കൊച്ചി: പിതൃതർപ്പണ പുണ്യവുമായി നാളെ കർക്കിടകവാവ് എത്തുകയായി. ഈ പുണ്യ ദിനത്തിൽ പൂർവികർക്ക് ബലിയിടുന്നതിലൂടെ അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃതർപ്പണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾക്കായി ഉള്ള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും.

 

കർക്കിടക വാവ്

 

കർക്കിടക വാവിന് ആയിരക്കണക്കിന് ഭക്തരാണ് പുണ്യനദി കരകളിലും കടൽത്തീരങ്ങളിലും ക്ഷേത്രക്കടവുകളിലും ബലിതർപ്പണത്തിനായി എത്തുന്നത്. ആലുവ മണപ്പുറം, വർക്കല പാപനാശം, കടപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, തിരുനാവായ എന്നിവിടങ്ങൾ ബലിതർപ്പണത്തിന് ഏറെ പ്രസിദ്ധമാണ്. കർക്കിടകം മാസത്തിലെ കറുത്തവാവ് ദിവസം ബലി ഇടുന്നതിന് ഇരട്ടി ബലം ഉണ്ടെന്നാണ് സങ്കല്പം.

 

പിതൃക്കളുമായുള്ള ബന്ധം

അമാവാസി ദിവസത്തിൽ ഭൂമിയും പിതൃലോകവും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തിരിക്കുന്നതായാണ് വിശ്വാസം. ഈ ദിവസം നടക്കുന്ന പ്രാർത്ഥനകളും ബലി തർപ്പണങ്ങളും പിതൃക്കൾക്ക് നേരിട്ട് ലഭിക്കുമെന്നും ഇതുവരെ മോക്ഷത്തിലേക്ക് നയിക്കും എന്നും വിശ്വസിക്കുന്നു. കറുത്ത വാവ് ദിവസം സൂര്യപ്രകാശം ചന്ദ്രന്റെ ഒരു പ്രത്യേക ഭാഗത്ത് പതിക്കുകയും ഇത് പിതൃക്കൾക്ക് ഉച്ച സമയമാണെന്നുമാണ് വിശ്വാസം. ഈ സമയത്ത് സമർപ്പിക്കുന്ന ബലി അവർക്ക് സ്വീകരിക്കാൻ കഴിയും എന്നും പറയപ്പെടുന്നു.

 

ദക്ഷിണായനം എന്ന പുണ്യ കാലം

 

മനുഷ്യന്റെ ഒരു വർഷം ദേവന്മാർക്ക് ഒരു ദിവസമാണ്. ഉത്തരായനും പകലും ദക്ഷിണായനം രാത്രിയും. അതുപോലെ പിതൃക്കൾക്ക് കറുത്തവാവ് ഭക്ഷണം കഴിക്കുന്ന സമയവുമാണ്. കർക്കിടകം മാസം സൂര്യൻ ദക്ഷിണായനത്തിലേക്ക് പ്രവേശിക്കുന്ന സമയമാണ്. ഇത് പിതൃ കർമ്മങ്ങൾക്ക് ഏറ്റവും ഉത്തമമായ കാലഘട്ടമായി ഹിന്ദു വിശ്വാസങ്ങൾ പറയുന്നു.

 

അവസാന ഘട്ടത്തിലേക്ക് ആയി ഒരുക്കേണ്ടവ

 

ബലിയിടുന്നതിന് ആവശ്യമായ സാധനങ്ങൾ തലേന്ന് തന്നെ ഒരുക്കി വയ്ക്കണം. തലേന്ന് ഒരിക്കൽ എടുക്കുകയും ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുകയും ചെയ്യണം. അരി, എള്ള്, ദർഭ, വിളക്ക്, തുളസി, വെറ്റില, അടയ്ക്ക, തുടങ്ങി തർപ്പണത്തിന് വേണ്ടതെല്ലാം തയ്യാറാക്കി വയ്ക്കണം. തർപ്പണം നടത്തേണ്ട സ്ഥലം വൃത്തിയാക്കി വയ്ക്കണം. ബലിതർപ്പണം നടത്തുന്ന ദിവസം മദ്യവും മാംസവും പൂർണമായി ഒഴിവാക്കുക. ചില വിശ്വാസങ്ങളിൽ ഇത് പിതൃക്കൾക്കായി നൽകുന്നതായും പറയപ്പെടുന്നു.