Karkidakavu 2026: ബലിയിടുന്നതിന് തുല്ല്യം! കർക്കിടകവാവിന് പിതൃക്കൾക്കായി ഈ വഴിപാടുകൾ ചെയ്യൂ

Karkidakavu 2026 Offerings for Ancestors: ദക്ഷിണായന കാലത്തിന്റെ തുടക്കത്തിലുള്ള ഈ അമാവാസി നാളിൽ പിതൃക്കള് ഭൂമിയിലേക്ക് വരും എന്നാണ് സങ്കല്പം.കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്നറിയപ്പെടുന്നത്.ഈ വർഷത്തെ കർക്കിടകവാവ് വരുന്നത് ആ​ഗസ്റ്റ് 12നാണ്.ഈ വർഷത്തെ കർക്കിടകവാവ് വരുന്നത് ആ​ഗസ്റ്റ് 12നാണ്..........

Karkidakavu 2026: ബലിയിടുന്നതിന് തുല്ല്യം! കർക്കിടകവാവിന് പിതൃക്കൾക്കായി ഈ വഴിപാടുകൾ ചെയ്യൂ

Karkidaka Vavu Bali

Published: 

09 Aug 2026 | 10:34 AM

ഹിന്ദുമത വിശ്വാസത്തിൽ ബലിതർപ്പണത്തിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. മൺമറഞ്ഞുപോയ നമ്മുടെ പിതൃക്കളോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും സൂചകമായാണ് ബലിതർപ്പണം നടത്തുന്നത്. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് എന്നറിയപ്പെടുന്നത്.

ഈ ദിവസം പിതൃക്കള്‍ക്ക് ബലിതർപ്പണം നടത്തുന്നത് വളരെ വലിയ അനുഗ്രഹത്തിന് കാരണമാകും എന്നാണ് സങ്കല്പം. പവിത്രമായ ഈ ദിനത്തിൽ പിതൃക്കളുടെ ആത്മാക്കൾക്ക് ശാന്തിയും മോക്ഷവും ലഭിക്കുന്നതിനോടൊപ്പം അവരുടെ അനുഗ്രഹവും നേടുന്നതിനായി ബലിതർപ്പണം നടത്തുന്നു.ഈ വർഷത്തെ കർക്കിടകവാവ് വരുന്നത് ആ​ഗസ്റ്റ് 12നാണ്.

ALSO READ:കർക്കിടകവാവിന് ബലിയിടുന്നില്ലേ? ഈ പ്രധാന സാധനങ്ങൾ മറക്കാതെ കരുതണം

ദക്ഷിണായന കാലത്തിന്റെ തുടക്കത്തിലുള്ള ഈ അമാവാസി നാളിൽ പിതൃക്കള് ഭൂമിയിലേക്ക് വരും എന്നാണ് സങ്കല്പം. ശേഷം നാം ബലിതർപ്പണം നടത്തുകയാണെങ്കിൽ വംശപരമ്പരയിലുള്ളവർ സമർപ്പിക്കുന്ന എള്ളും വെള്ളവും അതായത് പിണ്ഡം സ്വീകരിച്ച് തൃപ്തരായി നമ്മെ അനുഗ്രഹിച്ചു മടങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ എന്തെങ്കിലും സാഹചര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് കർക്കിടകവാവിന് ബലിതർപ്പണം നടത്താൻ സാധിച്ചില്ലെങ്കിൽ ക്ഷേത്രങ്ങളിൽ താഴെപ്പറയുന്ന വഴിപാടുകൾ നടത്തുന്നതും അതിവിശിഷ്ടമായാണ് കരുതപ്പെടുന്നത്.

 തിലഹോമം

പിതൃദോശ പരിഹാരത്തിനും ആത്മശാന്തിയും നേടുന്നതിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് തിലഹോമം. എള്ളും ഹവിസും മന്ത്രോച്ചാരണങ്ങളോടെ അഗ്നിയിൽ അർപ്പിക്കുന്നതാണ് ഈ ചടങ്ങ്. സാധാരണയായി വിഷ്ണുക്ഷേത്രങ്ങളിൽ അല്ലെങ്കിൽ ശിവക്ഷേത്രങ്ങളിലാണ് തിലഹോമം വഴിപാട് നടത്തുന്നത്.

പിതൃപൂജ

കുടുംബത്തിലെ നമ്മുടെ മരിച്ചുപോയ ആത്മാക്കൾക്ക് വേണ്ടി മേൽശാന്തി വഴി പിതൃക്കളുടെ നാമത്തിലും നക്ഷത്രത്തിലും പ്രത്യേക പൂജകളും നടത്തുന്ന രീതിയാണിത്. പിതാക്കളുടെ ആത്മശാന്തിക്ക് വേണ്ടി നടത്താവുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണിത്.

വിഷ്ണുസഹസ്രനാമാർച്ചന

മോക്ഷദായകനാണ് വിഷ്ണു ഭഗവാൻ എന്നാണ് സങ്കല്പം. നമ്മുടെ പൂർവികരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിന് വേണ്ടി വിഷ്ണുക്ഷേത്രങ്ങളിൽ സഹസ്രനാമ അർച്ചനയോ അല്ലെങ്കിൽ പ്രത്യേക അർച്ചനയോ നടത്തുവാൻ സാധിക്കുന്നതാണ്.

എള്ളുതിരി കത്തിക്കുക

ശിവക്ഷേത്രങ്ങളിലെ വിഷ്ണു ക്ഷേത്രങ്ങളിലോ എള്ളുതിരി തെളിയിക്കുന്നത്. പിതൃക്കളുടെ മോക്ഷത്തിന് വളരെ ഉത്തമമായാണ് കണക്കാക്കപ്പെടുന്നത്. എള്ളുതിരി തെളിയിക്കുന്നതോടെ പിതൃക്കളുടെ ഐശ്വര്യവും പ്രീതിയും നേടാൻ സാധിക്കും.

പായസ നിവേദ്യം അല്ലെങ്കിൽ ഭാഗവത പാരായണം

ക്ഷേത്രങ്ങളിൽ ഭാഗവത പാരായണം നടത്തുന്നതിലേക്ക് വഴിപാട് നൽകുന്നതും തൃപ്പുക, ഇത്ര മധുരം പാൽപ്പായസം തുടങ്ങിയ നിവേദനങ്ങൾ പിതൃക്കളുടെ സ്മരണാർത്ഥം സമർപ്പിക്കുന്നതും നല്ലതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അന്നദാനം

ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർക്കും സാധുക്കളായ മനുഷ്യർക്കും പിതൃക്കളുടെ പേര് അന്നദാനം നടത്തുന്ന ഏറ്റവും വലിയ പുണ്യമായി കണക്കാക്കുന്നു. അർഹിക്കുന്നവർക്ക് ആവശ്യമുള്ള സാധനങ്ങൾ ദാനം ചെയ്യുന്നതും അന്നത്തെ ദിവസം പിതൃക്കളെ മരിക്കുന്നതിനും അവരെ ആദരിക്കുന്നതിനു തുല്യമാണ് എന്നാണ് വിശ്വാസം.

ENGLISH SUMMARY

The Karkidaka Vavu day of the Karkidaka month is known as Karkidaka Vavu. It is believed that offering offerings to the ancestors on this day will bring great blessings. This year’s Karkidaka Vavu falls on August 12. It is believed that the ancestors will come to earth on this new moon day at the beginning of the Dakshinayana period.

 

Follow Us
60 വയസിന് മുകളിലാണോ പ്രായം? സ്ത്രീകള്‍ക്കുള്ള സുരക്ഷിത നിക്ഷേപങ്ങളിതാ
ഓഗസ്റ്റ് 20-ഓടെ തുലാം ഉൾപ്പടെ രാശികൾക്ക് നിർണായകം
പുത്തൻ ബ്രസയിലെ ടോപ് 10 ഫീച്ചേഴ്സ്
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു