പോലീസിന് പ്ലാൻ B വേണ്ടിവന്നില്ല; അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി
Arjun Ayanki remanded for 14 days by magistrate: അർജുൻ ആയങ്കിയെ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അർജുനെ കസ്റ്റഡിയിൽ കിട്ടാനായി പോലീസ് നാളെ അപേക്ഷ നൽകും എന്നാണ് സൂചന. മജിസ്ട്രേറ്റ് അർജുന് ജാമ്യം അനുവദിച്ചാലും പൂട്ടാൻ ഉറപ്പിച്ചുള്ള മറ്റ് പ്ലാനുകളുമായി സജ്ജമായിരുന്നു പോലീസ്. എന്നാൽ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി അർജുനെ റിമാൻഡ് ചെയ്തതോടെ പോലീസിന്റെ പ്ലാൻ B പുറത്തെടുക്കേണ്ടി വന്നില്ല.
കണ്ണൂർ: ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് പിടിയിലായ അർജുൻ ആയങ്കിയെ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശേരി സബ് ജയിലിലേക്ക് ഇയാളെ മാറ്റും. അർജുനെ കസ്റ്റഡിയിൽ കിട്ടാനായി പോലീസ് നാളെ അപേക്ഷ നൽകും എന്നാണ് സൂചന. മജിസ്ട്രേറ്റ് അർജുന് ജാമ്യം അനുവദിച്ചാലും പൂട്ടാൻ ഉറപ്പിച്ചുള്ള മറ്റ് പ്ലാനുകളുമായി സജ്ജമായിരുന്നു പോലീസ്. എന്നാൽ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി അർജുനെ റിമാൻഡ് ചെയ്തതോടെ പോലീസിന്റെ പ്ലാൻ B പുറത്തെടുക്കേണ്ടി വന്നില്ല. ഇന്ന് (ഞായറാഴ്ച) പുലർച്ചെ രണ്ടു മണിയോടെ കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അർജുനെ പിടികൂടിയത്.
പോലീസിന്റെ പ്ലാൻ B
മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന അർജുൻ ആയങ്കിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായാലും അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ കേരളാ പോലീസ് ഒരുക്കിയിരുന്നു എന്ന് വേണം കരുതാൻ. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പിടികൂടിയ പ്രതി ഈസിയായി ജാമ്യം നേടി പുറത്തുപോയാൽ അത് പോലീസ് സേനയ്ക്ക് വൻ നാണക്കേടാകും എന്നൊരു സാഹചര്യം നിലനിന്നിരുന്നു.
Also Read: പിന്നിൽ നിന്ന് കുത്തരുതെന്ന് എംവി ജയരാജനോട് പറഞ്ഞു; പിന്നാലെ കണ്ണൂരിൽ നിന്ന് തന്നെ പൊക്കി!
അർജുൻ പിടിയിലായതിന് പിന്നാലെ ഊന്നുങ്കൽ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിൽ എത്തിയിരുന്നു. അർജുൻ ആയങ്കിയ്ക്ക് ജാമ്യം ലഭിച്ചാലും കസ്റ്റഡിയിൽ എടുക്കാൻ ലക്ഷ്യമിട്ടുള്ള പോലീസിന്റെ പ്ലാൻ B നീക്കമായിട്ടാണ് ഇത് വിലയിരുത്താനാകുക. എന്നാൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഘട്ടത്തിൽ ജാമ്യാപേക്ഷയ്ക്കായി അർജുന്റെ ഭാഗത്തുനിന്ന് നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ആഭ്യന്തര മന്ത്രിയെ അപകീർത്തിപ്പെടുത്തി എന്ന കേസിലാണ് അർജുനെ കണ്ണൂരിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അർജുനെ ഇന്ന് തന്നെ എറണാകുളത്തേക്ക് കൊണ്ടുപോകാം എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാൽ കോടതി അർജുനെ റിമാൻഡ് ചെയ്യുന്ന സാഹചര്യത്തിൽ പോലീസിന്റെ ആ പ്ലാൻ പാളി. ഇനി പ്രൊഡക്ഷൻ വാറണ്ട് നേടിയ ശേഷമേ അർജുനെ എറണാകുളത്ത് എത്തിക്കാനാകൂ. അതിനായി സമയമെടുക്കും.
അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും തട്ടികൊണ്ട് പോകൽ കേസും അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും എന്നാണ് വിവരം. അതേസമയം തന്റെ പേരിൽ നാല് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലീസ് ചുമത്തുന്നത് മുഴുവൻ കള്ളക്കേസുകൾ ആണെന്നുമാണ് അർജുൻ ആയങ്കി നേരത്തെ പറഞ്ഞത്.
അർജുനെതിരേ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കളക്ടർക്ക് ഉടൻ നൽകാനാണ് പോലീസ് നീക്കം. അതേസമയം, ദിവസങ്ങളായി ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പിടികൂടുന്നതിൽ ഓട്ടോഡ്രൈവർ നൽകിയ വിവരം നിർണായകമായി എന്നാണ് വിവരം. അതേസമയം അർജുൻ തന്റെ ഫ്ലാറ്റിൽ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകയായ ഡെലീറ്റ ടൈറ്റസ് പറഞ്ഞു. ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതിയെന്നും എന്നാൽ അതിന് മുന്നേ പൊലീസെത്തിയെന്നും ഡെലീറ്റ അവകാശപ്പെട്ടു.
English Summary
Arjun Ayanki, who was arrested by the police after a days-long search, was remanded by the magistrate for 14 days. He will be transferred to the Thalassery sub-jail. It is reported that the police will file an application tomorrow to get Arjun in custody. Even if the magistrate grants bail to Arjun, the police were ready with other plans to lock him up. However, when he was produced before the magistrate, there was no move from Arjun to apply for bail. Arjun was arrested in Kannur in a case of defaming the Home Minister.