Onam Bumper 2026: ഓണം ബമ്പറടിക്കാന്‍ ഏത് ദിവസം ടിക്കറ്റെടുക്കണം? ഇവയറിഞ്ഞ് ഭാഗ്യം പരീക്ഷിക്കാം

Kerala Lottery Onam Thiruvonam Bumper BR 111: Know the Best Day to Try Your Luck: ടിക്കറ്റെടുക്കാന്‍ പോകുന്നവര്‍ക്ക് പല കാര്യങ്ങളിലും സംശയം ഉണ്ടാകാറുണ്ട്. ഏത് നമ്പറിലുള്ള ടിക്കറ്റെടുക്കണം, ഏത് ദിവസം എടുക്കണം, എപ്പോള്‍ എടുക്കണം തുടങ്ങി എല്ലാത്തിലും സംശയം. ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

Onam Bumper 2026: ഓണം ബമ്പറടിക്കാന്‍ ഏത് ദിവസം ടിക്കറ്റെടുക്കണം? ഇവയറിഞ്ഞ് ഭാഗ്യം പരീക്ഷിക്കാം

ഓണം ബമ്പര്‍ ഭാഗ്യക്കുറി

Published: 

22 Aug 2026 | 01:41 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ലോട്ടറി ഭാഗ്യപരീക്ഷണം നടത്താന്‍ റെഡി ആണോ നിങ്ങള്‍? എങ്കില്‍ താമസിപ്പിക്കേണ്ട പെട്ടെന്ന് തന്നെ ടിക്കറ്റെടുത്തോളൂ. ഓണം ബമ്പറിന്റെ നറുക്കെടുപ്പ് അടുത്തുവരികയാണ്. ടിക്കറ്റെടുക്കാന്‍ താമസിപ്പിക്കുന്നത് ഭാഗ്യം നഷ്ടപ്പെടുന്നതിന് കാരണമായേക്കും. അവസാന നിമിഷം വരെയുള്ള കാത്തിരിപ്പ് ചിലപ്പോള്‍ ടിക്കറ്റ് തീര്‍ന്നുപോകുന്നതിനും വഴിവെച്ചേക്കാം.

ടിക്കറ്റെടുക്കാന്‍ പോകുന്നവര്‍ക്ക് പല കാര്യങ്ങളിലും സംശയം ഉണ്ടാകാറുണ്ട്. ഏത് നമ്പറിലുള്ള ടിക്കറ്റെടുക്കണം, ഏത് ദിവസം എടുക്കണം, എപ്പോള്‍ എടുക്കണം തുടങ്ങി എല്ലാത്തിലും സംശയം. ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ആദ്യമായി ലോട്ടറി ടിക്കറ്റെടുക്കാന്‍ പോകുന്നൊരാളാണ് നിങ്ങളെങ്കില്‍ അതൊക്കെ ഒന്ന് അറിഞ്ഞുവെച്ചോളൂ.

ബമ്പറടിക്കാന്‍ ഏത് ദിവസം ലോട്ടറി ടിക്കറ്റെടുക്കണം?

ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മാറ്റം സംഭവിക്കാറുണ്ട് അല്ലേ? വളരെ നന്നായി കാര്യങ്ങള്‍ നടക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ദിവസങ്ങളാകാം ചിലപ്പോള്‍ ഏറ്റവും മോശം അനുഭവം സമ്മാനിക്കുന്നത്. ഒരാളുടെ ജനനസമയം, നക്ഷത്രം, രാശി തുടങ്ങി വിവിധ ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ സ്വാധീനിക്കുന്നു. ഒരേ നക്ഷത്രത്തില്‍ ജനിച്ച എല്ലാവരുടെയും ജീവിതത്തില്‍ എപ്പോഴും ഒരുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല.

ഭാഗ്യം ലഭിക്കാന്‍ അങ്ങനെ പ്രത്യേക ദിവസമൊന്നുമില്ല, ടിക്കറ്റെടുക്കുന്ന ദിവസം നിങ്ങള്‍ക്ക് ഭാഗ്യമുള്ളതാണെങ്കില്‍ സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലോട്ടറികളിലുള്ള പരീക്ഷണം എപ്പോഴും ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ആഴ്ചയിലെ ഏത് ദിവസവും നിങ്ങള്‍ക്ക് ടിക്കറ്റെടുക്കാം. സമ്മാനം ലഭിക്കാന്‍ സമയത്തിനും ദിവസത്തിനുമൊന്നും ഒന്നുംതന്നെ ചെയ്യാനാകില്ല.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ എടുക്കേണ്ടേ നമുക്ക്? ആദ്യം സമ്മാനങ്ങളൊന്ന് അറിഞ്ഞുവെക്കാം

ഓണം ബമ്പര്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ടിക്കറ്റ് വാങ്ങുമ്പോള്‍ അംഗീകൃത ലോട്ടറി ഏജന്റില്‍ നിന്ന് മാത്രം ടിക്കറ്റ് വാങ്ങുക. ടിക്കറ്റിലെ നമ്പര്‍, സീരീസ്, വില തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം ടിക്കറ്റ് സൂക്ഷിച്ചുവയ്ക്കണം. ടിക്കറ്റ് നഷ്ടപ്പെടാതിരിക്കാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, സമ്മാനം ഉറപ്പാക്കാമെന്നോ പ്രത്യേക നമ്പര്‍ ഉപയോഗിച്ച് വിജയസാധ്യത കൂട്ടാമെന്നോ അവകാശപ്പെടുന്നവരെ വിശ്വസിക്കരുത്. ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് സ്വന്തം സാമ്പത്തിക ശേഷിക്കുള്ളില്‍ മാത്രം ആയിരിക്കണം.

ഓണം ബമ്പര്‍ ഭാഗ്യക്കുറി സമ്മാനഘടന

  1. ഒന്നാം സമ്മാനം- 30 കോടി രൂപ
  2. രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  3. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  4. നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  6. ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  7. ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  8. എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  9. ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

English Summary

The Kerala Lottery Onam Thiruvonam Bumper BR 111 has attracted lottery enthusiasts across the state. Many wonder if there is a particular day that is considered lucky for buying the ticket. Here are the key things to know before trying your luck with the Onam Bumper.

Loading...
Unable to load recommendations.
Follow Us
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
ഒടുവില്‍ അര്‍ജന്റീനയ്ക്ക് 'പണി' കിട്ടി! 3.64 കോടി രൂപ പിഴ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു