Kitchen Vastu Tips: അടുക്കളയിൽ ചെരിപ്പിടാറുണ്ടോ? എന്നാൽ ഇനി ഇത് കേട്ടോ…

Kitchen Vastu Tips Using Slippers:അതിനാൽ തന്നെ അടുക്കള ശുദ്ധിയോടെയും വൃത്തിയോടെയും പരിപാലിക്കേണ്ടതും വളരെ പ്രധാനമാണ്. എന്നാൽ പലപ്പോഴും നമ്മൾ ചെയ്യുന്ന ചെറിയ തെറ്റുകൾ അടുക്കളയോടുള്ള അനാദരവിന് കാരണമാകും. അതിൽ പ്രധാനമാണ് ചെരുപ്പുകൾ....

Kitchen Vastu Tips: അടുക്കളയിൽ ചെരിപ്പിടാറുണ്ടോ? എന്നാൽ ഇനി ഇത് കേട്ടോ...

Slipper Vastu Tips

Published: 

15 Mar 2026 | 12:37 PM

ഒരു വീട്ടിലെ ഏറ്റവും പുണ്യകരമായ സ്ഥലമാണ് അടുക്കളയെ കണക്കാക്കുന്നത്. ഇത് അരിയും പയറും പലവ്യഞ്ജനവും വാങ്ങിച്ചു വയ്ക്കാനും പാകം ചെയ്യാനും വേണ്ടിയുള്ള സ്ഥലം മാത്രമല്ല അതിലുപരി ആ ഗൃഹത്തിൽ വസിക്കുന്നവരുടെ മൊത്തം ആരോഗ്യവും സൗഖ്യവും ആ വീട്ടിലെ അടുക്കളയെ അപേക്ഷിച്ചിരിക്കുന്നു.വേദങ്ങൾ പറയുന്നത് ഈ പുണ്യസ്ഥലം അന്നപൂർണ്ണ ദേവിയുടെ വാസസ്ഥലമാണെന്നാണ്.

അതിനാൽ തന്നെ അടുക്കള ശുദ്ധിയോടെയും വൃത്തിയോടെയും പരിപാലിക്കേണ്ടതും വളരെ പ്രധാനമാണ്. എന്നാൽ പലപ്പോഴും നമ്മൾ ചെയ്യുന്ന ചെറിയ തെറ്റുകൾ അടുക്കളയോടുള്ള അനാദരവിന് കാരണമാകും. അതിൽ പ്രധാനമാണ് ചെരുപ്പുകൾ. പലപ്പോഴും നമ്മൾ പുറത്തുവരിക്കുന്ന ചെരിപ്പുകളും ധരിച്ച് അടുക്കളയിലേക്ക് കയറാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വാസ്തുശാസ്ത്രപ്രകാരം നല്ലതല്ല എന്നാണ് പരാമർശിക്കുന്നത്. ഇത് ജീവിതത്തിൽ ദോഷകരമായ പല ഫലങ്ങൾക്കും കാരണമാകും.

വാസ്തുശാസ്ത്രപ്രകാരം അടുക്കള എന്നാൽ ശുദ്ധവും പുണ്യകരവുമായ ഒരു ഇടമാണ്. അവിടേക്ക് നമ്മൾ ചെരിപ്പിട്ട് കയറിയാൽ നമ്മളുടെ പുറത്തുനിന്നുള്ള പൊടിയും ബഡാവും ഒപ്പം നെഗറ്റീവ് എനർജിയും വീട്ടിലേക്ക് കയറും എന്നാണ് വിശ്വസിക്കപ്പെടുന്നത്.അടുക്കള പോലുള്ള ഒരു പുണ്യസ്ഥലത്ത് വൃത്തിഹീനമായ അവസ്ഥയിൽ ആരെങ്കിലും പ്രവേശിച്ചാൽ, അന്നപൂർണ്ണ ദേവിയും ലക്ഷ്മി ദേവിയും കോപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇത് കുടുംബത്തിൽ അനാവശ്യമായ തർക്കങ്ങൾ കലഹം ദാരിദ്ര്യം എന്നിവ ഉണ്ടാക്കും.കുടുംബത്തിലെ നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള വഴക്കുകൾ, ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹം എന്നിവയ്ക്ക് കാരണമാകും.വാസ്തു ശാസ്ത്രമനുസരിച്ച്, അടുക്കള അഗ്നി മൂലകത്തിന്റെ കേന്ദ്രമാണ്. അതേസമയം, ചെരിപ്പുകൾ ഭൂമി മൂലകത്തിന്റെ ഭാരമേറിയതും നെഗറ്റീവ് ഊർജ്ജവുമായ ഒരു ഘടകത്തെ പ്രതിനിധീകരിക്കുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് കരിയറിലും സാമ്പത്തികമായി നഷ്ടങ്ങൾക്ക് കാരണമാകും.

വിശ്വാസങ്ങൾക്കപ്പുറത്ത് ഇതിന് ശാസ്ത്രീയമായും പല പരാമർശങ്ങൾ ഉണ്ട്. അതായത് നമ്മൾ പുറത്തുവരിക്കുന്ന ചെരിപ്പുകൾ അകത്തേക്ക് കയറ്റുമ്പോൾ പലതരത്തിൽ രോഗാണുക്കളും അടുക്കളയിൽ എത്തുന്നു. ഇത് നമ്മുടെ അനാരോഗ്യത്തിന് കാരണമാകും.

Follow Us
മുടികൊഴിച്ചിൽ തടയാൻ ചിക്കൻ സാലഡ്! ഇത് കഴിച്ചാൽ മതി
ചക്ക കൊഴുക്കട്ടയാണ് ഇപ്പോള്‍ താരം; അഞ്ച് മിനിറ്റ് മതി പാചകത്തിന്
ചപ്പാത്തി കാസറോളിൽ വയ്ക്കുമ്പോൾ ശ്രദ്ധ വേണം
ടേസ്റ്റില്‍ മാങ്ങ തോല്‍ക്കും, കോവയ്ക്ക ഉപ്പിലിട്ടാലോ?
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി
ആനപ്പുറത്ത് കയറേണ്ടത് എങ്ങനെയാണെന്ന് കണ്ടോ?
കാമുകിക്കൊപ്പം ഫെറാറി കാറിൽ ഹാർദിക് പാണ്ഡ്യ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എപ്പോള്‍? വി.ഡി. സതീശന്‍ വെളിപ്പെടുത്തുന്നു