Laxmi Narayan Yog 2026: വൃശ്ചികം ഉൾപ്പടെ 5 രാശിക്കാർക്ക് പണമഴ! ലക്ഷ്മി നാരായണയോ​ഗം ഭാ​ഗ്യം വർഷിക്കും

Laxmi Narayan Yog 2026 Lucky Zodiac Signs:കർക്കിടകത്തിലേക്ക് ബുധനും ശുക്രനും കൂടിച്ചേരുമ്പോൾ ഐശ്വര്യപൂർണ്ണമായ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ശുക്രന്റെയും ബുധന്റേയും ഈ സംഗമം സന്തോഷം, ഐശ്വര്യം,സമൃദ്ധി, ആത്മവിശ്വാസം ധനനേട്ടം കരിയറിൽ പുരോഗതി എന്നിവയ്ക്ക് കാരണമാകും.ഈ രാജയോഗത്തിന്റെ സ്വാധീനം ജൂൺ അവസാനം വരെ നിലനിൽക്കും. കൂടാതെ നാല് പ്രത്യേക രാശികളിൽ ജനിച്ചവർക്ക് ഇത് വളരെയധികം ഭാ​ഗ്യം..............

Laxmi Narayan Yog 2026: വൃശ്ചികം ഉൾപ്പടെ 5 രാശിക്കാർക്ക് പണമഴ! ലക്ഷ്മി നാരായണയോ​ഗം ഭാ​ഗ്യം വർഷിക്കും

Lakshmi Narayana Yoga

Updated On: 

05 Jun 2026 | 02:11 PM

ജ്യോതിഷപ്രകാരം ജൂൺമാസം വളരെ പ്രാധാന്യമുണ്ട് കാരണം പല ശുഭകരമായ യോഗങ്ങളും ഈ മാസം സംയോജിക്കുന്നു. പ്രധാനമായും രണ്ടു പ്രധാന ഗ്രഹങ്ങളാണ് കർക്കിടകത്തിൽ ഈ മാസം സംക്രമിക്കുന്നത്. ജ്യോതിഷ വീക്ഷണ കോണിൽ ജൂൺ എട്ടിന് ശുക്രൻ കർക്കിടകത്തിലേക്ക് സംക്രമിക്കും തൊട്ടുപിന്നാലെ ജൂൺ 22ന് ബുദ്ധിയുടെയും സംസാരത്തിന്റെയും വ്യക്തിത്വത്തിന്റെയും ഗ്രഹമായി കണക്കാക്കുന്ന ബുധൻ കർക്കിടകത്തിലേക്ക് പ്രവേശിക്കും.

കർക്കിടകത്തിലേക്ക് ബുധനും ശുക്രനും കൂടിച്ചേരുമ്പോൾ ഐശ്വര്യപൂർണ്ണമായ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ശുക്രന്റെയും ബുധന്റേയും ഈ സംഗമം സന്തോഷം, ഐശ്വര്യം,സമൃദ്ധി, ആത്മവിശ്വാസം ധനനേട്ടം കരിയറിൽ പുരോഗതി എന്നിവയ്ക്ക് കാരണമാകും. ഈ രാജയോഗത്തിന്റെ സ്വാധീനം ജൂൺ അവസാനം വരെ നിലനിൽക്കും. കൂടാതെ നാല് പ്രത്യേക രാശികളിൽ ജനിച്ചവർക്ക് ഇത് വളരെയധികം ഭാ​ഗ്യം ചെയ്യുമെന്നും പറയപ്പെടുന്നു.. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം

ഇടവം രാശിയിൽ ജനിച്ചവർക്ക് ലക്ഷ്മി നാരായണ രാജയോഗം വളരെയധികം സന്തോഷവും സൗഭാഗ്യവും കൊണ്ടുവരും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. അപ്രതീക്ഷിത സാമ്പത്തികനേട്ടം സാമ്പത്തിക സ്ഥിരത, പുതിയ സ്രോതസ്സുകൾ തുറന്നുവരും. ഭാഗ്യം നിങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതിനാൽ ജോലി സ്ഥലത്ത് നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിനുള്ള പുതിയ അവസരങ്ങളും ഉയർന്നു വരും.

ALSO READ:ധനു ഉൾപ്പടെ രാശിക്കാരെ ഭാ​ഗ്യം തുണയ്ക്കും! സൂര്യനും ചന്ദ്രനും ഇന്ന് വൈധൃതി യോഗം സൃഷ്ടിക്കുന്നു

മിഥുനം

മിഥുനം രാശിക്കാർക്ക് ലക്ഷ്മി നാരായണ രാജയോഗം സമ്പത്തിന്റെയും സമൃദ്ധിയുടെയും വർദ്ധനവിന് കാരണമാകും. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ ഇത്രകാലം നേരിട്ടുകൊണ്ടിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂർത്തിയാകും. കുടുംബത്തിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങൾക്കും ഇതിനോടകം ഒരു തീർപ്പ് ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും കടന്നു വരും.

കന്നി

ഈ രാശിക്കാർക്ക് ലക്ഷ്മിനാരായണ യോഗത്തിന്റെ സ്വാധീനത്താൽ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ സാമൂഹിക നില ഉയരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടവും അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും ധന വർദ്ധനവും ഉണ്ടാകും.

വൃശ്ചികം

ഈ സമയം വൃശ്ചികം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും.. പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറന്നുവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും. ആത്മവിശ്വാസം കൈവിടരുത്. എടുത്തുചാട്ടം പാടില്ല.

ഫലം ഇരട്ടിപ്പിക്കാൻ ഈ കാര്യങ്ങളും ചെയ്യുക

ലക്ഷ്മിപൂജ: ഈ കാലയളവിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ലക്ഷ്മിദേവിക്ക് പൂജ ചെയ്യുന്നതും ലക്ഷ്മിദേവിക്ക് മധുരമുള്ള പലഹാരങ്ങളോ പായസമോ സമർപ്പിക്കുന്നതും നല്ലതാണ്. ഇത് സാമ്പത്തിക സ്ഥിതിയിൽ വേഗത്തിൽ പുരോഗതി കൈവരിക്കും.

ഈ മന്ത്രം ജപിക്കുക

‘ഓം ശ്രീം ഹ്രീം ക്ലീം ശ്രീം സിദ്ധലക്ഷ്മ്യൈ നമഃ’ എന്ന പതിവ് ജപം സമ്പത്തും ധാന്യവും വർദ്ധിപ്പിക്കുന്നു.

ENGLISH SUMMARY

Two major planets are transiting Cancer this month. From an astrological perspective, Venus will transit Cancer on June 8th, followed by Mercury, the planet of intellect, speech, and personality, on June 22nd.

Follow Us
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി