AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramayana Masam 2026: ആയുസ്സും ഐശ്വര്യവും നേടാം! കർക്കടകമാസത്തിലെ പ്രധാന ശിവ വഴിപാടുകൾ

Ramayana Masam 2026:അതുപോലെ കർക്കടക മാസത്തിൽ ഭഗവാൻ ശിവനെ ആരാധിക്കുന്നതും ദർശനം നടത്തുന്നതും വളരെ ഗുണകരമായി കണക്കാക്കുന്നു. കർക്കടകം മാസത്തിൽ ശിവനെ ആരാധിക്കുന്നത് രോ​ഗ ദുരിതങ്ങൾ അകറ്റാനും ദോഷപരിഹാരത്തിനും ഉത്തമമാണ് എന്നാണ് വിശ്വാസം.പ്രധാനമായും ശിവക്ഷേത്രങ്ങളിൽ ഈ കാലയളവിൽ ചില വഴിപാടുകൾ നടത്തുന്നത് ദീർഘായുസ്സിനും സർവ ഐശ്വര്യങ്ങൾക്കും കാരണമാകും.......

Ramayana Masam 2026: ആയുസ്സും ഐശ്വര്യവും നേടാം! കർക്കടകമാസത്തിലെ പ്രധാന ശിവ വഴിപാടുകൾ
Ramayana Masam Lord Shiva ImportanceImage Credit source: Tv9 Network
Ashli C
Ashli C | Published: 23 Jul 2026 | 09:36 PM

രാമായണ പാരായണത്തിനും ക്ഷേത്രദർശനത്തിനും ഏറെ പവിത്രമായ ദിവസങ്ങളാണ് കർക്കടകമാസം. അതുപോലെ കർക്കടക മാസത്തിൽ ഭഗവാൻ ശിവനെ ആരാധിക്കുന്നതും ദർശനം നടത്തുന്നതും വളരെ ഗുണകരമായി കണക്കാക്കുന്നു. കർക്കടകം മാസത്തിൽ ശിവനെ ആരാധിക്കുന്നത് രോ​ഗ ദുരിതങ്ങൾ അകറ്റാനും ദോഷപരിഹാരത്തിനും ഉത്തമമാണ് എന്നാണ് വിശ്വാസം.

പ്രധാനമായും ശിവക്ഷേത്രങ്ങളിൽ ഈ കാലയളവിൽ ചില വഴിപാടുകൾ നടത്തുന്നത് ദീർഘായുസ്സിനും സർവ ഐശ്വര്യങ്ങൾക്കും കാരണമാകും. ഇത്തരത്തിൽ കർക്കടകമാസത്തിൽ നടത്താവുന്ന പ്രധാനപ്പെട്ട വഴിപാടുകൾ എന്തൊക്കെയെന്ന് നോക്കാം.

മൃത്യുഞ്ജയ പുഷ്പാഞ്ജലി

ദീർഘായുസ്സത്തിനും രോഗഭയങ്ങൾ അകറ്റാനും രോഗങ്ങൾ അകലാനും അകാല മൃത്യുപോലെയുള്ള വലിയ ദോഷങ്ങൾ മാറാനും ഏറ്റവും വിശേഷപ്പെട്ട വഴിപാടാണിത്.

ALSO READ:രാമായണത്തിലെ സുന്ദരകാണ്ഡം എപ്പോഴൊക്കെ പാരായണം ചെയ്യാം? ഇത് അറിയാതെ പോകരുത്

ധാരകൾ

ഭഗവാൻ ശിവന് ഏറ്റവും പ്രിയപ്പെട്ട പരിപാടികൾ ഒന്നാണ് ധാര. ഇത് മനസ്സിന്റെ സമാധാനത്തിനും കോപങ്ങൾ ഇല്ലാതാക്കുന്നതിനും ശരീരത്തിന്റെയും ആദ്യ ഭയങ്ങൾ മാറ്റി സ്റ്റാൻഡ് ലഭിക്കുന്നതിനും താരകൾ ചെയ്യുന്നത് വളരെ നല്ലതാണ്. പ്രധാനമായും മൂന്ന് ധാര ആണുള്ളത് ജലധാര ക്ഷീരധാര ഇളനീർധാര.

ബില്ല്വപത്ര പുഷ്പാഞ്ജലി

ഭഗവാനെ അർപ്പിക്കാവുന്ന പുഷ്പാഞ്ജലി മറ്റൊരു പ്രധാനപ്പെട്ടതാണ് ഇത്. ജീവിതത്തിലെ ദോഷങ്ങൾ അകലാനും സർവ്വ ഐശ്വര്യത്തിനും കാര്യ വിജയത്തിനും ഈ വഴിപാട് നടത്തുന്ന വളരെ നല്ലതായി കണക്കാക്കുന്നു. സാമ്പത്തികസ്ഥിനിത മെച്ചപ്പെടാനും സാമ്പത്തിക സ്ഥിതി കൈവരിക്കുവാനും ഇത് വളരെ നല്ലതാണ്.

കൂവള മാല ചാർത്തുക

ഭഗവാൻ ശിവൻ ഏറ്റവും പ്രിയപ്പെട്ടതാണ് കൂവളത്തിന്റെ ഇല മൂന്ന് ഇതളുകളുള്ള ഈ ഇല ത്രിമൂർത്തികളുടെയും ത്രികുളങ്ങളുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഭ​ഗവാൻ ശിവന് കൂവളത്തിന്റെ മാല ചാർത്തുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചന നടത്തുന്നതും ജന്മപാപങ്ങൾ അകറ്റാനും ഐശ്വര്യത്തിനും ഉത്തമമായാണ് കണക്കാക്കുന്നത്.

ഉമാമഹേശ്വര പൂജ

കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ദാമ്പത്യത്തിൽ ഐക്യം നിലനിൽക്കുന്നതിനും മാംഗല്യം നടക്കുന്നതിനുള്ള തടസ്സങ്ങൾ മാറുന്നതിനും കർക്കടകത്തിൽ ഉമാമഹേശ്വര പൂജയോ അല്ലെങ്കിൽ പാർവതി പരമേശ്വരന്മാർക്ക് ഒരുമിച്ച് വഴിപാടുകൾ നടത്തുന്നതും വളരെ ഗുണകരവും ഐശ്വര്യദായകവുമായി കണക്കാക്കുന്നു. അതിനാൽ തന്നെ കർക്കിടകമാസത്തിൽ ഭ​ഗവാൻ ശിവനെ ആരാധിക്കുന്നതിനും വളരെയധികം പ്രാധാന്യം നൽകുന്നു. ഈ കാലയളവിൽ ശിവഭ​ഗവാനെ മനുസ്സുരുകി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ സർവ്വ ​ഗുണങ്ങളും പ്രാപ്തമാകും.

ENGLISH SUMMARY

The month of Karkkadaka is a very sacred day for reciting the Ramayana and visiting temples. Similarly, worshipping and visiting Lord Shiva during the month of Karkkadaka is considered very auspicious. It is believed that worshipping Lord Shiva during the month of Karkkadaka is good for getting rid of diseases and ailments and for curing evil spirits.

Follow Us