Lord shiva and parvathy marriage venue: ശിവന്റെയും പാർവതയുടെയും വിവാഹം കഴിഞ്ഞ ക്ഷേത്രം ഇവിടെയാണ്
Lord shiva and parvathy marriage venue:നല്ലൊരു ദാമ്പത്യജീവിതം ലഭിക്കുവാനും നിങ്ങളുടെ പ്രണയം സാധ്യമാകുവാനും ശിവനെയും പാർവതിയും ആരാധിക്കുന്നത് വളരെ നല്ലതാണ്....

Lord Shiva And Parvathi
ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യമാണ് ഒരു നല്ല പങ്കാളിയെ ലഭിക്കുക എന്നുള്ളത്. അതിനാൽ തന്നെ മികച്ച പങ്കാളിയെ തിരഞ്ഞെടുക്കുക എന്നതും വലിയൊരു കാര്യമാണ്. അതുപോലെ അവരുമായി ഒന്നിക്കുന്നതിന് ഒരു ശരിയായ സ്ഥലം കണ്ടെത്തുന്നതും പ്രധാനമാണ്. ശക്തമായ പ്രണയത്തിന്റെ സ്വരൂപങ്ങളാണ് ശിവനെയും പാർവതിയെയും കണക്കാക്കുന്നത്. നല്ലൊരു ദാമ്പത്യജീവിതം ലഭിക്കുവാനും നിങ്ങളുടെ പ്രണയം സാധ്യമാകുവാനും ശിവനെയും പാർവതിയും ആരാധിക്കുന്നത് വളരെ നല്ലതാണ്.
അത്തരത്തിൽ ശിവന്റെയും പാർവതിയും വിവാഹം കഴിഞ്ഞ സ്ഥലം എവിടെയാണെന്ന് അറിയുമോ? അത് ഉത്തരാഖണ്ഡിൽ ആണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ തൃയുഗി നാരായണ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് വിശ്വാസം. ഭഗവാൻ വിഷ്ണുവിനായി സമർപ്പിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ വച്ചാണ് ശിവനും പാർവതിയും വിവാഹിതരായതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ ദിവസവും 24 മണിക്കൂറും കത്തുന്ന ഒരു അഗ്നി ഉണ്ട് എന്നും പറയപ്പെടുന്നു.കൂടാതെ, കുളിക്കാൻ രുദ്ര കുണ്ഡ്, ശുദ്ധീകരണത്തിന് വിഷ്ണു കുണ്ഡ്, വെള്ളം കുടിക്കാൻ ബ്രഹ്മ കുണ്ഡ്, മോചനത്തിനായി സരസ്വതി കുണ്ഡ് എന്നിങ്ങനെ നാല് ജലസംഭരണികൾ നിലവിലുണ്ട്.
ത്രിയുഗിനാരായണ ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകർ കേദാർനാഥ് ക്ഷേത്ര യാത്രയുടെ അടിസ്ഥാന ക്യാമ്പായ ഗൗരി കുണ്ഡ് ക്ഷേത്രത്തിലും പ്രണാമം അർപ്പിക്കുന്നു. ഇങ്ങനെ സന്ദർശനം നടത്തുന്നതിന് പിന്നിലും ഒരു കഥയുണ്ട്. ഐതിഹ്യങ്ങൾ അനുസരിച്ച് വിവാഹം നടത്താൻ ബ്രഹ്മാവ് പുരോഹിത ശുശ്രൂഷകൾ നടത്തിയിരുന്നു. അതേസമയം സഹോദരൻ ചെയ്യേണ്ട എല്ലാ ആചാരങ്ങളും ഭഗവാൻ വിഷ്ണു നിർവഹിച്ചു. വിവാഹ സ്ഥലത്തെ ബ്രഹ്മ ശില എന്നൊരു കല്ല് അതിന്റെ കൃത്യമായ സ്ഥാനമാണ് അടയാളപ്പെടുത്തുന്നുണ്ട്. പവിത്രമായ ഈ അഡ്മിനിൽ നിന്നും ഭക്ഷണം കൊണ്ടുപോയി വീട്ടിൽ വൃത്തിയുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കുന്നത് ദാമ്പത്യത്തിൽ സന്തോഷം വർധിപ്പിക്കുവാൻ സഹായിക്കുമെന്നും പറയപ്പെടുന്നു.