Mahashivratri 2026: പ്രണയവിവാഹം, കരിയറിൽ പുരോഗതി! മഹാശിവരാത്രി ദിനത്തിൽ ചെയ്യേണ്ട 5 കാര്യങ്ങൾ
Mahashivratri 2026 Astro Tips: ശിവനും പാർവതി ദേവിയും വിവാഹിതരായത് ഈ പുണ്യ ദിവസത്തിലാണ് എന്നാണ് വിശ്വാസം. അതിനാൽ മഹാശിവരാത്രി ശിവന്റെയും ശക്തിയുടെയും ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.....

Mahashivratri (4)
ഭഗവാൻ ശിവനുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് ശിവരാത്രി. കൃഷ്ണപക്ഷത്തിലെ ചതുർദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ പുണ്യ ഉത്സവം ശിവന് മാത്രമല്ല ദേവി പാർവതിക്കും വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ശിവനും പാർവതി ദേവിയും വിവാഹിതരായത് ഈ പുണ്യ ദിവസത്തിലാണ് എന്നാണ് വിശ്വാസം. അതിനാൽ മഹാശിവരാത്രി ശിവന്റെയും ശക്തിയുടെയും ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
ഈ ദിവസം ശിവലിംഗത്തിൽ കൂവളത്തിന്റെ ഇല സമർപ്പിക്കുന്നത് ശിവനെ വേഗത്തിൽ പ്രസാദിപ്പിക്കും. മാത്രമല്ല ജീവിതത്തിലെ കഷ്ടപ്പാടുകൾ രോഗം ഭയം എന്നിവയും ഭക്തന്റെ ജീവിതത്തിൽ നിന്ന് അകറ്റപ്പെടുന്നു. പ്രധാനമായും സ്ത്രീകളാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15നാണ്.
ഈ ദിവസം നിരവധി ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു. അതിനാൽ നിങ്ങളുടെ ജോലിയിലും ബിസിനസിലും ദാമ്പത്യ ജീവിതത്തിലും പുരോഗതി കൈവരിക്കുന്ന മഹാശിവരാത്രി ദിനത്തിൽ എന്തൊക്കെ ചെയ്യാം എന്നതാണ് ഈ ലേഖനത്തിൽ പറയുന്നത്.
ശിവരാത്രി ദിനത്തിൽ ശിവക്ഷേത്രത്തിൽ പോയി പാർവതി ദേവിക്ക് ചുവന്ന സാരി വളകൾ കുങ്കുമം മെഹന്ദി തുടങ്ങിയ വസ്തുക്കൾ സമർപ്പിക്കുക. ശേഷം നിങ്ങളുടെ പ്രണയ വിവാഹത്തിനു വേണ്ടി ഭഗവാൻ ശിവനോട് പ്രാർത്ഥിക്കുക. ഇങ്ങനെ ചെയ്യുന്നത് വിവാഹത്തിലെ തടസ്സങ്ങൾ മാറുമെന്നാണ് വിശ്വാസം. കൂടാതെ ഗൃഹദോഷങ്ങൾ കാരണം നിങ്ങളുടെ വിവാഹം വൈകുന്നുണ്ടെങ്കിൽ മഹാശിവരാത്രി ദിനത്തിൽ ശിവലിംഗത്തിൽ അഭിഷേകം നടത്തുക. അഭിഷേകം ചെയ്യുന്ന സമയത്ത് ഓം നമശിവായ എന്ന മന്ത്രം തുടർച്ചയായി ചൊല്ലുക. ദോഷങ്ങളുടെ ഫലം കുറയ്ക്കുകയും വിവാഹത്തിനുള്ള സാധ്യത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
ശിവരാത്രി ദിനത്തിൽ ഭഗവാൻ ശിവനെ ശംഖുപുഷ്പങ്ങൾ സമർപ്പിക്കുക. ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ശങ്കുപുഷ്പങ്ങൾ വിജയം ശക്തി പോസിറ്റിവിറ്റി അജയ്യത എന്നിവയാണ് പ്രതീകപ്പെടുത്തുന്നത്. സമർപ്പിക്കുന്നത് കുടുംബ പ്രശ്നങ്ങളും വിവാഹത്തിനുള്ള മറ്റ് തടസ്സങ്ങളും ഇല്ലാതാകുമെന്നും വിശ്വാസം.
നിങ്ങളുടെ പ്രണയം വിവാഹത്തിന് കുടുംബം തടസ്സം നിൽക്കുന്നുണ്ടെങ്കിൽ ശിവരംഗത്തിൽ തേൻ അർപ്പിച്ച ശേഷം വെള്ളത്തിൽ കുളിപ്പിക്കുക. തേൻ മധുരത്തെയാണ് പ്രതീകപ്പെടുത്തുന്നത്. ഇങ്ങനെ ചെയ്യുന്നത് ബന്ധങ്ങളിൽ കയ്പ്പില്ലാതാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് മഹാശിവരാത്രി ദിനത്തിൽ ശിവന്റെയും പാർവതിയുടെയും സംയുക്ത മന്ത്രം ജപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.ശിവലിംഗത്തിൽ ഒരിക്കലും തുളസി, കേതകി പുഷ്പം, കുങ്കുമം എന്നിവ സമർപ്പിക്കരുത് .