AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Astrology Malayalam: നാല് രാശിക്കാരുടെ ജീവിതത്തിൽ പെട്ടെന്ന് മാറ്റങ്ങൾ , 2027 ഫെബ്രുവരിയോടെ വലിയ നേട്ടങ്ങൾ

ചൊവ്വയുടെ ചലന മാറ്റങ്ങൾ വഴി ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം വളരെയധികം മെച്ചപ്പെടുന്നൊരു കാലഘട്ടമാണിത്. ഒപ്പം തന്നെ നിങ്ങളുടെ സൗന്ദര്യവും ആകർഷണീയതയും വർദ്ധിക്കുന്ന കാലം കൂടിയാണിത്. നിങ്ങളുടെ ആത്മവിശ്വാസം ഇക്കാലയളവിൽ വർധിക്കും, ഒപ്പം തന്നെ നിങ്ങളുടെ ചിന്തയും മാറും നിങ്ങളുടെ കരിയറിലും വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണിത്.

Astrology Malayalam: നാല് രാശിക്കാരുടെ ജീവിതത്തിൽ പെട്ടെന്ന് മാറ്റങ്ങൾ , 2027 ഫെബ്രുവരിയോടെ വലിയ നേട്ടങ്ങൾ
Astrology_MalayalamImage Credit source: Tv9 Network
Arun Nair
Arun Nair | Published: 08 Sep 2026 | 01:58 PM

ജ്യോതിഷത്തിൽ ഇനി പ്രതീക്ഷിക്കുന്നതും സംഭവിക്കാൻ പോകുന്നതുമായ കാര്യം ചൊവ്വയുടെ ചലനമാണ്. 2027 ഫെബ്രുവരി 8 വരെ ചൊവ്വയുടെ ചലനത്തിൽ മാറ്റങ്ങളുണ്ടാകും. നിലവിൽ ഇടവം രാശിയിലാണ് ചൊവ്വയുള്ളത്. ചൊവ്വയുടെ പിന്തിരിപ്പൻ അവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്. ഇതുവഴി ചില രാശികൾക്ക് വളരെ വലിയ നേട്ടങ്ങളൊക്കെയും പ്രതീക്ഷിക്കാം. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് ചൊവ്വയുടെ ചലന മാറ്റങ്ങൾ വഴി ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം വളരെയധികം മെച്ചപ്പെടുന്നൊരു കാലഘട്ടമാണിത്. ഒപ്പം തന്നെ നിങ്ങളുടെ സൗന്ദര്യവും ആകർഷണീയതയും വർദ്ധിക്കുന്ന കാലം കൂടിയാണിത്. നിങ്ങളുടെ ആത്മവിശ്വാസം ഇക്കാലയളവിൽ വർധിക്കും, ഒപ്പം തന്നെ നിങ്ങളുടെ ചിന്തയും മാറും നിങ്ങളുടെ കരിയറിലും വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണിത്.

Also Read: Astrology Malayalam: വിനായക ചതുർത്ഥിയിൽ മഹാലക്ഷ്മി യോഗം; ജാതകം മാറുന്ന രാശിക്കാർ

കന്നി

കന്നി രാശിക്കാർക്ക് വിദേശ യാത്ര സാധ്യതകളും ഇക്കാലത്തുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഇക്കാലയളവിൽ മാറുകയും, കന്നിരാശിക്കാരുട ബാങ്ക് ബാലൻസ് വർദ്ധിക്കുകയും ചെയ്യും. പഴയ നിക്ഷേപങ്ങളില് നിന്ന് നല്ല വരുമാനം കന്നിരാശിക്കാർക്ക് ലഭിക്കും. ഒരു ആത്മീയ അന്തരീഷം വീടുകളിൽ സംജാതമാകും. അതിനൊപ്പം തന്നെ മതപരമായ ആചാരങ്ങളും ഇക്കാലയളവിൽ നടക്കും.

മകരം

മകരം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വ, ചൊവ്വയുടെ ചലനം വിദ്യാർത്ഥികൾക്കും പുതുമുഖങ്ങൾക്കും ഗവേഷണവുമായി ബന്ധപ്പെട്ട ആളുകൾക്കും വലിയ നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് ഒരു സ്കോളർഷിപ്പ്, സമ്മാനത്തുക അല്ലെങ്കിൽ ഒരു വലിയ പാക്കേജ് ഉപയോഗിച്ച് ഒരു ജോലി ലഭിക്കും. ഓഹരി വിപണിയിലും ക്രിയേറ്റീവ് ഫീൽഡിലും ഉള്ള ആളുകൾക്ക് പെട്ടെന്ന് പണം ലഭിക്കും. നിങ്ങളുടെ കുട്ടികൾക്കും ഇക്കാലയളവിൽ നേട്ടങ്ങൾ പ്രകതീക്ഷിക്കാം.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ചൊവ്വയുടെ ചലനം വഴി വലിയ നേട്ടങ്ങൾ കൈവരും. പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ കർക്കിടകം രാശിക്കാർ തന്നെ കണ്ടെത്തുന്ന കാലമാണിത്. ഈ സമയം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കും. നെറ്റ് വർക്ക്, സുഹൃത്തുക്കൾ, ക്ലയൻ്റുകൾ എല്ലാം ഇക്കാലയളവിൽ സഹായികമാകും. ഈ സമയത്ത്, നിങ്ങളുടെ ഏതെങ്കിലും വലിയ ആഗ്രഹങ്ങൾ നിറവേറ്റാൻ പോലും കഴിഞ്ഞേക്കാം

Follow Us