Horoscope Today: അംഗീകാരവും നേട്ടങ്ങളും തേടിയെത്തും, പ്രതിസന്ധി ഇക്കൂട്ടർക്ക്…. ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope August 8 : ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനകൾ അറിഞ്ഞാലോ... ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, എന്നി മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം വിശദമായി അറിയാം....

പ്രതീകാത്മക ചിത്രം
ഇന്ന് ഓഗസ്റ്റ് 8, ശനിയാഴ്ച. ആഴ്ചയുടെ അവസാന ദിവസമായതിനാൽ ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കാം. എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ? ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനകൾ അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, എന്നി മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം വിശദമായി അറിയാം….
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യപരാജയം, മാനസിക സംഘർഷം, അഭിമാന ക്ഷതം, ധനനഷ്ടം എന്നിവ കാണുന്നു. വേണ്ടപ്പെട്ടവർ അകന്നേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരവും വന്നുചേരും. കാര്യവിജയം, മത്സരവിജയം, എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നു. വായ്പ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം.
കർക്കടകം
കർക്കടകം രാശിക്കാർക്കും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, നേട്ടം, മത്സരവിജയം, യാത്രാവിജയം അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്കും ഇന്ന് നേട്ടങ്ങളും ലാഭങ്ങളും വന്നുചേരും. മത്സരവിജയം, അംഗീകാരം, ധനയോഗം, എന്നിവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ALSO READ: കർക്കിടകവാവിന് ബലിയിടുന്നില്ലേ? ഈ പ്രധാന സാധനങ്ങൾ മറക്കാതെ കരുതണം
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ, യാത്രാതടസ്സം എന്നിവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
തുലാം
തുലാം രാശിക്കാർക്കും ഇന്ന് പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, നഷ്ടം, ശത്രുശല്യം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, പരീക്ഷ വിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക ലാഭം ഉണ്ടായേക്കാം.
ധനു
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളും അംഗീകാരങ്ങളും വന്നുചേരും. കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, തൊഴിൽ ലാഭം ഇവ കാണുന്നു. പുതിയ തൊഴിൽ ലഭിച്ചേക്കാം.
മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല. കാര്യതടസ്സം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, ധനതടസ്സം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.
കുംഭം
കുംഭം രാശിക്കാർക്കും ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യത.
മീനം
മീനം രാശിക്കാർക്ക് അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
Malayalam Horoscope August 8, Today’s RashiPhalam and Daily Zodiac Predictions. Today is not particularly favorable for those born under the Aries sign. Close associates may drift away. Pay attention to your health.