AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mars Transit 2026: ചൊവ്വ രാശി മാറ്റുന്നു! സുവർണ്ണകാലം ആരംഭിക്കുന്ന 3 രാശിക്കാർ

Mars Transit in Aquarius: ധൈര്യം, ശൗര്യം, സമ്പത്ത്, കോപം എന്നിവയുടെ ഘടകമായാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. അതിനാൽ ചൊവ്വ അതിന്റെ രാശി മാറ്റുമ്പോൾ പലതരത്തിലുള്ള സ്വാധീനമാണ് പലരുടേയും ജീവിതത്തിൽ ചെലുത്തുക....

Mars Transit 2026: ചൊവ്വ രാശി മാറ്റുന്നു! സുവർണ്ണകാലം ആരംഭിക്കുന്ന 3 രാശിക്കാർ
Mars Transit (1)Image Credit source: Tv9 Network
Ashli C
Ashli C | Published: 10 Feb 2026 | 11:04 AM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം മാറ്റങ്ങൾക്കും ചലനങ്ങൾക്കും മനുഷ്യജീവിതത്തിൽ വലിയ സ്വാധീനമാണ് ഉള്ളത്. ചില ഗ്രഹങ്ങളുടെ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തിൽ പലതരത്തിലാണ് സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ചൊവ്വ അതിന്റെ രാശി മാറ്റാൻ ഒരുങ്ങുന്നു. ധൈര്യം, ശൗര്യം, സമ്പത്ത്, കോപം എന്നിവയുടെ ഘടകമായാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. അതിനാൽ ചൊവ്വ അതിന്റെ രാശി മാറ്റുമ്പോൾ പലതരത്തിലുള്ള സ്വാധീനമാണ് പലരുടേയും ജീവിതത്തിൽ ചെലുത്തുക.

അത്തരത്തിൽ ഫെബ്രുവരി 23ന് ചൊവ്വ കുംഭം രാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ സംക്രമണം 12 രാശികളെയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്ക് ഒരു സ്വർണ്ണ കാലഘട്ടമാണ് ആരംഭിക്കുവാൻ പോകുന്നത്. ഈ രാശിക്കാർക്ക് തൊഴിൽ മേഖലയിൽ പുരോഗതി സാമ്പത്തിക അഭിവൃദ്ധി എന്നിവ ഉണ്ടാകും.

ഇടവം: ഇടവം രാശിയുടെ കർമ്മ ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തമോ ലഭിച്ചേക്കാം. പൂർവിക സ്വത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും.

ധനു: ധനു രാശിക്കാർക്ക് ചൊവ്വയുടെ ഈ സംക്രമണം അവരുടെ ധൈര്യവും ആത്മവിശ്വാസം വർദ്ധിക്കും. ഇതിലൂടെ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കുവാൻ എളുപ്പത്തിൽ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം തിരികെ കയ്യിലെത്തും.

കുംഭം: നിങ്ങളുടെ സ്വന്തം രാശിയായ ലഗ്നത്തിലൂടെയാണ് സഞ്ചരിക്കാൻ ഒരുങ്ങുന്നത്. ഇത് നിങ്ങൾക്ക് വളരെ ഗുണകരമായ ഫലങ്ങൾ നൽകും.നിങ്ങളുടെ ജോലി ശൈലി മെച്ചപ്പെടും, ആളുകൾ നിങ്ങളുടെ നേതൃത്വപരമായ കഴിവുകളെ വിലമതിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.

Follow Us