Delhi Heatwave: 44 ഡിഗ്രിയില്‍ വെന്തുരുകി ഡല്‍ഹി; നഗരത്തില്‍ ജീവിക്കാനാകില്ല
Delhi Records Extreme Heat Over 44 Degree Celsius: ഏപ്രില്‍ 25ന് നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 43.1 ഡിഗ്രി സെല്‍ഷ്യസാണ്. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്. കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്.
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ഒരു രക്ഷയുമില്ലാത്ത ചൂട്. ഡല്‍ഹിയില്‍ 42 നും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് നിലവില്‍ രേഖപ്പെടുത്തുന്ന താപനില. ഇതേ താപനില വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തിലെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
ഏപ്രില്‍ 25ന് നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 43.1 ഡിഗ്രി സെല്‍ഷ്യസാണ്. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്. കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്.
ഡല്‍ഹി വെന്തുരുകുന്നു
ഡല്‍ഹിയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പരമാവധി താപനില 42 നും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരും. സാധാരണയേക്കാള്‍ 4.5 മുതല്‍ 6.4 ഡിഗ്രി വരെയാണ് താപനിലയില്‍ വര്‍ധനവ് സംഭവിക്കുന്നത്. സഫ്ദര്‍ജംഗില്‍ 25.2 ഡിഗ്രിയും പാലമില്‍ 26.8 ഡിഗ്രിയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയ ചൂട്. സാധാരണയേക്കാള്‍ 2.5 ഡിഗ്രി കൂടുതലാണിത്.




ഏപ്രില്‍ 26നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. താപനില 41 നും 43നും ഇടയില്‍ തുടരും. തിങ്കളാഴ്ചയോടെ ആകാശം മേഘാവൃതമാകുകയും നേരിയ മഴയ്ക്കും കാറ്റിനും സാധ്യതയുമുണ്ട്.
വരുന്ന നാല് ദിവസങ്ങളില്‍ പരമാവധി താപനില സാധാരണയേക്കാള്‍ വളരെ കൂടുതലായിരിക്കും. അതിനുശേഷം പഴയ നിലയിലേക്ക് തിരികെ പോകുമെന്നും കാലാവസ്ഥ ഏജന്‍സികള്‍ അറിയിച്ചു. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ വരണ്ട കാറ്റിനും സാധ്യതയുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടുംചൂട്
ഡല്‍ഹിക്ക് പുറമെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത് കനത്ത ചൂടാണ്. രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഏപ്രില്‍ 25 മുതല്‍ 27 വരെ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
Also Read: Bengaluru Weather: ബെംഗളൂരുവില്‍ കൊടുംചൂടിന് വിട; ഇനി അതിശക്തമായ മഴയുടെ നാളുകള്‍
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ താപനില 42.2 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഈ വേനലില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സാധാരണയേക്കാള്‍ 3.4 ഡിഗ്രിയുടെ വര്‍ധനവാണ് സംഭവിച്ചത്. രാജസ്ഥാനിലെ ബാര്‍മറില്‍ താപനില 44.8 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തി. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും 40 ഡിഗ്രിക്ക് മുകളില്‍ തന്നെയാണ് താപനില.
ഒഡീഷയിലെ റൂര്‍ക്കേല, ജാര്‍സുഗുഡ എന്നിവിടങ്ങളില്‍ പരമാവധി താപനില 42 ഡിഗ്രി സെല്‍ഷ്യസാണ്. മാല്‍ക്കര്‍ണ്‍ഗിരി ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂടുമുണ്ട്. ഇവിടെങ്ങളിലെ താപനില 52 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു.
മഴ പെയ്യുമോ?
രാജ്യത്തെ ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തുമെന്നും വിവരമുണ്ട്. എന്‍ നിനോയുടെ സ്വാധീനത്തെ തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവ് നേരത്തെയാകും. എന്നാല്‍ പതിവില്‍ കുറവ് മഴയായിരിക്കും ലഭിക്കാന്‍ പോകുന്നത്. വടക്കന്‍ മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ തെക്കേന്ത്യയില്‍ ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചേക്കാമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ കെ ജി രമേശ് പറഞ്ഞു.