AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: അപ്രതീക്ഷിത ചെലവുകളും സംഘർഷങ്ങളും, നേട്ടം ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം

Horoscope For All Zodiac Signs: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളും അപ്രതീക്ഷിത വിജയങ്ങളും കൂടുതൽ പേരെ തേടിയെത്തുമ്പോൾ മറ്റുചിലർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച നിങ്ങൾക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനകൾ അറിഞ്ഞാലോ ...

Today’s Horoscope: അപ്രതീക്ഷിത ചെലവുകളും സംഘർഷങ്ങളും, നേട്ടം ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Apr 2026 | 06:30 AM

ഇന്ന് ഏപ്രിൽ 24, വെള്ളിയാഴ്ച… ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളും അപ്രതീക്ഷിത വിജയങ്ങളും കൂടുതൽ പേരെ തേടിയെത്തുമ്പോൾ മറ്റുചിലർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച നിങ്ങൾക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനകൾ അറിഞ്ഞാലോ… 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇതാ…

ഇന്നത്തെ രാശിഫലം

മേടം
മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, നഷ്ടം, അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾ എന്നിവ കാണുന്നു. വായ്പശ്രമങ്ങൾ പരാജയപ്പെടാനും സാധ്യത.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അം​ഗീകാരം, സ്ഥാനക്കയറ്റം, എന്നിവ കാണുന്നു. പുതിയ തൊഴിൽ അവസരങ്ങൾ തുറന്ന് കിട്ടും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

മിഥുനം
മിഥുനം രാശിക്കാർ ഇന്നത്തെ ദിവസം പ്രാർത്ഥന കൈവിടരുത്. കാര്യതടസ്സം, മാനസിക പ്രയാസങ്ങൾ പോലുള്ള വെല്ലുവിളികൾ നേരിട്ടേക്കാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തുക.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം എന്നിവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.

കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളും സന്തോഷവും ഉണ്ടാകും. അപ്രതീക്ഷിത വിജയങ്ങൾ തേടിയെത്തും. കാര്യവിജയം, മത്സരവിജയം, അം​ഗീകാരം, ബിസിനസിൽ ലാഭം എന്നിവ കാണുന്നു.

തുലാം
തുലാം രാശിക്കാർക്കും ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അം​ഗീകാരം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.

ALSO READ: പഴ്സിൽ പണം എന്നും നിറഞ്ഞിരിക്കും! ഇവ സൂക്ഷിച്ചാൽ മതി

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. കലഹം, കാര്യപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ധനു
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രതികൂലങ്ങൾ നിറഞ്ഞതായിരിക്കും. കാര്യതടസ്സം, ശത്രുശല്യം എന്നിവ കാണുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. മാനസിക സംഘർഷങ്ങൾ അനുഭവിക്കും.

മകരം
മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളും വിജയവും ഉണ്ടാകും. തൊഴിലിടങ്ങളിൽ അം​ഗീകരിക്കപ്പെടും. സ്ഥാനക്കയറ്റങ്ങളും ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, നിയമവിജയം, അം​ഗീകാരം എന്നിവ കാണുന്നു. ബിസിനസിൽ ലാഭം കിട്ടിയേക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

മീനം
മീനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, ശത്രുശല്യം, ധനനഷ്ടം എന്നിവ ഉണ്ടാകും. വായ്പ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

 

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us