Chanakya Niti: എല്ലാവരുമായും സൗഹൃദം വേണ്ട, കൂട്ടത്തിലെ പാമ്പിനെ ഇങ്ങനെ തിരിച്ചറിയാം
Chanakya Niti for Friendship : സൗഹൃദം എന്നത് സത്യസന്ധതയിലും പരസ്പര വിശ്വാസത്തിലും കെട്ടിപ്പടുക്കേണ്ടതാണ്. നൂറ് വിശ്വസിക്കാൻ കൊള്ളാത്ത സുഹൃത്തുക്കളെക്കാൾ നല്ലത് ഒരു വിശ്വസ്തനായ സുഹൃത്താണെന്നും ചാണക്യ നീതിയിൽ പറയുന്നു. കൂടാതെ, സുഹൃത്തുക്കളായി അഭിനയിച്ച് നമ്മെ ദ്രോഹിക്കാൻ സാധ്യതയുള്ള ചില തരം വ്യക്തികളെ കുറിച്ചും അദ്ദേഹം ചാണക്യനീതിയിൽ പറയുന്നുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. കൗടില്യൻ, വിഷ്ണുുണപ്തൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന അദ്ദേഹം ജീവിതവിജയത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി നിരവധി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നൽകിയ ഈ ഉപദേശങ്ങൾ ചാണക്യനീതി എന്ന പേരിലാണ് അറിയപ്പെടുന്നത്. സൗഹൃദങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നും ചിലർ പാമ്പിനേക്കാൾ വിഷമുള്ളവരാണെന്നും അദ്ദേഹം പറയുന്നു.
സൗഹൃദം എന്നത് സത്യസന്ധതയിലും പരസ്പര വിശ്വാസത്തിലും കെട്ടിപ്പടുക്കേണ്ടതാണ്. നൂറ് വിശ്വസിക്കാൻ കൊള്ളാത്ത സുഹൃത്തുക്കളെക്കാൾ നല്ലത് ഒരു വിശ്വസ്തനായ സുഹൃത്താണെന്നും ചാണക്യ നീതിയിൽ പറയുന്നു. കൂടാതെ, സുഹൃത്തുക്കളായി അഭിനയിച്ച് നമ്മെ ദ്രോഹിക്കാൻ സാധ്യതയുള്ള ചില തരം വ്യക്തികളെ കുറിച്ചും അദ്ദേഹം ചാണക്യനീതിയിൽ പറയുന്നുണ്ട്. അവർ ആരെല്ലാമെന്ന് നോക്കിയാലോ…..
സ്വർത്ഥരായ സുഹൃത്തുക്കൾ
സ്വന്തം ലാഭത്തിന് വേണ്ടി അടുപ്പം കാണിക്കുന്നവരുമായി ഒരിക്കലും കൂട്ട് കൂടരുതെന്ന് ചാണക്യൻ പറയുന്നു. അവർ നിങ്ങളെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉള്ളിടത്തോളം കൂടെയുണ്ടാകും. എന്നാൽ നിങ്ങളുടെ പക്കൽ നിന്നും ഒന്നും ലഭിക്കാനില്ലെന്ന് കാണുമ്പോൾ നിങ്ങളെ ഉപേക്ഷിക്കും. അവരെ തിരിച്ചറിയാനും ചില മാർഗങ്ങളുണ്ട്. അവർ എന്തെങ്കിലും സഹായം ആവശ്യമുള്ളപ്പോൾ മാത്രമാണ് അവർ നിങ്ങളെ വിളിക്കുന്നത്. നിങ്ങളുടെ സന്തോഷങ്ങളെ സങ്കടങ്ങളോ അവരെ ബാധിക്കുന്നില്ല. ഇത്തരം ബന്ധങ്ങൾ കൊടുക്കൽ വാങ്ങൽ മാത്രമാണെന്നും അവരെ ഒഴിവാക്കണമെന്നും ചാണക്യൻ പറയുന്നു.
അസൂയയുള്ള സുഹൃത്തുക്കൾ
നിങ്ങളുടെ വിജയത്തിലോ സന്തോഷത്തിലോ അസൂയ തോന്നുന്നവരെ സൂക്ഷിക്കണമെന്ന് ചാണക്യനീതിയിൽ പറയുന്നു. അവർ പുറമെ നിങ്ങളെ നോക്കി ചിരിക്കുന്നുവെങ്കിലും ഉള്ളിൽ നിങ്ങളുടെ തകർച്ച ആഗ്രഹിക്കുന്നവരാകും. അവർ നിങ്ങളുടെ നേട്ടങ്ങളെ നിസ്സാരമായി കാണുകയും അനാവശ്യമായി നിങ്ങളോട് മത്സരബുദ്ധി കാണിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വിജയത്തിൽ സന്തോഷിക്കുന്നതിന് പകരം അസ്വസ്ഥരാകുന്നു. ഇങ്ങനെ ഉള്ളവരെ തിരിച്ചറിയണമെന്നും അവരെ ഒഴിവാക്കണമെന്നും ചാണക്യ നീതിയിൽ പറയുന്നു.
ALSO READ: പാമ്പിനേക്കാളും വിഷം, ഇവരോട് സങ്കടം പറയാൻ നിൽക്കേണ്ട
പരദൂഷണം പറയുന്നവർ
മറ്റുള്ളവരുടെ രഹസ്യങ്ങൾ നിങ്ങളോട് പറയുന്ന സുഹൃത്തുക്കളെ വിശ്വസിക്കരുതെന്ന് ചാണക്യൻ പറയുന്നു. ഒരാളുടെ രഹസ്യങ്ങൾ നിങ്ങളോട് പറയുന്നവർ തീർച്ചയായും നിങ്ങളുടെ രഹസ്യങ്ങളും മറ്റൊരാളോട് പറയും. എപ്പോഴും മറ്റുള്ളവരുടെ വിവരങ്ങൾ പങ്ക് വയ്ക്കാൻ ഇവർക്ക് വലിയ താൽപര്യമായിരിക്കും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ നിങ്ങളെ നിർബന്ധിക്കുകയും ചെയ്യും. അവരെ തിരിച്ചറിഞ്ഞ് ഒഴിവാക്കണമെന്ന് ചാണക്യൻ പറയുന്നു.
അവസരവാദികൾ
അവസരവാദികളെ ഒരിക്കലും വിശ്വസിക്കരുത്. ഇങ്ങനെയുള്ള സുഹൃത്തുക്കൾ അവർക്ക് ഗുണമുള്ളപ്പോൾ മാത്രം നിങ്ങളോടൊപ്പം നിൽക്കുന്നു. ചാണക്യൻ ഇങ്ങനെയുള്ളവരെ അഗ്നിയോടാണ് ഉപമിക്കുന്നത്. നിങ്ങളുടെ നല്ല കാലത്ത് മാത്രമാകും അവർക്ക് നിങ്ങളോടൊപ്പം നിൽക്കുന്നത്. കഷ്ടപാടുകൾ വരുമ്പോൾ ഉപേക്ഷിക്കുന്നു. ഇങ്ങനെയുള്ളവരുമായി സൗഹൃദം വേണ്ട. ഇവർക്ക് വിശ്വസ്തതയോ ആത്മാർത്ഥയോ ഉണ്ടാവില്ലെന്ന് ചാണക്യൻ പറയുന്നു.
നിരാകരണം: ഈ ലേഖനം പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.