Navratri 2026: ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ ഐശ്വര്യം നിറയും! നവരാത്രിയിൽ ഈ കാര്യങ്ങൾ ചെയ്യൂ
Navratri 2026 Do's:അവ എന്താണ് എന്നും എങ്ങനെ ആരാധിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്.നവരാത്രി ദിവസങ്ങളിൽ ദേവി മഹാത്മ്യം അഥവാ ദുർഗ്ഗാ സപ്തി പാരായണം ചെയ്യുന്നത് അതി ശ്രേഷ്ഠമായാണ് കണക്കാക്കുന്നത്. 9 ദിവസങ്ങളിലും ഇത് പൂർണ്ണമായോ അല്ലെങ്കിൽ ഓരോ ദിവസവും ഓരോ അധ്യായം വീതമോ വായിച്ചുതീർക്കുന്നത് ജീവിതത്തിൽ സർവ്വ.....
ദുർഗ്ഗാദേവിയും അവളുടെ ഒമ്പത് ഭാവങ്ങളെയും ഭക്തിപൂർവ്വം ആരാധിക്കുന്ന ഒമ്പത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവമാണ് നവരാത്രി. ഈ വർഷത്തെ നവരാത്രി ആഘോഷം വരുന്നത് ഒക്ടോബർ 11ന് ആരംഭിച്ച ഒക്ടോബർ 19 വരെയാണ്. ഈ ദിവസങ്ങളിൽ ദേവിയെ പ്രീതിപ്പെടുത്തുന്നതിന് ചില വഴിപാടുകളും ആചാരങ്ങളും നടത്തിയാൽ ജീവിതത്തിൽ സർവ്വ ഐശ്വര്യവും സമ്പത്തും സമാധാനവും ഉണ്ടാകുമെന്നാണ് വിശ്വാസം. അവ എന്താണ് എന്നും എങ്ങനെ ആരാധിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്.
നവരാത്രി ദിവസങ്ങളിൽ ദേവി മഹാത്മ്യം അഥവാ ദുർഗ്ഗാ സപ്തി പാരായണം ചെയ്യുന്നത് അതി ശ്രേഷ്ഠമായാണ് കണക്കാക്കുന്നത്. 9 ദിവസങ്ങളിലും ഇത് പൂർണ്ണമായോ അല്ലെങ്കിൽ ഓരോ ദിവസവും ഓരോ അധ്യായം വീതമോ വായിച്ചുതീർക്കുന്നത് ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും ശത്രു സംഹാരത്തിനു വളരെ ഗുണകരമാണ്.
ALSO READ:ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ; ദുർഗ്ഗാ ദേവിയുടെ 9 ഭാവങ്ങൾ
കൂടാതെ ദേവിയുടെ മൂല മന്ത്രമായ “ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ” എന്ന മന്ത്രമോ ദുർഗായത്രി മന്ത്രം ദിവസവും 108 തവണ വീതം ജപിക്കുന്നത് നിങ്ങളുടെ ഏത് ആഗ്രഹത്തിനും ജീവിതത്തിലെ പുതിയ നേട്ടങ്ങൾക്കും സഹായകമാകും.
കുമാരി പൂജ
നവരാത്രിയുടെ അഷ്ടമി അല്ലെങ്കിൽ നവമി നാളിൽ ചെറിയ പെൺകുട്ടികളെ അതായത് സാധാരണയായി രണ്ടു വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികളെ ഭഗവതിയുടെ സ്വരൂപമായി കണ്ടു പൂജിക്കുന്നത് നല്ലതായി കണക്കാക്കുന്നു. അവരെ ആദരിച്ചു നല്ല ഭക്ഷണവും വസ്ത്രവും സമ്മാനങ്ങളും നൽകുന്നത് ദേവി പ്രീതിക്ക് വളരെയധികം ഗുണകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
നവരാത്രിയുടെ ഓരോ ദിവസവും ദേവിക്ക് പ്രിയപ്പെട്ട ഓരോ നിവേദ്യങ്ങൾ സമർപ്പിക്കുക. പ്രധാനമായും പായസം, പഴങ്ങൾ മറ്റു മധുര പലഹാരങ്ങൾ പോഹ തുടങ്ങിയവ സമർപ്പിക്കാവുന്നതാണ് കൂടാതെ നവരാത്രി നാളുകളിൽ സാത്വികമായ ഭക്ഷണം അതായത് മത്സ്യമാംസാദികൾ മറ്റ് പുകവലി, മദ്യപാനം എന്നിവ പൂർണമായും ത്യജിക്കേണ്ടതാണ്.കൂടാതെ നവരാത്രി ദിവസങ്ങളിൽ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി ദേവിക്കു മുമ്പിൽ കർപ്പൂരാധന നടത്തുക ലളിതാസഹസ്രനാമം അല്ലെങ്കിൽ ദുർഗ അഷ്ടോത്തരം എന്നിവ ജപിക്കുന്നതും വളരെ നല്ലതായി കണക്കാക്കുന്നു.
ENGLISH SUMMARY
Navaratri is a nine-day festival dedicated to the devout worship of Goddess Durga and her nine manifestations. This year, the celebrations take place from October 11 to October 19. It is believed that performing specific rituals and offerings to appease the Goddess during this period brings prosperity, wealth, and peace to one’s life.