AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Navratri 2026: നവരാത്രിയിൽ അഖണ്ഡജ്യോതി തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങളും പ്രാധാന്യവും

നവരാത്രിയുടെ തുടക്കം മുതൽ പൂജ അവസാനിക്കുന്നത് വരെ യാതൊരു തടസ്സവും ഇല്ലാതെ തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്ന അതായത് കെടാത്ത ജ്വാലയാണ് അഖണ്ഡ ജ്യോതി. ഭക്തിയുടെയും പോസിറ്റിവിറ്റിയുടെയും പ്രതീകമായി പല വീടുകളിലും ഈ ദീപം കത്തിക്കുന്നത്. അറിവിന്റെയും വെളിച്ചത്തിന്റേയും പ്രതീകമായ വിളക്ക് വീടുകളിൽ പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ സഹായിക്കും എന്നാണ് വിശ്വാസം.........

Navratri 2026: നവരാത്രിയിൽ അഖണ്ഡജ്യോതി തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങളും പ്രാധാന്യവും
Navratri RitualImage Credit source: Tv9 Network
Ashli C
Ashli C | Published: 07 Oct 2026 | 01:52 PM

ദുർഗാദേവിയുടെ ആരാധനയ്ക്കായി വിശേഷപ്പെട്ട നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം ആവുകയാണ്. ഈ വർഷത്തെ നവരാത്രി ഒക്ടോബർ 11ന് ആരംഭിച്ച ഒക്ടോബർ 19ന് മഹാനവമയോടെയാണ് അവസാനിക്കുന്നത് . ഒമ്പത് നീണ്ട ദിവസങ്ങളിൽ ദേവിയുടെ വിവിധ രൂപങ്ങളെ ഭക്തിപൂർവ്വം ആരാധിക്കുന്നതോടൊപ്പം പല വീടുകളിലും അഖണ്ഡ ജ്യോതി അതായത് കെടാത്ത വിളക്ക് കത്തിക്കുന്ന പതിവുമുണ്ട്.

എന്താണ് അഖണ്ഡ ജ്യോതി?

നവരാത്രിയുടെ തുടക്കം മുതൽ പൂജ അവസാനിക്കുന്നത് വരെ യാതൊരു തടസ്സവും ഇല്ലാതെ തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്ന അതായത് കെടാത്ത ജ്വാലയാണ് അഖണ്ഡ ജ്യോതി. ഭക്തിയുടെയും പോസിറ്റിവിറ്റിയുടെയും പ്രതീകമായി പല വീടുകളിലും ഈ ദീപം കത്തിക്കുന്നത്. അറിവിന്റെയും വെളിച്ചത്തിന്റേയും പ്രതീകമായ വിളക്ക് വീടുകളിൽ പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ സഹായിക്കും എന്നാണ് വിശ്വാസം.

ALSO READ:നവരാത്രിയിൽ വീട്ടിൽ ഈ ചെടികളിൽ ഏതെങ്കിലും ഒന്ന് നടൂ! ദേവി സാന്നിധ്യം എന്നും കുടുംബത്തിൽ ഉണ്ടാകും

എങ്ങനെ കത്തിക്കണം

നിങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ച് എണ്ണയോ നെയ്യോ ഇതിന് ഉപയോഗിക്കാവുന്നതാണ്. വ്യത്യസ്ത കുടുംബങ്ങളിൽ ഇതിൽ വ്യത്യാസം ഉണ്ടാകാറുണ്ട് ചിലർ നെയ്യ് കത്തിക്കും മറ്റു ചിലർ എണ്ണ കത്തിക്കും.

ഇനി അഥവാ ഇടയ്ക്ക് അഖണ്ഡജ്യോതി യാദൃശ്ചികമായി അണഞ്ഞു പോവുകയാണെങ്കിൽ അതിൽ ആശങ്കപ്പെടേണ്ടതില്ല പരിഭ്രാന്തരാകാതെ നിങ്ങളുടെ പൂജാമുറി വീണ്ടും വൃത്തിയാക്കി കുടുംബത്തിന്റെ രീതി അനുസരിച്ച് വീണ്ടും വിളക്ക് കത്തിക്കാവുന്നതാണ്.

നവരാത്രിിൽ അഖണ്ഡ ജ്യോതി തെളിയിക്കുന്നവർ എപ്പോഴും വൃത്തിയുള്ളതും സുരക്ഷിതമായ സ്ഥലത്ത് വേണം വിളക്ക് കത്തിക്കുവാൻ. വിളക്കിന് ചുറ്റും കത്താൻ സാധ്യതയുള്ള അനാവശ്യമായ വസ്തുക്കൾ ഒഴിവാക്കുക. നെയ്യോ എണ്ണയോ ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം. ദീർഘനേരം കത്തുന്നത് കൊണ്ട് തന്നെ വിളക്ക് എപ്പോഴും നിരീക്ഷണത്തിൽ ആയിരിക്കുന്നു എന്നും ഉറപ്പുവരുത്തുക.വിശ്വാസങ്ങൾ പ്രകാരം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പരിവർത്തനത്തിന്റെ പ്രതീകമാണ് ഇത്. അഖണ്ഡ ജ്യോതിയിലൂടെ ഭക്തർ ദേവിയോടുള്ള തങ്ങളുടെ സമ്പൂർണ്ണ ഭക്തിയും സമർപ്പണവും ആണ് പ്രകടിപ്പിക്കുന്നത്.

ENGLISH SUMMARY

The special Navaratri celebrations dedicated to the worship of Goddess Durga are commencing. This year, Navaratri begins on October 11 and concludes on October 19 with Mahanavami. Throughout these nine days, alongside the devout worship of the Goddess’s various forms, it is customary in many households to light an ‘Akhanda Jyothi’—an eternal, undying lamp.

Follow Us