AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahashivratri 2026: മഹാശിവരാത്രിയിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!

Mahashivratri 2026: ശിവലിംഗത്തിൽ പാല് തൈര് നെയ്യ് തുടങ്ങിയവ അഭിഷേകം ചെയ്യുന്നത് വളരെ വിശേഷപ്പെട്ടതാണ്. ഇത് പാപങ്ങൾ ഇല്ലാതാക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്....

Mahashivratri 2026: മഹാശിവരാത്രിയിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!
Mahashivratri (6)
Ashli C
Ashli C | Published: 14 Feb 2026 | 07:04 PM

ഹിന്ദു മതവിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ഭഗവാൻ ശിവന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. ഈ ദിവസം എല്ലാവിധ ആചാരങ്ങളോട് കൂടി ഭഗവാൻ ശിവനെ ആരാധിക്കുന്നത് ജീവിതത്തിൽ എല്ലാവിധ കഷ്ടപ്പാടുകൾ നീങ്ങുകയും സന്തോഷവും സമാധാനവും ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. എന്നിരുന്നാലും ഈ ദിവസം ചില പ്രധാന നിയമങ്ങൾ പാലിക്കാതെ ഇരുന്നാൽ ആരാധനയുടെ ഫലപ്രാപ്തി കുറയും. അതിനാൽ മഹാശിവരാത്രി ദിനത്തിൽ എന്തൊക്കെ ചെയ്യണം എന്തെല്ലാം ചെയ്യാൻ പാടില്ല എന്നത് അറിയേണ്ടത് പ്രധാനമാണ്.

മഹാശിവരാത്രി ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

മഹാശിവരാത്രി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് മനസ്സും ശരീരവും വൃത്തിയായി സൂക്ഷിക്കുക. ശേഷം ഭഗവാനെ ആരാധിച്ചുകൊണ്ട് ഉപവാസം ആരംഭിക്കുക. ശിവലിംഗത്തിൽ പാല് തൈര് നെയ്യ് തുടങ്ങിയവ അഭിഷേകം ചെയ്യുന്നത് വളരെ വിശേഷപ്പെട്ടതാണ്. ഇത് പാപങ്ങൾ ഇല്ലാതാക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാത്രമല്ല ഉപവാസം അനുഷ്ഠിക്കുമ്പോൾ ഓം നമശിവായ എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്യുന്നത് മനസ്സിന് സമാധാനം നൽകും. മാത്രമല്ല ശിവരാത്രി ദിനത്തിൽ ഉറങ്ങാതെ വേണം ഭഗവാനെ ധ്യാനിക്കാൻ.

ഒഴിവാക്കേണ്ട കാര്യങ്ങൾ

ശിവരാത്രി ദിനത്തിൽ മാംസാഹാരം മദ്യം മുതലായവ പൂർണമായും ഒഴിവാക്കണം. സസ്യാഹാരം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ശിവരാത്രി മാനസികമായ വിശുദ്ധിയുടെ ദിവസം കൂടിയാണ്. 14 കോപം അസൂയ ദുഷ്ട ചിന്തകൾ എന്നിവ ഒഴിവാക്കുക. അതുപോലെ ഈ ദിവസം രാത്രിയിൽ ഉറങ്ങുന്നതും ചെയ്യാൻ പാടില്ല.ശിവന് സമർപ്പിക്കുന്ന വസ്തുക്കൾ ശുദ്ധമായിരിക്കണം. തെറ്റായതോ അശുദ്ധമായതോ ആയ വസ്തുക്കൾ ഉപയോഗിക്കരുത്.വ്രതമെടുക്കുന്നവർ നിയമങ്ങൾ കൃത്യമായി പാലിക്കണം. അവരുടെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഉപവസിക്കണം.

 

Follow Us