New Year 2026 Horoscope: പുതുവർഷത്തിൽ കാത്തിരിക്കുന്നത് എന്തെല്ലാം? സമ്പൂർണ്ണ വാർഷികഫലം
New Year 2026 Horoscope:ജ്യോതിഷപരമായും വലിയ മാറ്റങ്ങൾക്കും ശുഭകരമായ സംയോജനങ്ങൾക്കും കാരണമാകുന്ന ഒരു വർഷം കൂടിയാണ് 2026...

New Year Horoscope 2026
പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. വരാനിരിക്കുന്ന വർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നാം കാണുന്നത്. ജ്യോതിഷപരമായും വലിയ മാറ്റങ്ങൾക്കും ശുഭകരമായ സംയോജനങ്ങൾക്കും കാരണമാകുന്ന ഒരു വർഷം കൂടിയാണ് 2026. അത്തരത്തിൽ 2026 ലെ പ്രധാനപ്പെട്ട ജോതിഷ തീയതികൾ, ശുഭകരമായ ദിവസങ്ങൾ, വിവിധ രാഷ്ട്രീയ 2006 ഇത്തരത്തിൽ സ്വാധീനം ചെലുത്തും എന്നിവ നോക്കാം
12 രാശിക്കാരുടേയും വാർഷികഫലം ചുവടെ
മേടം: പുതിയ വർഷം നിങ്ങളുടെ ജാതകത്തിൽ പുതിയ പല വഴിത്തിരിവുകൾക്കും കാരണമാകും. ആഗ്രഹിക്കുന്നത് നേടാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള നിങ്ങളിലെ കഴിവ് വർദ്ധിക്കും. സ്വന്തമായി തീരുമാനമെടുക്കുകയും നിങ്ങളുടെ കാര്യങ്ങളും ആവശ്യങ്ങളും സ്വയം ചെയ്തുതീർക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യും.
ഇടവം: മാനസികമായി നിങ്ങൾക്ക് വലിയ ശക്തിയും സ്വാധീനവും ലഭിക്കുന്ന വർഷമായിരിക്കും 2026. നിങ്ങളുടെ പ്രവർത്തിയിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. കരിയറിൽ ശുഭകരമായ പല നേട്ടങ്ങൾക്കും വഴിത്തിരവങ്ങൾക്കും കാരണമായേക്കാവുന്ന ഒരു വർഷം കൂടിയാണ്.
മിഥുനം: സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി പരിശ്രമിക്കാനായി സമയം നൽകുക. 2026ൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അതിനാൽ ക്ഷമയെ ആധാരമാക്കി കൊണ്ട് മാത്രം തീരുമാനങ്ങൾ എടുക്കുക. കഠിനാധ്വാനങ്ങൾ ഫലം കാണാതെ പോകില്ല.
കർക്കിടകം: കരിയർ സംബന്ധമായ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ട വർഷമാണ്. നിങ്ങളുടെ പ്രവർത്തികൾ ആണ് നിങ്ങൾക്ക് ശുഭമോ മോശമായ ഫലങ്ങൾക്ക് കാരണമാവുക. ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക. കഠിനാധ്വാനം ചെയ്യുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.
ചിങ്ങം : പുതിയ വർഷം വലിയ മാറ്റങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമായേക്കാവുന്ന വർഷമാണ്. സമയോചിതമായി തീരുമാനമെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. എല്ലാ സാഹചര്യങ്ങളെയും നേരിടുന്ന വിധത്തിൽ മനസ്സിനെ പാകപ്പെടുത്തുക.
കന്നി: നിങ്ങളുടെ കാഴ്ചപ്പാടും ജീവിതത്തോടുള്ള സമീപനവും മാറ്റും. പ്രധാനപ്പെട്ട പല തീരുമാനങ്ങളും കൈക്കൊള്ളും. ചിന്തിച്ച് സമാധാനത്തോടെ തീരുമാനങ്ങൾ എടുക്കുവാൻ എപ്പോഴും മറക്കരുത്.
തുലാം: അനാവശ്യമായ ശീലങ്ങളും സ്വഭാവങ്ങളും മാറ്റേണ്ട വർഷമാണ്. തീരുമാനങ്ങൾ സൂക്ഷ്മതയോടെ മാത്രം എടുക്കുക. പുതിയ ബന്ധങ്ങൾ തുടങ്ങാനും ജീവിതത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുവാനും സാധ്യത.
വൃശ്ചികം: നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനും സാക്ഷാത്കരിക്കാനും നിങ്ങൾക്ക് കൂടുതൽ ദൃഢനിഷ്ചയവും മനസ്സിന് കരുത്തും ലഭിക്കും. ഇവയെല്ലാം ഒരു പങ്കാളിക്കൊപ്പം വിശ്വസ്തനായ ഒരു സഹപ്രവർത്തനൊപ്പമോ നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. ജീവിതത്തിൽ എല്ലാതരത്തിലും കാലുറപ്പിക്കാനും കാര്യങ്ങൾ നേടുവാനും നിങ്ങൾക്ക് സാധിക്കും. കഴിഞ്ഞുപോയ ഈ വർഷത്തിൽ നിങ്ങൾ ചെയ്ത കാര്യങ്ങൾ എല്ലാം പുതുവർഷത്തിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ കൊണ്ടുവരും.
ധനു: നിങ്ങൾക്ക് സ്വന്തമായി യാത്ര ചെയ്യാനും ലോകം ചുറ്റുവാനും ഉള്ള സാധ്യത വർദ്ധിക്കും. ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ അവ മനസ്സാന്നിധ്യത്തോടെ തരണം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
മകരം: തുറന്നു മനസ്സോടെ പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ സൂക്ഷിക്കുക. ഏതു കാര്യങ്ങൾ ചെയ്യുമ്പോഴും ഭംഗിയായി പൂർത്തിയാക്കുക. സഹജീവികളോട് സ്നേഹവും ദയവും വെച്ച് പുലർത്തുക.
കുംഭം : എല്ലാ കാര്യങ്ങളിലും ഒരു പോസിറ്റീവ് മനോഭാവം വെച്ച് പുലർത്തുക. ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുവാനായി സ്വയം. ബിസിനസുകാരായ കുംഭം രാശിക്കാര്‍ക്കും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും മികച്ച സമയമാണ്. മനസ്സിലെ ലക്ഷ്യങ്ങൾ നേടാൻ പറ്റുന്ന നല്ല വർഷമാണ്.
മീനം: പൊതുവിൽ നല്ല വർഷമായിരിക്കും. എങ്കിലും ചില വെല്ലുവിളികളും സാഹചര്യങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സുകാർക്കും ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ല വർഷമാണ്. വിജയം പൊതുവിൽ നിങ്ങൾക്കൊപ്പം ആയിരിക്കും.
2026 ൽ പ്രധാനമായും നാല് ഗ്രഹണങ്ങൾ ഉണ്ടാകും:
ഫെബ്രുവരി 17: കുംഭ രാശിയിലെ വലയ സൂര്യഗ്രഹണം
മാർച്ച് 3: കന്നി രാശിയിൽ പൂർണ്ണ ചന്ദ്രഗ്രഹണം
ആഗസ്റ്റ് 12: ചിങ്ങ രാശിയിൽ പൂർണ്ണ സൂര്യഗ്രഹണം
ആഗസ്റ്റ് 28: മീനരാശിയിൽ ഒരു ഭാഗിക ചന്ദ്രഗ്രഹണം
2026 ൽ പ്രധാനപ്പെട്ട മൂന്ന് ബുധൻ സംക്രമണങ്ങൾ ഉണ്ടാകും
ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെ: മീനരാശിയിൽ ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും.
ജൂൺ 29 മുതൽ ജൂലൈ 23 വരെ: കർക്കടകത്തിൽ ബുധൻ പിന്നോക്കവസ്ഥയിൽ സഞ്ചരിക്കും.
ഒക്ടോബർ 24 മുതൽ നവംബർ 13 വരെ: വൃശ്ചിക രാശിയിൽ ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും.
പുതുവർഷത്തിലെ പ്രധാന ഗ്രഹമാറ്റങ്ങൾ ഇവയാണ്
ജനുവരി 26: നെപ്റ്റ്യൂൺ മേടരാശിയിലേക്ക് പ്രവേശിക്കും.
ഫെബ്രുവരി 13: ശനി മേടരാശിയിലേക്ക് നീങ്ങും. ഇത് ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
ഏപ്രിൽ 25: യുറാനസ് മിഥുന രാശിയിലേക്ക് നീങ്ങും.
ജൂൺ 30: വ്യാഴം ചിങ്ങത്തിലേക്ക് പ്രവേശിക്കും.
ഫെബ്രുവരി 13: ശനി മേടരാശിയിലേക്ക് നീങ്ങും.
ഏപ്രിൽ 25: യുറാനസ് മിഥുന രാശിയിലേക്ക് നീങ്ങും.
ജൂൺ 30: വ്യാഴം ചിങ്ങത്തിലേക്ക് പ്രവേശിക്കും.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്തകൾ പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )