AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

City Bus Controversy: ‘ആവശ്യപ്പെട്ടാൽ ബസുകൾ തിരികെ നൽകും, കഴിവുണ്ടെങ്കിൽ കോർപ്പറേഷൻ നടത്തട്ടെ’; ഗണേഷ് കുമാർ

Thirucananthapuram City Bus Row: മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കും. സിഎംഡിക്ക് കത്ത് കൊടുത്താൽ മതി. പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും.

City Bus Controversy: ‘ആവശ്യപ്പെട്ടാൽ ബസുകൾ തിരികെ നൽകും, കഴിവുണ്ടെങ്കിൽ കോർപ്പറേഷൻ നടത്തട്ടെ’; ഗണേഷ് കുമാർ
വിവി രാജേഷ്, ഗണേഷ് കുമാർImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 31 Dec 2025 | 02:34 PM

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ പ്രതികരണവുമായി ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ. കേന്ദ്ര പ​ദ്ധതിയിൽ നിന്നാണ് കോർപ്പറേഷൻ ബസുകൾ വാങ്ങിയതെന്ന് പറയാൻ കഴിയില്ല. 113 ബസുകൾ വാങ്ങിയതിന്റെ സ്റ്റേറ്റ് വിഹിതം അഞ്ഞൂറ് കോടിയാണ്. അറുപത് ശതമാനം വിഹിതവും സർക്കാരിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ ബസുകൾ ആവശ്യപ്പെട്ടാൽ തിരികെ നൽകുമെന്നും പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയാണ് ഇലക്ട്രിക് ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കും. സിഎംഡിക്ക് കത്ത് കൊടുത്താൽ മതി. പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. ബസുകൾ അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇടാം. കെഎസ്ആർടിസിയുടെ ഡിപ്പോയിൽ പറ്റില്ല.

ALSO READ: ‘CPI ചതിയൻ ചന്തു,ഒപ്പം നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി നടേശൻ

മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ബസുകളിലെ കണ്ടക്ടർ, ഡ്രൈവർ, ടിക്കറ്റ് മെഷീൻ, വർക്ക് ഷോപ്പ് തുടങ്ങിയ സംവിധാനങ്ങൾ അടക്കം തങ്ങളുടേതാണ്. കഴിവുണ്ടെങ്കിൽ കോർപ്പറേഷൻ ഇതെല്ലാം നടത്തട്ടെ എന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം ന​ഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന നിലപാടിലാണ് മേയർ വിവി രാജേഷ്. ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.