AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Traffic Restrictions: കൊച്ചിക്കാരേ, ന്യൂഇയർ ആഘോഷിക്കാൻ ഈ വഴിയൊന്നും പോകല്ലേ, ഗതാഗത നിയന്ത്രണങ്ങൾ അറിയാം…

New Year Celebrations, Kochi Traffic Restrictions: ഫോർട്ട് കൊച്ചി, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകൾ എന്നിവിടങ്ങളിൽ കർഷന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവീസ് നടത്തുന്നതാണ്.

Kochi Traffic Restrictions: കൊച്ചിക്കാരേ, ന്യൂഇയർ ആഘോഷിക്കാൻ ഈ വഴിയൊന്നും പോകല്ലേ, ഗതാഗത നിയന്ത്രണങ്ങൾ അറിയാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images/PTI
Nithya Vinu
Nithya Vinu | Updated On: 31 Dec 2025 | 03:34 PM

കൊച്ചി: ന്യൂഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കൊച്ചി ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച ആറ് മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണങ്ങളുണ്ടാകും. ഫോർട്ട് കൊച്ചി, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകൾ എന്നിവിടങ്ങളിൽ കർഷന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. കൂടാതെ വർഷാവസാന ദിവസത്തെ തിരക്കും പുതുവർഷാഘോഷവും കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവീസ് നടത്തുന്നതാണ്.

ഗതാ​ഗത നിയന്ത്രണങ്ങൾ

 

വൈകിട്ട് മുതൽ ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതല്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം.

ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിങ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാൻ്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

വൈപ്പിന്‍ – മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല.

അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്താക്കി.

 

മെട്രോ സർവീസ്

 

കൊച്ചി മെട്രോ ട്രെയിൻ

വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് മെട്രോ ട്രെയിൻ സർവീസ് നടത്തും. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ലാസ്റ്റ് സർവീസ് 1.30 ന് പുറപ്പെടും.

ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ലാസ്റ്റ് സർവീസ് രണ്ട് മണിക്ക്.

ജനുവരി 3 വരെ ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് നീട്ടി.

ALSO READ: ഉച്ചയ്ക്ക് ശേഷം ആരും ഫോര്‍ട്ട് കൊച്ചിയിലേക്ക് വരേണ്ട; ക്രമീകരണം ഇങ്ങനെ

 

കൊച്ചി വാട്ടർ മെട്രോ

ഹൈക്കോർട്ട്- മട്ടാഞ്ചേരി, ഹൈക്കോർട്ട്- വൈപ്പിൻ, ഹൈക്കോർട്ട് ഫോർട്ട് കൊച്ചി റൂട്ടുകളിൽ ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് രാത്രി 7 മണിക്ക് അവസാനിക്കുമെങ്കിലും തുടർന്ന് ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാല് മണിവരെ ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.

 

ഇലക്ട്രിക് ഫീഡർ ബസ്

ഡിസംബർ 31 ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാല് മണി വരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ – ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും.

ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട് – എംജി റോഡ് സർക്കുലർ സർവീസും രാത്രി 12 മുതൽ പുലർച്ചെ 4 മണിവരെയുണ്ടായിരിക്കുന്നതാണ്.