October Month Rashiphalam: ഈ നാല് രാശിക്കാർക്ക് ഒക്ടോബർ മാസം നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും

October Month Rashiphalam Lucky Zodiac Signs:ഈ സംക്രമണ സമയത്ത് അദ്ദേഹം കർക്കിടക രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. കൂടാതെ ഈ മാസം ചന്ദ്രനും തന്റെ രാശിമാറ്റും. അത്തരത്തിൽ നിരവധി സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന യോഗങ്ങളാണ് സംഭവിക്കാൻ പോകുന്നത്. പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ ഇത് വലിയ സൗഭാഗ്യങ്ങളും സന്തോഷങ്ങളും കൊണ്ടുവരും...........

October Month Rashiphalam: ഈ നാല് രാശിക്കാർക്ക് ഒക്ടോബർ മാസം നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും

October Month Lucky Zodiacs

Published: 

24 Sep 2026 | 04:42 PM

ജ്യോതിഷപ്രകാരം 2026 ഒക്ടോബർ മാസം ചില രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. കാരണം ഈ മാസം പല പ്രധാനപ്പെട്ട ഗ്രഹങ്ങളുടെയും സ്ഥാനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഇതിന്റെ ഫലങ്ങൾ ദൃശ്യമാകും. പ്രധാനമായും ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യൻ തുലാം രാശിയിൽ പ്രവേശിച്ചു. ബുധൻ ഈ രാശിയിൽ വരുന്നതിനാൽ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനമായ ബുദാദിത്യ രാജയോഗം രൂപം കൊള്ളും. കൂടാതെ ശുക്രനും ഈ രാശിയിൽ വരുന്നതിനാൽ തി​ഗ്രഹി രാജയോഗവും രൂപംകൊള്ളും.

അത് കൂടാതെ ദേവന്മാരുടെ ഗുരുവായി കണക്കാക്കപ്പെടുന്ന ഗുരു ഭഗവാൻ ഈ മാസം തന്നെ രാശി മാറ്റും. ഈ സംക്രമണ സമയത്ത് അദ്ദേഹം കർക്കിടക രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. കൂടാതെ ഈ മാസം ചന്ദ്രനും തന്റെ രാശിമാറ്റും. അത്തരത്തിൽ നിരവധി സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന യോഗങ്ങളാണ് സംഭവിക്കാൻ പോകുന്നത്. പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ ഇത് വലിയ സൗഭാഗ്യങ്ങളും സന്തോഷങ്ങളും കൊണ്ടുവരും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ധനയോഗമാണ് ഫലം, പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം

മേടം

മേടം രാശിക്കാർക്ക് ഒക്ടോബർ മാസം വിജയകരമായ മാസമായിരിക്കും. ജോലിയിലും തൊഴിലിലും അവർക്ക് വിജയം ലഭിക്കും. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് അവരുടെ ഓഫീസിൽ പുരോഗതി, പുതിയ അവസരങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഈ മാസം മികച്ചത് ആയിരിക്കും. ഈ മാസം മേടം രാശിക്കാരുടെ ദീർഘകാല കഠിനാധ്വാനത്തിന്റെ ഫലങ്ങളും പ്രതീക്ഷിക്കാം.

കന്നി

കന്നി രാശിക്കാർക്ക് ഒക്ടോബർ വളരെ സന്തോഷകരമായിരിക്കും. ഭൗതിക സുഖങ്ങൾ വർദ്ധിക്കും. അവിവാഹിതർക്ക് നല്ലൊരു വരനെ ലഭിച്ചേക്കാം. കുടുംബത്തിൽ നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നിരവധി പുതിയ വഴികളിലൂടെ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കലാ മേഖലയിലുള്ളവർക്ക് നല്ല പുരോഗതി കാണാൻ സാധിക്കും. നിങ്ങളുടെ കരിയറിൽ ഒരു പുതിയ മാറ്റം ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ഈ മാസം നിങ്ങൾക്ക് പ്രധാനമായും വിജയം കൈവരിക്കും.

തുലാം

തുലാം രാശിക്കാർക്ക് തൊഴിൽപരമായി ഒക്ടോബർ നല്ല മാസമായിരിക്കും. ബിസിനസിൽ നിങ്ങൾക്ക് അപ്രതീക്ഷിത ലാഭം ലഭിച്ചേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ പുതിയ കരാറുകൾ ലഭിക്കും. നിങ്ങളുടെ കരിയറിൽ നിങ്ങൾ വലിയ ഉയരങ്ങളിൽ എത്താനുള്ള സാധ്യതയുണ്ട്. പണമിടപാടുകൾ നല്ല നേട്ടങ്ങൾ കൊണ്ടുവരും. ചില ആളുകൾക്ക് പുതിയ വാഹനം വാങ്ങാനുള്ള അവസരവും ലഭിക്കും. പ്രത്യേകിച്ച് ഈ മാസം ദീർഘകാലം ആയിട്ടുള്ള നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും.

മീനം

മീനം രാശിക്കാർക്ക് ഒക്ടോബർ ഒരു അത്ഭുതകരമായ മാസമായിരിക്കും. കരിയർ, സാമ്പത്തികം എന്നിവയിലും ഇത് നല്ലതായിരിക്കും. ഈ മാസം നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ഈ മാസങ്ങൾ ചെയ്യുന്ന എല്ലാ ജോലികളിൽ നിന്നും നിങ്ങൾക്ക് നല്ല വിജയം ലഭിക്കും.‌ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും കുടുംബത്തിൽ നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. സമൂഹത്തിൽ നിങ്ങളുടെ സ്വാധീനം വർദ്ധിക്കും.

ENGLISH SUMMARY

According to astrology, October 2026 will be a very lucky month for individuals of certain zodiac signs, as the positions of several major planets will shift during this time. The effects of these changes will be evident in the lives of people belonging to all zodiac signs, from Aries to Pisces. Notably, the Sun—considered the king of planets—has entered the Libra sign.

Loading...
Unable to load recommendations.
Follow Us
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video