Palm Sunday: ഇന്ന് ഓശാന ഞായർ; പുണ്യവാരത്തിന് ഇന്ന് തുടക്കം

Palm Sunday Today: യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന തിരുനാൾ.കുരുത്തോലകളും കയ്യിലേന്തി ദേവാലയങ്ങളിലും വീഥികളിലും ആയി ക്രൈസ്തവർ ഇന്ന് പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തും. ഇതോടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തുന്ന വിശുദ്ധ വാരത്തിനാണ് തുടക്കം ആകുന്നത്.....

Palm Sunday: ഇന്ന് ഓശാന ഞായർ; പുണ്യവാരത്തിന് ഇന്ന് തുടക്കം

Oshana Sunday

Updated On: 

29 Mar 2026 | 07:21 AM

യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മകൾ ഉണർത്തി ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഓശാന ഞായർ ആഘോഷിക്കുന്നു. കുരുത്തോലകൾ കയ്യിലേന്തി ദേവാലയങ്ങളിലും വീഥികളിലുമായി ക്രൈസ്തവർ പ്രത്യേക പ്രാർത്ഥനകൾ നടത്തും. ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തുന്ന വിശുദ്ധ വാരത്തിന് ഇതോടെ തുടക്കമാകും.

യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന തിരുനാൾ. താഴ്മയുടെ പ്രതീകമായി കഴുതപ്പുറത്തേറി ജെറുസലേമിലേക്ക് പ്രവേശിച്ച യേശുവിനെ ഒലിവിലകളെന്തിയും ഓശാന പാടിയുമാണ് രാജകീയ പദവികളോടെ വിശ്വാസികൾ വരവേറ്റത്. ഇതിന്റെ സ്മരണാർത്ഥം ഇന്നത്തെ ദിവസം ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ശുശ്രൂഷകളും നടക്കുന്നതായിരിക്കും.

ALSO READ: ഓശാന സ്പെഷ്യൽ കൊഴുക്കട്ട ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ

ക്രൈസ്തവ വിശ്വാസികളുടെ കഷ്ടാനുഭവ ആഴ്ചയുടെ ആരംഭം കൂടിയാണ് ഓശാന ഞായർ. ഉയിർപ്പ് തിരുനാൾ ആയ ഈസ്റ്ററിന്റെ വരവ് അറിയിക്കുകയാണ് ഓശാന ഞായറിലൂടെ. ഇനിയുള്ള ദിവസങ്ങളിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഈസ്റ്ററോടെ വിശുദ്ധ വാരം പൂർത്തിയാകുന്നു. പീഡാനുഭവങ്ങളുടെയും കുരിശു മരണത്തിന്റെയും മുന്നോടിയായി യേശുക്രിസ്തു നാൽപതു രാവും നാൽപതു പകലും ഉപവാസം അനുഷ്ഠിച്ചതിന്റെ ഓർമ്മയ്ക്കായി വിശ്വാസികളും ഈ ദിനങ്ങളിൽ നോമ്പ് അനുഷ്ഠിക്കുന്നു.

ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയ്ക്ക് വളരെയധികം ആത്മീയമായ പ്രാധാന്യമാണ് വിശ്വാസികൾ നൽകുന്നത്. ഇവ വീടുകളിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യും. കത്തോലിക്കാ ദേവാലയങ്ങളിൽ അടുത്തവർഷം വലിയ നോമ്പിന്റെ ആരംഭം കുറിക്കുക ഈ കുരുത്തോലകൾ കൊണ്ടാണ്. ചാമ്പൽ ബുധനാഴ്ച( വിഭൂതി പെരുന്നാൾ, കുരിശുവര പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിച്ച ഈ കുരുത്തോലകൾ കത്തിച്ചു ചാരമാക്കിയതിനുശേഷം ആ ചാരം ഉപയോഗിച്ച് നെറ്റിയിൽ കുരിശു വരയ്ക്കുകയും ചെയ്യാറുണ്ട്.

Follow Us
എന്താ, വെറൈറ്റിയല്ലേ? ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ വേറിട്ട പ്രചാരണ ശൈലി
ആഹാ, മന്ത്രിക്ക് ഇതും വശമുണ്ടോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷട്ടില്‍ കളിച്ച് മുഹമ്മദ് റിയാസ്‌
എഞ്ചിനീയർ ഒരു മാന്യനാണ്! റോഡ് പണിക്ക് KSRTC-ക്ക് പ്രത്യേകം സ്ഥലം കൊടുത്തെല്ലോ
നടി ഗ്രേസ് ആൻ്റണിയുടെ പുതിയ കാർ കണ്ടോ