Paush Amavasya 2025:വർഷത്തിലെ അവസാന അമാവാസി ഡിസംബർ 18നോ 19നോ? ശരിയായ തീയതിയും ശുഭ സമയവും അറിയാം
Paush Amavasya 2025 Date:പൂർവികരെ സ്മരിക്കാനും അവരെ ആരാധിക്കാനും ഉള്ള ദിവസമായാണ് അമാവാസിയെ കണക്കാക്കുന്നത്...

Paush Amavasy
ഹിന്ദുമത വിശ്വാസത്തിൽ അമാവാസിക്ക് വലിയ പ്രാധാന്യമാണുള്ളത്. പൂർവികരെ സ്മരിക്കാനും അവരെ ആരാധിക്കാനും ഉള്ള ദിവസമായാണ് അമാവാസിയെ കണക്കാക്കുന്നത്.പൗഷമാസത്തിൽ വരുന്ന അമാവാസി ആയതുകൊണ്ട് ഈ ദിനത്തെ പൗഷ അമാവാസി എന്ന് വിളിക്കുന്നത്.
കൂടാതെ ഒരു വർഷത്തിലെ അവസാനത്തെ അമാവാസി ദിനമായും ഇതിനെ കണക്കാക്കുന്നു. മതപരമായ ജോതിഷപരമായും വലിയ പ്രാധാന്യമാണ് പൗഷ് അമാവാസിക്ക് ഉള്ളത്. ഈ ദിവസം പ്രാർത്ഥനയ്ക്കും ശുദ്ധിക്കും തർപ്പണത്തിനും പൂർവികരുടെ ശാന്തി എന്നിവയ്ക്കും ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു.
പൗഷ് അമാവാസി എപ്പോൾ?
വേദ കലണ്ടർ പ്രകാരം ഔഷ അമാവാസി 20025 ഡിസംബർ 19 വെള്ളിയാഴ്ച പുലർച്ചെ 4:59 ന് ആരംഭിക്കും. ഡിസംബർ 20 ന് രാവിലെ 7:12 ന് അവസാനിക്കും. അതിനാൽ ഈ വർഷം പൗഷ അമാവാസി 2025 ഡിസംബർ 19 ന് ആഘോഷിക്കും.
പൗഷ് അമാവാസിയുടെ ആരാധനാ രീതി
ഏതെങ്കിലും പുണ്യനദിയിൽ കുളിക്കുക(വീടിന് സമീപത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതും നല്ലതായി കണക്കാക്കുന്നു). കൂടാതെ ഈ ദിവസം വീട്ടിൽ ഗംഗാജലം കലർത്തിയ വെള്ളം ഉപയോഗിച്ച് കുളിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കുളിച്ച ശേഷം സൂര്യഭഗവാന് ജലം അർപ്പിച്ച് “ഓം ഘൃണി സൂര്യായ നമഃ” എന്ന മന്ത്രം ജപിക്കുക.
ഈ ദിവസം നിങ്ങളുടെ പൂർവികരുടെ ആത്മാക്കളെ ആരാധിക്കുന്നതിന് വേണ്ടിയും സമർപ്പിച്ചിരിക്കുന്നു അതിനാൽ പൗഷ അമാവാസി ദിനത്തിൽ തെക്കോട്ട് ദർശനം ചെയ്ത നിങ്ങളുടെ പൂർവികരെ ധ്യാനിക്കുക. കറുത്ത എള്ള് കലർത്തിയ വെള്ളം സമർപ്പിക്കുക. സാധിക്കുമെങ്കിൽ ബ്രാഹ്മണന് എന്തെങ്കിലും ദാനം നൽകുക. ഇത് പൂർവിക പാപങ്ങൾ ശമിപ്പിക്കും.
അമാവാസിയിൽ ചെയ്യുന്ന ദാനങ്ങളുടെ ഫലം പലമടങ്ങ് വർദ്ധിക്കും എന്നാണ് വിശ്വാസം. അതിനാൽ, ഈ ദിവസം കറുത്ത എള്ള്, ശർക്കര, പുതപ്പ്, വസ്ത്രങ്ങൾ അല്ലെങ്കിൽ ധാന്യങ്ങൾ എന്നിവ ദാനം ചെയ്യുക. എപ്പോഴും ദരിദ്രനോ ആവശ്യമുള്ള വ്യക്തികൾക്കോ ദാനം ചെയ്യുക.