Paush Putrada Ekadashi 2025: സന്താന ഭാ​ഗ്യ​ത്തിനായി പുത്രാ​ദ ഏകാദശി; കൃത്യമായ തീയ്യതി, വ്രതാനുഷ്ടാന നിയമങ്ങൾ

Paush Putrada Ekadashi 2025:സന്താനഭാ​ഗ്യത്തിനായി ദിനവും പ്രാർത്ഥിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഏകാദശി ആചരിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു...

Paush Putrada Ekadashi 2025: സന്താന ഭാ​ഗ്യ​ത്തിനായി പുത്രാ​ദ ഏകാദശി; കൃത്യമായ തീയ്യതി, വ്രതാനുഷ്ടാന നിയമങ്ങൾ

Hindustani Awam Morcha (1)

Published: 

20 Dec 2025 21:36 PM

ഹിന്ദുമത വിശ്വാസത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു ഏകാദശിയാണ് പുത്രാ​ദ ഏകാദശി. പൗഷ് മാസത്തിലെ ശോഭയുള്ള രണ്ടാഴ്ചയിൽ വരുന്ന ഏകാദശിയാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, സന്താനഭാ​ഗ്യത്തിനായി ദിനവും പ്രാർത്ഥിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഏകാദശി ആചരിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. വേദ കലണ്ടർ അനുസരിച്ച് ഈ വർഷത്തെ പൗഷ പുത്രാദ ഏകാദശി വ്രതം ഡിസംബർ 30 നാണ് ആചരിക്കേണ്ടത്. ഏകാദശി വ്രതം എത്ര ഫലപ്രദമാണെങ്കിലും, അതിന്റെ നിയമങ്ങളും ഒരുപോലെ കർശനമാണ്. ഈ ലേഖനത്തിൽ വ്രതത്തിന്റെ നിയമങ്ങൾ നമുക്ക് നോക്കാം.

ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റു കുളിക്കുക. തൊട്ടടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. വ്രതം എടുക്കുന്ന സമയത്ത് ലഘുവായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം. വാഴപ്പഴം മുന്തിരി ആപ്പിൾ നാരങ്ങാ തുടങ്ങിയ പഴങ്ങൾ കഴിക്കാവുന്നതാണ്. കൂടാതെ ഏകാദശി ദിനത്തിൽ ഊർജ്ജം നിലനിർത്തുന്നതിനായി ബദാം കശുവണ്ടി പിസ്താ വാൾനട്ട് തുടങ്ങിയ നട്സുകളും കഴിക്കാം. കൂടാതെ പാല് തൈര് എന്നിവ കഴിക്കാവുന്നതാണ്. കൂടാതെ പൊടിയുപ്പിന് പകരം കല്ലുപ്പ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

ഇവ കഴിക്കരുത്..

ഏകാദശി ദിനത്തിൽ ചില ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. അതിൽ പ്രധാനമാണ് അരി ഭക്ഷണങ്ങൾ. ഈ ദിവസത്തിൽ അബദ്ധത്തിൽ പോലും അരി ഭക്ഷണം കഴിക്കാതിരിക്കുവാൻ ശ്രമിക്കുക.ഉള്ളി, വെളുത്തുള്ളി, മാംസം, മദ്യം തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കുക. ഉപവാസ സമയത്ത് തേനും വെറ്റിലയും കഴിക്കുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.
പുറത്തുനിന്നുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും ഹോട്ടൽ ഭക്ഷണവും ഒഴിവാക്കുക.

ഉപവാസത്തിന്റെ മറ്റു നിയമങ്ങൾ

വ്രതദിനത്തിൽ പൂർണ്ണ ബ്രഹ്മചര്യം പാലിക്കുക. നിങ്ങളുടെ കോപം നിയന്ത്രിക്കുക. അനാവശ്യമായി ആളുകളോട് കയർത്തു സംസാരിക്കരുത്. മുതിർന്നവരെ ബ​ഹുമാനിക്കുക.ഏകാദശി ദിനത്തിൽ തുളസിയില പറിക്കരുത്.പൂജയ്ക്ക് ഒരു ദിവസം മുമ്പ് ഇലകൾ പൊട്ടിക്കുക.
കഴിയുമെങ്കിൽ, ഏകാദശി രാത്രിയിൽ ഉറങ്ങരുത്, പകരം ഭജന-കീർത്തനം ചെയ്യുക.

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ