AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Prrice: വെളിച്ചെണ്ണ വില 200 രൂപയിലേക്ക്, ആശ്വസിക്കാൻ കാരണങ്ങളേറെ…

Coconut Oil Price in Kerala: കഴിഞ്ഞ സെപ്റ്റംബറിൽ റെക്കോർഡുകൾ തകർത്താണ് വെളിച്ചെണ്ണ വില കുതിച്ചത്. വേനല്‍ക്കാലത്ത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും തേങ്ങയ്ക്കും കൊപ്രയ്ക്കും വലിയ ക്ഷാമം വന്നിരുന്നു. ഇതാണ് വില ഉയരാൻ കാരണമായത്.

nithya
Nithya Vinu | Published: 20 Dec 2025 11:06 AM
ഒരു കിലോ വെളിച്ചെണ്ണ വില അഞ്ഞൂറ് രൂപയ്ക്കടുത്ത്, ഓണനാളുകളിൽ മലയാളികൾക്ക് ഇരുട്ടടി നൽകിയായിരുന്നു വെളിച്ചെണ്ണ വില കുതിച്ചുയർന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും തേങ്ങയ്ക്കും കൊപ്രയ്ക്കും വലിയ ക്ഷാമം വന്നിരുന്നു. അതാണ് വില ഉയരാൻ കാരണമായത്. (Image Credit: Getty Images)

1 / 5
എന്നാൽ വില വീണ്ടും താഴുകയാണ്. തേങ്ങ ഉൽപാദനം വർദ്ധിച്ചതും അയൽസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കേരളത്തിലേക്ക് കൊപ്ര കയറ്റിയയ്ക്കുന്നതുമാണ് വില ഇടിയാൻ പ്രധാന കാരണം. വരും ദിവസങ്ങളില്‍ വെളിച്ചെണ്ണ വില 300 രൂപയ്ക്ക് താഴെ എത്തിക്കുമെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. (Image Credit: Getty Images)

2 / 5
കൂടാതെ മൂന്ന് മാസത്തിനുള്ളിൽ അതായത് അടുത്ത ഏപ്രിലോടെ വില 200ല്‍ താഴെയെത്തുമെന്ന സൂചനയും വിപണി നൽകുന്നുണ്ട്. നിലവില്‍ 340-360 രൂപ നിരക്കിലാണ് സംസ്ഥാനത്തെ വെളിച്ചെണ്ണ ചില്ലറ വില. ഇത് മലയാളികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. (Image Credit: Getty Images)

3 / 5
അതേസമയം, തമിഴ്നാട്ടിലും കൊപ്ര വില കുറയുന്നുണ്ട്. കിലോഗ്രാമിന് 172 രൂപയാണ് നിലവിലെ വില. മുന്‍ദിവസത്തേക്കാള്‍ കിലോഗ്രാമിന് അഞ്ചുരൂപയോളം കുറഞ്ഞു. ഉത്പാദനം വര്‍ധിച്ചതോടെ വരുംദിവസങ്ങളിൽ കൂടുത‌ൽ കൊപ്ര വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. (Image Credit: Getty Images)

4 / 5
തമിഴ്നാടിനൊപ്പം കേരളത്തിലും കൊപ്ര വില കുറയുന്നുണ്ട്. കേരളത്തിലേക്ക് കൊപ്ര കൂടുതലായി അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. അതിനാൽ തമിഴ്‌നാട് വിപണിയേക്കാൾ ഇവിടെ വില അധികമായിരിക്കും. നിലവിൽ കിലോഗ്രാമിന് 196 രൂപയാണ് വില. (Image Credit: Getty Images)

5 / 5