Planets Conjunction 2026: ഇന്നുമുതൽ ദുരിത കാലം തുടങ്ങുന്ന 4 രാശികൾ! ഈ ഗ്രഹങ്ങളുടെ സംയോജനം ഇവർക്ക് നഷ്ടങ്ങൾക്ക് കാരണമാകും

Planets Conjunction 2026: ഈ സംയോജനം ചില രാശിക്കാർക്ക് ശുഭകരമായ നേട്ടങ്ങളാണ് കൊണ്ടുവരുന്നതെങ്കിൽ മറ്റു ചിലർക്ക് അത്ര നല്ലതല്ല. പ്രധാനമായും നാല് രാശിക്കാർക്ക് ഇതു വെല്ലുവിളികൾ ഉയർത്തും....

Planets Conjunction 2026: ഇന്നുമുതൽ ദുരിത കാലം തുടങ്ങുന്ന 4 രാശികൾ! ഈ ഗ്രഹങ്ങളുടെ സംയോജനം ഇവർക്ക് നഷ്ടങ്ങൾക്ക് കാരണമാകും

Planet Conjuction

Updated On: 

18 Mar 2026 | 09:31 AM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് വലിയ പ്രാധാന്യമാണുള്ളത്. അതായത് ഗ്രഹങ്ങൾ സംയോജിക്കുന്നത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ തരത്തിലുള്ള സ്വാധീനങ്ങൾ ചെലുത്തും.അത്തരത്തിൽ മാർച്ച് 15 ന്, ഗ്രഹങ്ങളുടെ രാജാവും ദേവന്മാരുടെ ഗുരുവുമായ സൂര്യൻ, വ്യാഴത്തിന്റെ രാശിയായ മീനരാശിയിൽ പ്രവേശിക്കും.ശനിയും ശുക്രനും ഇതിനകം മീനരാശിയിൽ സഞ്ചരിക്കുന്നു. ഈ രാശിയിൽ സൂര്യനും ശനിയും ഒരു സംയോഗത്തിന് കാരണമാകും.

ഈ സംയോജനം ചില രാശിക്കാർക്ക് ശുഭകരമായ നേട്ടങ്ങളാണ് കൊണ്ടുവരുന്നതെങ്കിൽ മറ്റു ചിലർക്ക് അത്ര നല്ലതല്ല. പ്രധാനമായും നാല് രാശിക്കാർക്ക് ഇതു വെല്ലുവിളികൾ ഉയർത്തും. ആ നാല് രാശികൾ ആരൊക്കെ എന്ന് നോക്കാം.

മേടം : സൂര്യന്റെയും ശനിയുടെയും ഈ സംയോജനം മേടം രാശിക്കാർക്ക് വെല്ലുവിളികൾ ഉയർത്തും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ, ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ജാഗ്രത പാലിക്കുക.

ചിങ്ങം : ഇന്നു സംഭവിക്കുന്ന ഈ സൂര്യന്റെയും ശനിയുടെയും സംയോജനം ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.

ALSO READ:മാർച്ച് 15 ന് ശേഷം ഈ 3 രാശിക്കാർ കോടീശ്വരന്മാർ! സൂര്യനും ശുക്രനും ചന്ദ്രനും ഒരേ ദിവസം സംക്രമിക്കുന്നു

തുലാം: തുലാം രാശിക്കാർ ഈ കാലയളവിൽ എന്ത് ചെയ്യുമ്പോഴും ചിന്തിച്ചു മാത്രം ചെയ്യുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്.കാരണം ഇത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഈ സമയത്ത് ബന്ധങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, നിങ്ങൾക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം.

മീനം: സൂര്യന്റെയും ശനിയുടെയും ഈ സംയോഗം മീനം രാശിക്കാരുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കും. സാമ്പത്തികമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. കുടുംബത്തോടുള്ള നിങ്ങളുടെ പെരുമാറ്റത്തിലും വളരെയധികം ശ്രദ്ധ വേണം.

((ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്