Pooja Bumper 2024: പൂജാ ബമ്പർ എടുത്തോ? ഈ രാശിക്കാർക്ക് ഒന്നാം സമ്മാനം ഉറപ്പ്‌

Astrological Prediction Of Pooja Bumper 2024: ഈ മാസത്തെ നക്ഷത്രഫലത്തിൽ ചില രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടാനും, കാശ് വാരിക്കൂട്ടാനുമുള്ള യോ​ഗം പറയുന്നു. അവരിൽ നിങ്ങളുണ്ടെങ്കിൽ ലോട്ടറി അടിക്കുന്നതായി സ്വപ്നം കാണുന്നതിൽ തെറ്റില്ല. ഏതെല്ലമാണ് ആ നക്ഷത്രങ്ങൾ എന്ന് നോക്കാം.

Pooja Bumper 2024: പൂജാ ബമ്പർ എടുത്തോ? ഈ രാശിക്കാർക്ക് ഒന്നാം സമ്മാനം ഉറപ്പ്‌
Published: 

01 Dec 2024 | 02:25 PM

അവസാന ഘട്ടത്തിലും പൂജാ ബമ്പർ എടുക്കുന്ന നെട്ടോട്ടത്തിലാണ് ആളുകൾ. നറുക്കെടുപ്പിന് ഇനി അധികം ദിവസം ബാക്കിയില്ല. ഡിസംബർ നാലിനാണ് പൂജാ ബമ്പറിൻ്റെ നറുക്കെടുപ്പ് നടക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റിന്റെ വില 300 രൂപയാണ്. ഇപ്പോഴും ടിക്കറ്റിൻ്റെ വിൽപന പൊടിപൊടിക്കുകയാണ്. 12 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും പൂജാ ബമ്പർ അടിക്കുന്നയാൾക്ക് ഏകദേശം 6.19 കോടി രൂപ കൈയ്യിൽ കിട്ടുക. ടിക്കറ്റെടുത്തവരെല്ലാം സ്വപ്നം കാണാൻ തുടങ്ങിയിട്ടുണ്ടാവും.

ഈ മാസത്തെ നക്ഷത്രഫലത്തിൽ ചില രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടാനും, കാശ് വാരിക്കൂട്ടാനുമുള്ള യോ​ഗം പറയുന്നു. അവരിൽ നിങ്ങളുണ്ടെങ്കിൽ ലോട്ടറി അടിക്കുന്നതായി സ്വപ്നം കാണുന്നതിൽ തെറ്റില്ല. ഏതെല്ലമാണ് ആ നക്ഷത്രങ്ങൾ എന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് വരും ദിവസങ്ങളിൽ സമ്പത്തിൽ മികച്ച നേട്ടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ രാശിക്കാർ ലോട്ടറിയെടുത്താൽ അതിൽ സമ്മാനം ലഭിക്കാനുള്ള സാധ്യതയും മുന്നിൽ കാണുന്നു. പല രീതിയിലുള്ള ഉന്നമനമാണ് കാണുന്നത്.

ഇടവം: ഇടവം രാശിയിലുള്ളവർക്ക് സമ്പത്ത് കുമിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്. ഇക്കൂട്ടർക്ക് ധനാഗമന യോഗമുള്ള സമയമായതിനാൽ തന്നെ പൂജാ ബമ്പർ അടിക്കാനുള്ള സാധ്യതയേറെയാണ്. അപ്രതീക്ഷമായ ധന നേട്ടമാണ് ഇവർക്ക് വന്നുചേരാൻ പോകുന്നത്.

മകരം: മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഡിസംബർ ആദ്യവാരത്തോടെ തന്നെ ഉണ്ടാകുന്നതായിരിക്കും. ഇവരുടെ കൈകളിലേക്ക് അപ്രതീക്ഷിതമായി പണം വന്നുചേരും. പല വഴികളിലൂടെ പണം നേടാൻ സാധിക്കുന്ന സമയം കൂടിയാണിത്. അപ്രതീക്ഷിതമായി പണം വന്നുചേരുന്നതിനാൽ പൂജാ ബമ്പർ അടിക്കാനുള്ള സാധ്യതയുണ്ട്.

കുംഭം: കുംഭം രാശിക്കാർക്ക് രാജയോഗം തെളിയുന്നതാണ്. ഇവർക്ക് തൊട്ടതെല്ലാം ഭാഗ്യമാക്കി മാറ്റിയെടുക്കാൻ സാധിക്കുന്ന സമയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങുന്ന സമയം കൂടിയാണിത്. ഇതുവരെ ഉണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറികിട്ടും. അതുകൊണ്ട് തന്നെ പൂജാ ബമ്പർ എടുത്തവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

മിഥുനം: ഭാഗ്യം പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറി സാമ്പത്തിക ഉയർച്ച കൈവരിക്കാൻ സാധിക്കുന്നു. അതിനാൽ ഇവർക്കും പൂജാ ബമ്പർ അടിച്ചേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്