Snehapoorvam Scheme: അച്ഛനോ അമ്മയോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, അപേക്ഷിക്കേണ്ടത് എങ്ങനെ?
Snehapoorvam Scholarship Details: അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്നേഹപൂർവം പദ്ധതിയിലൂടെ എത്ര രൂപയാണ് ധനസഹായം ലഭിക്കുന്നത്, യോഗ്യത മാനദണ്ഡങ്ങൾ എന്തെല്ലാം, എങ്ങനെ അപേക്ഷിക്കാം? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞാലോ....
പഠനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികൾ കേരള സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് സ്നേഹപൂർവം പദ്ധതി. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്നേഹപൂർവം പദ്ധതിയിലൂടെ എത്ര രൂപയാണ് ധനസഹായം ലഭിക്കുന്നത്, യോഗ്യത മാനദണ്ഡങ്ങൾ എന്തെല്ലാം, എങ്ങനെ അപേക്ഷിക്കാം? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞാലോ….
സ്നേഹപൂർവം പദ്ധതി
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നൽകുന്ന ധനസഹായമാണ് സ്നേഹപൂർവം പദ്ധതി. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബത്തിലെ വിദ്യാർത്ഥികളെ കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇതിലൂടെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം ധനസഹായം നൽകുന്നതാണ്. ക്ലാസുകൾക്കനുസരിച്ച് ധനസഹായ തുകയിൽ വ്യത്യാസമുണ്ടായിരിക്കുന്നതാണ്. സ്വഭവനത്തിലോ ബന്ധുവീടുകളിലോ താമസിച്ച് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും പദ്ധതി വഴി ലഭിക്കുന്നതാണ്. എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കും വരുമാന പരിധി ഇല്ലാതെ സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
പദ്ധതിയുടെ ഗുണഭോക്താക്കൾ ആരെല്ലാം?
- അച്ഛനോ അമ്മയോ മരിച്ച കുട്ടികൾക്കും അല്ലെങ്കിൽ ആരെങ്കിലും ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്ന ആൾക്ക് കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വന്നാൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
- 5 വയസിന് താഴെയുള്ള കുട്ടികൾക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ആനുകൂല്യം ലഭിക്കുന്നതാണ്.
- ഗ്രാമങ്ങളിൽ 20000 രൂപ വരേയും നഗരങ്ങളില്‍ 23375 രൂപ വരേയും വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളെ ആണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.
- സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി, പ്രൊഫഷണൽ ക്സാസുകൾ വരെ പഠിക്കുന്നവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം.
- എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കും വരുമാന പരിധി ഇല്ലാതെ സ്നേഹപൂർവം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ALSO READ: വിവാഹം നടത്താന്‍ ‘പരിണയം’ പദ്ധതി പണം നല്‍കും; ആര്‍ക്കെല്ലാം അപേക്ഷിക്കാം?
ധനസഹായ തുക എങ്ങനെ?
- ക്ലാസുകൾക്കനുസരിച്ച് ധനസഹായ തുകയിൽ വ്യത്യാസമുണ്ടായിരിക്കും.
- ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 300 രൂപ.
- ആറ് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് 500 രൂപ.
- പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 750 രൂപയുടെ ആനുകൂല്യം.
- ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
- സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം.
- ഇതിനൊപ്പം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്.
- അഞ്ച് വയസ് മുതലുള്ള കുട്ടികൾക്ക് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി സമർപ്പിക്കണം.
ആവശ്യമായ രേഖകൾ
- അച്ഛൻ/ അമ്മ മരണസർട്ടിഫിക്കറ്റ്
- ബിപിഎൽ സർട്ടിഫിക്കറ്റ്/ ബിപിഎൽ റേഷൻ കാർഡിന്റെ കോപ്പി/ വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
- നിലവിലുള്ള രക്ഷകർത്താവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാതകൃത ബാങ്കിൽ ജോയിന്‍റ് അക്കൗണ്ട് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്
- ആധാർ കാർഡിന്റെ കോപ്പി
English Summary:
Snehapoorvam Scholarship is a scheme implemented by the Social Security Mission to help students whose father, mother, or both have died. HIV-infected children will also receive the benefits of the Snehapoorvam Scholarship, regardless of income limit.