Ramayana Masam 2026: ഭയം മാറും, ആത്മവിശ്വാസം വർദ്ധിക്കും!രാമായണമാസത്തിൽ ഹനുമാൻ ദേവന്റെ ഈ മന്ത്രം ജപിക്കു!
amayana Masam 2026:കാരണം ശ്രീരാമദേവന്റെ ഏറ്റവും വലിയ ഭക്തനും സേവകനുമാണ് ഹനുമാൻ സ്വാമി. അതിനാൽ തന്നെ രാമായണം പാരായണം ചെയ്യുമ്പോൾ സുഗ്രീവസഖ്യം സീതാന്വേഷണം, ലങ്കാദഹനം, സഞ്ജീവനി പർവ്വതം കൊണ്ടുവരാൻ തുടങ്ങിയ രാമ വിജയത്തിന് ശക്തമായ പിന്തുണച്ച എല്ലാ സംഭവവികാസങ്ങളിലും എല്ലാം ഹനുമാൻ സ്വാമിയെ നമുക്ക് കാണാൻ സാധിക്കും.......

Hanuman Swami
രാമായണമാസത്തിൽ ശ്രീരാമസ്വാമിക്കൊപ്പം തന്നെ അതീവ പ്രാധാന്യത്തോടെ ആരാധിക്കേണ്ട ദൈവമാണ് ഹനുമാൻ സ്വാമി. എവിടെയെല്ലാം രാമന്റെ നാമം മുഴങ്ങുന്നുവോ അവിടെയെല്ലാം ഹനുമാൻ സ്വാമിയുടെയും സാന്നിധ്യം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാരണം ശ്രീരാമദേവന്റെ ഏറ്റവും വലിയ ഭക്തനും സേവകനുമാണ് ഹനുമാൻ സ്വാമി. അതിനാൽ തന്നെ രാമായണം പാരായണം ചെയ്യുമ്പോൾ സുഗ്രീവസഖ്യം സീതാന്വേഷണം, ലങ്കാദഹനം, സഞ്ജീവനി പർവ്വതം കൊണ്ടുവരാൻ തുടങ്ങിയ രാമ വിജയത്തിന് ശക്തമായ പിന്തുണച്ച എല്ലാ സംഭവവികാസങ്ങളിലും എല്ലാം ഹനുമാൻ സ്വാമിയെ നമുക്ക് കാണാൻ സാധിക്കും.
അതിനാൽ തന്നെ ഭൂമിയിൽ എവിടെയൊക്കെ രാമകഥ ആലപിക്കപ്പെടുന്നുവോ അവിടെയെല്ലാം തൊഴുകയ്യോടെ ഹനുമാൻ സ്വാമി തന്റെ സാന്നിധ്യം അറിയിക്കുമെന്നും പറയപ്പെടുന്നു. അതിനാൽ തന്നെ രാമായണം നമ്മൾ വായിക്കുമ്പോൾ അത് അറിയാതെ തന്നെ നമുക്ക് ഹനുമാൻ ദേവന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് സങ്കല്പം. അതിനാൽ തന്നെ ഹനുമാൻ സ്വാമിയെ ഈ മാസത്തിൽ ആരാധിക്കേണ്ടതും വളരെ പ്രധാനമാണ്.
ALSO READ:ബലിയിടുന്നതിന് തുല്ല്യം! കർക്കിടകവാവിന് പിതൃക്കൾക്കായി ഈ വഴിപാടുകൾ ചെയ്യൂ
ഹനുമാനെ ആരാധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട നാമം രാമന്റെ നാമമാണ് അതിനാൽ തന്നെ ശ്രീരാമ ജയരാമ ജയ ജയരാമ എന്ന മന്ത്രവും പതിവായി ജപിക്കുക. ഇത് ഹനുമാനെ പ്രീതിപ്പെടുത്താൻ ഉള്ള ഏറ്റവും എളുപ്പമായ മാർഗവും അതുപോലെതന്നെ ശക്തമായ ഫലം ലഭിക്കുന്നതുമായ മാർഗമാണ്. ഒപ്പം സന്ധ്യാസമയത്ത് പ്രഭാതങ്ങളിലോ ശുദ്ധിയോടെ മനശക്തിയോടെ ഏകാഗ്രതയോടെ ഹനുമാൻ ചാലിസ ജപിക്കുന്നതും നമ്മുടെ മനസ്സിലെ ഭയവും നെഗറ്റീവ് എനർജിയും മാറ്റി മനസ്സിലേക്ക് ആത്മവിശ്വാസവും കരുത്തും നൽകുമെന്നാണ് പറയപ്പെടുന്നത്.
കൂടാതെ രാമായണം വായിക്കുമ്പോൾ രാമായണത്തിൽ സുന്ദരകാണ്ഡം വായിക്കുന്നത് വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. ഇത് വായിക്കുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് ഉത്തമമായാണ് കണക്കാക്കുന്നത്. കൂടാതെ ഈ കാലയളവിൽ ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക വെറ്റിലമാല സമർപ്പിക്കുക ക്ഷേത്രങ്ങളിൽ ഹനുമാന് ലഡു സമർപ്പിക്കുക എന്നിവ ചെയ്യുന്നതും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ വളരെ നല്ലതാണ്. ഹനുമാൻ സമർപ്പിക്കാവുന്ന ഏറ്റവും ശുഭകരമായ മറ്റൊരു വഴിപാട് സിന്ദൂരം ചാർത്തൽ ആണ് ഹനുമാന് സിന്ദൂരം ചാർത്തുന്നത് ആയുസ്സും ആരോഗ്യവും വർധിപ്പിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മാത്രമല്ല രാമായണം വായിക്കുന്നതിനു മുൻപ് നിലവിളക്ക് കൊളുത്തി വെച്ചതിനുശേഷം ഹനുമാൻ സ്വാമിയെയും മനസാൽ സ്മരിച്ചു കൊണ്ടു വന്ദിക്കുക. ഇക്കാരണത്താൽ തന്നെ ചില കുടുംബങ്ങളിൽ രാമായണം വായിക്കുന്നതിനു മുൻപായി ഹനുമാൻ സ്വാമിക്ക് വന്നിരിക്കുന്നതിന് വേണ്ടി ഒരു പീഡമോ ശുദ്ധമായ തുണിയോ സങ്കൽപ്പിച്ച മാറ്റിവയ്ക്കുന്നതും പതിവാണ്. ഹനുമാൻ സ്വാമിക്ക് നേന്ത്രപ്പഴം അവിൽ മലർ കൽക്കണ്ടം എന്നിവ നിവേദമായി സമർപ്പിക്കുന്നത് നല്ലതാണ്.
ഈ മന്ത്രം ജപിക്കുന്നത് അത്യുത്തമം
മനോജവം മാരുതതുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുക്യം
ശ്രീരാമദൂതം ശിരസാ നമാമി
ENGISH SUMMARY
Hanuman Swami is the most important deity to be worshipped along with Lord Rama during the month of Ramayana. It is believed that wherever the name of Rama is chanted, Hanuman Swami is also present there. This is because Hanuman Swami is the greatest devotee and servant of Lord Rama.