Ramayana Masam 2026: 30 ദിവസവും ചിട്ടയോടെ ആകാം! രാമായണം പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Ramayana Masam 2026 Rules:വീടുകളിലും ക്ഷേത്രങ്ങളിലും എല്ലാം ഇനി രാമായണത്തിന്റെ അധ്യായങ്ങൾ പാരായണം ചെയ്യും. ആത്മീയശുദ്ധി കൈവരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതും ഗുണകരവുമായ ഒന്നാണ് രാമായണം പാരായണം ചെയ്യുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ അധ്യായങ്ങളാണ് പാരായണം ചെയ്യുന്നത്. ചിട്ടയോടെ വായിച്ചുതീർത്താൽ 30 ദിവസം കൊണ്ട് പൂർണമായും അത് വായിച്ചു തീർക്കാൻ സാധിക്കും . ഒന്നാം ദിവസം രാമായണമാഹാത്മ്യത്തിലാണ് തുടങ്ങേണ്ടത്............
ആത്മീയശുദ്ധിയുടെയും വ്രതശുദ്ധിയുടെയും മറ്റൊരു രാമായണമാസം കൂടി എത്തുകയാണ്. പ്രകൃതിയും മനുഷ്യനും ഒരേപോലെ ആത്മീയ ശുദ്ധി കൈവരിക്കുന്ന ഈ പുണ്യമാസത്തിൽ ജീവിതത്തിൽ അടുക്കും ചിട്ടയും വരുത്തുവാനും സാധിക്കും. മലയാളം കലണ്ടർ പ്രകാരം മിഥുനമാസത്തിലെ കറുത്ത വാവിനു ശേഷം സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് കർക്കിടക മാസം ആരംഭിക്കുന്നത്. ഈ വർഷത്തെ കർക്കിടകം 1, അതായത് രാമായണമാസം ആരംഭിക്കുന്നത് ജൂലൈ 17 വെള്ളിയാഴ്ചയാണ്. ഈ കാലയളവിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രാമായണം പാരായണം ചെയ്യുന്നത്.
വീടുകളിലും ക്ഷേത്രങ്ങളിലും എല്ലാം ഇനി രാമായണത്തിന്റെ അധ്യായങ്ങൾ പാരായണം ചെയ്യും. ആത്മീയശുദ്ധി കൈവരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതും ഗുണകരവുമായ ഒന്നാണ് രാമായണം പാരായണം ചെയ്യുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ അധ്യായങ്ങളാണ് പാരായണം ചെയ്യുന്നത്. ചിട്ടയോടെ വായിച്ചുതീർത്താൽ 30 ദിവസം കൊണ്ട് പൂർണമായും അത് വായിച്ചു തീർക്കാൻ സാധിക്കും . ഒന്നാം ദിവസം രാമായണമാഹാത്മ്യത്തിലാണ് തുടങ്ങേണ്ടത്. പിന്നീട് മുപ്പതാം ദിവസം ദിവസം ഭഗവാൻ ശ്രീരാമന്റെ അയോധ്യ പ്രവേശവും പട്ടാഭിഷേകവും കഴിയുന്നതോടെയാണ് രാമായണ അവസാനിക്കേണ്ടത്.
എപ്പോൾ എവിടെ എങ്ങനെ?
വീട്ടിലാണ് നിങ്ങൾ രാമായണം വായിക്കുന്നതെങ്കിൽ ഏറ്റവും അനുയോജ്യമായ സമയം സന്ധ്യയാണ്. സന്ധ്യക്ക് ഏഴുമണി കഴിഞ്ഞ് 10:00 മണി വരെയുള്ള ദുർഗ്ഗാ യാമത്തിൽ വായിക്കാം. എന്നാൽ ക്ഷേത്രത്തിൽ ഇത് വ്യത്യസ്തമാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും തെക്കോട്ട് തിരിഞ്ഞിരുന്നു വായിക്കരുത്. രാമായണം വായിക്കുമ്പോൾ മുന്നിൽ നിലവിളക്ക് കത്തിച്ചു വയ്ക്കണം. വിളക്കിൽ പാർവതി പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളുടെയും സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. പലക മേലെ വിരിപ്പിൻ മേലോ മറ്റോ ഇരുന്നാണ് പാരായണം ചെയ്യേണ്ടത് മുന്നിൽ അല്പം ഉയർന്ന പീഠത്തിൽ വേണം രാമായണം സ്ഥാപിക്കാൻ.
ശുദ്ധിയോടെ രാമായണത്തിലേക്ക്…
കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ട് വേണം രാമായണം വായിക്കേണ്ടത് മനശുദ്ധിയും ദേഹ ശുദ്ധിയും വളരെ പ്രധാനമാണ്. ആദ്യം ശ്രീരാമ ശ്രുതികളാണ് ചൊല്ലേണ്ടത് പിന്നീട് രാമായണം തുടങ്ങാൻ പാടുള്ളൂ. വാല്മീകി തുഞ്ചത്ത് എഴുത്തച്ഛൻ ഗുരുക്കന്മാർ ഗണപതി സരസ്വതി പാർവതി ശ്രീ മഹാദേവൻ വിഷ്ണു ഹനുമാൻ എന്നിവരെ സ്മരിക്കുകയും ചെയ്താൽ അത് ഏറ്റവും ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. രാമായണത്തിലെ ഓരോ അധ്യായങ്ങൾ വായിച്ചുതീർക്കുമ്പോഴും അതിനനുസൃതമായി നമ്മുടെ ജീവിതത്തിൽ പല ഗുണകരമായ ഫലങ്ങളും കൈവരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് വിശ്വാസികൾ ഭാഗവതം കെട്ടിച്ചു നോക്കുന്നത്. മനുഷ്യന്റെ ജീവിതത്തിലെ എല്ലാകാലങ്ങളും രാമായണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് അതിനാൽ തന്നെ ഇത് പാരായണം ചെയ്തു കഴിയുന്നതിലൂടെ ആത്മീയമായും ദൈവികമായും ഒരു ശുദ്ധി വരുമെന്നാണ് പറയപ്പെടുന്നത്.
ENGLISH SUMMARY
The Ramayana month begins on Friday, July 17. One of the most important things during this period is reciting the Ramayana. Chapters of the Ramayana will be recited in every home and temple. Reciting the Ramayana is one of the most important and beneficial things for achieving spiritual purity.