AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs England Women’s Test: 142 വർഷത്തിനിടെ ആദ്യം! ലോർഡ്സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട

India Secures Historic Win at Lord's, First Time in 142 Years: ഇംഗ്ലണ്ടിൽ നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ 270 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. നാലാം ദിവസമായ തിങ്കളാഴ്ച കളി അവസാനിക്കുമ്പോൾ, 457 റൺസെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 186 റൺസിന് ഓൾഔട്ടായി. 142 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ഒരു വനിതാ ടെസ്റ്റ് മത്സരം അരങ്ങേറുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.

India vs England Women’s Test: 142 വർഷത്തിനിടെ ആദ്യം! ലോർഡ്സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട
വനിത ക്രിക്കറ്റ് ടീംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 14 Jul 2026 | 09:23 AM

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ തകർത്തുവിട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്രവിജയം സ്വന്തമാക്കി. ഇംഗ്ലണ്ടിൽ നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ 270 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. നാലാം ദിവസമായ തിങ്കളാഴ്ച കളി അവസാനിക്കുമ്പോൾ, 457 റൺസെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 186 റൺസിന് ഓൾഔട്ടായി.

സ്നേഹ് റാണയുടെയും ദീപ്തി ശർമയുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് ഇന്നലെ കരുത്തേകിയത്. ആദ്യ വിക്കറ്റിൽ ക്രാന്ത്രി ഗൗഡ് 5 വിക്കറ്റ് നേടി ചരിത്രം കുറിച്ചു. രണ്ടാം ഇന്നിംങ്സില്‍ സ്നേഹ് റാണ 4 വിക്കറ്റും നേടി. ഓപ്പണര്‍ സ്മൃതി മന്ഥന, ഹര്‍മന്‍ പ്രീത് കൗര്‍, റിച്ചാ ഘോഷ് എന്നിവരുടെ ബാറ്റിങ് പ്രകടനം ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നൽകി.

ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച

കൂട്ടത്തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യ മൂന്നോവറില്‍ ഓപ്പണര്‍മാരായ മായ ബൗച്ചിയർ, ടാംസിൻ ബ്യൂമോണ്ട് എന്നിവരെ നഷ്ടമായി. 80 പന്തില്‍ 54 റണ്‍സെടുത്ത ആമി ജോണ്‍സിനും, 66 പന്തില്‍ 50 റണ്‍സെടുത്ത സോഫി എക്ലെസ്റ്റോണും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനിന്നത്. മറ്റൊരു ഇംഗ്ലണ്ട് ബാറ്റര്‍ക്കും 30 കടക്കാനായില്ല.

ALSO READ: അയ്യരുടെ കസേര പോകുമോ? ‘സ്‌കൈ’ തിരിച്ചെത്തുന്നു? ബിസിസിഐയുടെ വമ്പന്‍ നീക്കം

ഹീതര്‍ നൈറ്റ്, ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റ് എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നു. 35 പന്തില്‍ 21 റണ്‍സെടുത്ത ആലിസ് കാപ്‌സി, 63 പന്തില്‍ 26 റണ്‍സെടുത്ത മാഡി വില്ലിയേഴ്‌സ് എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം ക്രീസില്‍ നിലയുറപ്പിച്ചില്ല. ഇസി വോങ്, ലോറന്‍ ബെല്‍ എന്നിവരും വന്നപോലെ മടങ്ങി.

142 വർഷത്തെ ചരിത്രത്തിൽ ആദ്യം

1787-ൽ സ്ഥാപിതമായ, ലോർഡ്‌സ് മൈതാനത്തിന്റെ 142 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ഒരു വനിതാ ടെസ്റ്റ് മത്സരം നടക്കുന്നതും ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുന്നതും. ഇതിനുമുമ്പ് വനിതകളുടെ ഏകദിന, ട്വന്റി-20 മത്സരങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ടെസ്റ്റ് മത്സരം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.

റെക്കോർഡിട്ട താരങ്ങൾ

മത്സരം ഇന്ത്യൻ താരങ്ങളായ ക്രാന്തി ഗൗഡിനും യാസ്തിക ഭാട്ടിയയ്ക്കും വ്യക്തിഗത നേട്ടങ്ങളുടെ വേദി കൂടിയായി മാറി. ക്രാന്തി ഗൗഡ്, ലോർഡ്‌സിലെ വനിതാ ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം (5-37) സ്വന്തമാക്കുന്ന ആദ്യ വനിതാ താരമായി. ലോർഡ്‌സിൽ സെഞ്ച്വറി (113 റൺസ്) നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡ് ഇന്ത്യൻ വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയ സ്വന്തമാക്കി. ഈ ഇന്നിങ്സാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ 341-7 എന്ന ശക്തമായ നിലയിൽ ഡിക്ലയർ ചെയ്യാൻ സഹായിച്ചത്. ടി20 ലോകകപ്പിലെ നിരാശജനകമായ പുറത്താകലിന് ശേഷം ലോർഡ്‌സിൽ നേടിയ ഈ വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ പൊൻതൂവലായി മാറി.

English Summary:

India’s women’s cricket team created history by defeating England by a massive 270 runs in the first-ever women’s Test match played at Lord’s, marking a landmark moment 142 years after the iconic venue hosted its first men’s Test. India dominated the match with standout performances from Smriti Mandhana, Harmanpreet Kaur, Deepti Sharma, and Yastika Bhatia, whose century in the second innings helped set an imposing target.

Follow Us