Ramayana Masam 2026: ശുദ്ധിയോടെ, ഭക്തിയോടെ രാമായണ മാസത്തെ വരവേൽക്കാം! ഈ കാര്യങ്ങൾ മറക്കരുത്
Ramayana Masam 2026:മലയാളം കലണ്ടർ പ്രകാരം മിഥുനം മാസത്തിലെ കറുത്തവാവിന് ശേഷം സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തത്തിലാണ് രാമായണമാസം ആരംഭിക്കുന്നത്. ഈ വർഷത്തെ രാമായണമാസം ആരംഭിക്കുന്നത് ജൂലൈ 17നാണ്. പ്രകൃതിയും മനുഷ്യനും ഒരുപോലെ ആത്മീയമായ ശുദ്ധി കൈവരിക്കുന്ന ഈ പുണ്യമാസത്തെ വരവേൽക്കുന്നതിന് മുന്നോടിയായി..............
മറ്റൊരു രാമായണമാസം കൂടി എത്തുകയായി. ഭക്തിയുടെയും ശുദ്ധിയുടെയും പുണ്യത്തിന്റെയും നാളുകളാണ് ഇനി. മലയാളം കലണ്ടർ പ്രകാരം മിഥുനം മാസത്തിലെ കറുത്തവാവിന് ശേഷം സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തത്തിലാണ് രാമായണമാസം ആരംഭിക്കുന്നത്. ഈ വർഷത്തെ രാമായണമാസം ആരംഭിക്കുന്നത് ജൂലൈ 17നാണ്. പ്രകൃതിയും മനുഷ്യനും ഒരുപോലെ ആത്മീയമായ ശുദ്ധി കൈവരിക്കുന്ന ഈ പുണ്യമാസത്തെ വരവേൽക്കുന്നതിന് മുന്നോടിയായി വീടും പരിസരവും ഒരുപോലെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പ്രധാന മാറ്റങ്ങളും ഒരുക്കങ്ങളും ആണ് ഇവിടെ പറയുന്നത്.
വീടും പരിസരവും ശുദ്ധിയാക്കുക
വീടിന്റെ എല്ലാ കോണുകളും വൃത്തിയാക്കണം. ഉപയോഗശൂന്യമായ സാധനങ്ങളും പൊട്ടിയ പാത്രങ്ങളും വീട്ടിൽ നിന്നും ഒഴിവാക്കുക. വീട്ടു പറമ്പിലെ കാടും പടലങ്ങളും വെട്ടിമാറ്റി അഴുക്കുചാലുകൾ എല്ലാം വൃത്തിയാക്കി വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
ALSO READ:ആത്മീയശുദ്ധിയുടെ നാളുകളിലേക്ക്! രാമായണമാസം ആരംഭിക്കുന്നത് എന്ന്?
പൂജാമുറിയും വിളക്ക് ഒരുക്കലും
പൂജാമുറി നന്നായി വൃത്തിയാക്കി സൂക്ഷിക്കണം. നിലവിളക്കുകളും പൂജാ പത്രങ്ങളും നന്നായി തേചുരച്ചു വൃത്തിയാക്കുക. വിഗ്രഹങ്ങളും ദൈവങ്ങളുടെ ഫോട്ടോകളും തുടച്ചു വൃത്തിയാക്കുക. പാരായണം ചെയ്യാനുള്ള ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് പുസ്തകം പൊടിതുടച്ച് കേടുപാടുകൾ തീർത്തു പൂജാമുറിയിൽ സൂക്ഷിക്കുക. പുസ്തകം വയ്ക്കാൻ ഒരു പീഢമോ തടിയുടെ സ്റ്റാൻഡോ ഒരുക്കുന്നതും നന്നായിരിക്കും.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ
കർക്കിടകമാസം തുടങ്ങുമ്പോൾ വീട്ടിൽ പൂർണമായും സസ്യാഹാരം ആക്കുന്നതാണ് ഏറ്റവും ഉത്തമം. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുവാൻ ഈ മാസത്തിൽ മരുന്ന് കഞ്ഞി കുടിക്കുന്നതും ഉത്തമമാണ് ഇതിനാവശ്യമായ ഔഷധക്കൂട്ടുകളും നവയെ അരിയും മുൻകൂട്ടി വാങ്ങി ശേഖരിക്കാം.
നാമം ജപിക്കുക
സന്ധ്യയ്ക്ക് വീട്ടിലിരുന്ന് നാമം ജപിക്കുന്നതും നല്ലതാണ്. ഈ സമയത്ത് മൊബൈൽ ടിവി എന്നിവയുടെ ഉപയോഗവും കുറയ്ക്കുക. അതായത് കർക്കിടക മാസത്തെ മനസ്സും ശരീരവും നിങ്ങളുടെ ചുറ്റുപാടും ഒരേപോലെ ശുദ്ധയാക്കി വയ്ക്കുവാൻ ശ്രദ്ധിക്കുക. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ഒരുക്കമാണ് രാമായണമാസത്തിനു മുന്നോടിയായി ചെയ്യേണ്ടത്. ഇതൊരു പുതിയ തുടക്കം ആയി കണ്ട് വീട്ടിൽ സന്തോഷവും സമാധാനവും നിറയ്ക്കാൻ ശ്രമിക്കുക.
ENGLISH SUMMARY
These are the days of devotion, purity and virtue. According to the Malayalam calendar, the month of Ramayana begins at the moment when the Sun enters the sign of Gemini from the sign of Gemini into the sign of Cancer after the black moon of the month of Gemini. This year, the month of Ramayana begins on July 17.