Sarvarth Siddhi Yog 2025: മിഥുനം, തുലാം എന്നീ 5 രാശിക്കാർക്ക് കോടീശ്വരയോ​ഗം! ഒക്ടോബർ 25 ന് സർവാർത്ത സിദ്ധി യോഗത്തിന്റെ അപൂർവ്വ സംയോജനം

Lucky Zodiac Signs in October 25: ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. പ്രണയ ജീവിതവും കുടുംബ ജീവിതവും ശനിയാഴ്ച മികച്ചത് ആയിരിക്കും.

Sarvarth Siddhi Yog 2025: മിഥുനം, തുലാം എന്നീ 5 രാശിക്കാർക്ക് കോടീശ്വരയോ​ഗം! ഒക്ടോബർ 25 ന് സർവാർത്ത സിദ്ധി യോഗത്തിന്റെ അപൂർവ്വ സംയോജനം

Sarvarth Siddhi Yog

Published: 

24 Oct 2025 22:12 PM

ഒക്ടോബർ 25 ശനിയാഴ്ച കാർത്തിക മാസത്തിലെ ചതുർത്ഥി ദിനമാണ്. അതിനാൽ തന്നെ ദിവസത്തിന്റെ അധിപൻ ഗണേശ ഭഗവാനാണ്. പകലും രാത്രിയും ചന്ദ്രന്റെ സംക്രമണം ചൊവ്വയുടെ വൃശ്ചിക രാശിയിൽ ആയിരിക്കും. ഇവിടെ ചന്ദ്രൻ വ്യാഴത്താൽ വീക്ഷിക്കപ്പെടുകയും നീചഭം​ഗ രാജ്യയോഗത്തിന് രൂപം നൽകുകയും ചെയ്യും. അതേസമയം ചന്ദ്രൻ സൂര്യനിൽ നിന്ന് രണ്ടാമത്തെ ഭാവത്തിൽ വസിക്കുകയും സാമയോഗത്തിന് രൂപം നൽകുകയും ചെയ്യും. കൂടാതെ സർവാർത്ത സിദ്ധിയോഗവും രൂപപ്പെടും. ഈ സാഹചര്യങ്ങളിൽ ശനിയാഴ്ച, ഗണപതി ഭഗവാന്റെ അനുഗ്രഹത്താൽ, മേടം, മിഥുനം, തുലാം, കുംഭം, മീനം എന്നീ രാശിക്കാർക്ക് വളരെ ശുഭകരവും ഭാഗ്യകരവുമായിരിക്കും. മേടം തുലാം എന്നിവ ഉൾപ്പെടെ അഞ്ച് രാശിക്കാർക്ക് നാളെ ഗുണകരമായിരിക്കും.

മേടം രാശി

മേടം രാശിക്കാർക്ക് ശനിയാഴ്ച ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാവാൻ സാധ്യത. ബിസിനസ് സംബന്ധമായ യാത്രകൾ ഗുണകരമാകും. അതിൽനിന്നും ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് അനുകൂലമായിരിക്കും. ഒരു പഴയ പരിചയക്കാരുടെയോ സുഹൃത്തിന്റെയോ സഹായം നിങ്ങൾക്ക് പ്രയോജനം നൽകിയേക്കാം. കുടുംബ ജീവിതവും പ്രണയ ജീവിതവും മികച്ചതായിരിക്കും. മേടം രാശിക്കാർ ശനിയാഴ്ച ആൽമരത്തിന് പാലും വെള്ളവും അർപ്പിക്കുക ശർക്കര ദാനം ചെയ്യുക.

മിഥുനം രാശി

മിഥുനം രാശിക്കാർക്ക് ശനിയാഴ്ച ഗുണകരമായ ദിവസമായിരിക്കും. മനസ്സമാധാനം ലഭിക്കും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. പ്രണയ ജീവിതവും കുടുംബ ജീവിതവും ശനിയാഴ്ച മികച്ചത് ആയിരിക്കും. മിഥുനം രാശിക്കാർ ശനിയാഴ്ച കറുത്ത നിറത്തിലുള്ള നായയ്ക്ക് ഭക്ഷണം നൽകുക. ശിവനെ പ്രാർത്ഥിക്കുക.

തുലാം രാശി

തുലാം രാശിക്കാർക്ക് ശനിയാഴ്ച മികച്ചത് ആയിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നാളെ മികച്ച ദിവസമാണ്. തുലാം രാശിക്കാർ നാളത്തെ ദിവസം ആവശ്യക്കാർക്ക് ഭക്ഷണം ദാനം ചെയ്യുക.

കുംഭം രാശി

കുംഭം രാശിക്കാർക്ക് ശനിയാഴ്ച മികച്ച ദിവസമായിരിക്കും. അപ്രതീക്ഷിതമായ ഉറവിടങ്ങളിൽ നിന്നും ലാഭം ലഭിക്കും സാമ്പത്തികസ്ഥിരതയുണ്ടാകും. ജോലിസ്ഥലത്ത് അനുകൂലമായ ദിവസമായിരിക്കും. നാളെ മുതിർന്ന വ്യക്തികളിൽ നിന്നും പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്.

മീനം രാശി

മീനം രാശിക്കാർക്ക് അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കുന്ന ദിവസമാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. പ്രണയ ജീവിതത്തിലും കുടുംബജീവിതത്തിലും നല്ല ദിവസമാണ്.

 

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ