AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2025: മണ്ഡലകാലത്ത് വ്രതമെടുക്കുന്ന സ്വാമിമാർ ഉള്ള വീട്ടിൽ നിർബന്ധമായും ഈ 4 കാര്യങ്ങൾ ചെയ്യണം

Sabarimala Mandala Kalam 2025:ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകളോട് കൂടിയാണ് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടത്. അതിന് വ്യക്തി സ്വയം മാത്രമല്ല വീടും ചുറ്റുപാടും ഒരുങ്ങേണ്ടതുണ്ട്. അതിനായി മണ്ഡലകാലത്തിന് മുമ്പ് വീട്ടിൽ വരുത്തേണ്ട പ്രധാന....

Sabarimala Mandala Kalam 2025: മണ്ഡലകാലത്ത് വ്രതമെടുക്കുന്ന സ്വാമിമാർ ഉള്ള വീട്ടിൽ നിർബന്ധമായും ഈ 4 കാര്യങ്ങൾ ചെയ്യണം
Sabarimala Mandala Kalam 2025 Image Credit source: Facebook
ashli
Ashli C | Published: 14 Nov 2025 12:34 PM

വീണ്ടുമൊരു മണ്ഡലകാലത്തിന് തുടക്കം ആകുകയാണ്. മുന്നോട്ടുള്ള ഒരു വർഷക്കാലത്ത് നമ്മുടെ ജീവിതത്തിൽ സന്തോഷത്തിനും‌ സമൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ 41 പുണ്യ ദിനങ്ങൾ ആണിത്. ഭക്തിയോടെയും ചിട്ടയോടെയും നാൽപ്പത്തിയൊന്ന് ദിവസത്തെ മണ്ഡലകാല വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ഈ ഭൂമിയിലെ ചരാചരങ്ങൾക്കും പുതുജീവനും സമൃദ്ധിയും ഉണ്ടാകും.

ഈ വർഷത്തെ മണ്ഡലകാല വ്രതം ആരംഭിക്കുന്നത് നവംബർ 16നാണ്. അവസാനിക്കുന്നത് ഡിസംബർ 27 നും. ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകളോട് കൂടിയാണ് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടത്. അതിന് വ്യക്തി സ്വയം മാത്രമല്ല വീടും ചുറ്റുപാടും ഒരുങ്ങേണ്ടതുണ്ട്. അതിനായി മണ്ഡലകാലത്തിന് മുമ്പ് വീട്ടിൽ വരുത്തേണ്ട പ്രധാനമായ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ പാലിച്ചെങ്കിൽ മാത്രമേ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് ലഭിക്കേണ്ട ഊർജ്ജവും പൂർണ്ണ ഫലവും നമുക്ക് ലഭിക്കുകയുള്ളൂ.

ALSO READ: തത്ത്വമസി തേടി..! ശബരിമല മണ്ഡലകാലത്തിന് പിന്നിലെ കഥയും പ്രാധാന്യവും

സ്വാമിമാർ ഉള്ള വീടുകളിൽ മാത്രമല്ല മണ്ഡലവ്രതം അനുഷ്ഠിക്കുന്ന എല്ലാ വീടുകളിലും ഈ കാര്യങ്ങൾ ചെയ്യേണ്ടതാണ്, അവ എന്തൊക്കെ എന്ന് നോക്കാം. അതിരാവിലെ എഴുന്നേറ്റ് കുളിക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും വേണം. കൂടാതെ ഈ 41 ദിവസങ്ങളിൽ മത്സ്യമാംസാദികൾ കഴിക്കുവാൻ പാടില്ല. പുകവലി മദ്യപാനം എന്നിവയും ഒഴിവാക്കുന്നത് ആണ് ഉചിതം. ഈ 41 ദിവസങ്ങളിൽ തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രങ്ങൾ ദർശിക്കുകയും ചെയ്യുന്നത് ഉത്തമം. ഇനി വീട്ടിലിരുന്ന് ആയാലും ശരണം വിളികൾ നടത്തുകയും നാമജപങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുക.

അയ്യപ്പന്റെ ഗായത്രി പോലുള്ള നാമങ്ങൾ ജപിക്കുന്നതും നല്ലതാണ്. ഈ 41 ദിവസങ്ങളിൽ രാവിലെയും വൈകിട്ടും വീട്ടിൽ വിളക്ക് കൊളുത്തുന്നതും നല്ലതാണ്. ഇനി അഥവാ വീടിനു സമീപത്ത് അയ്യപ്പക്ഷേത്രം ഇല്ല എന്നുണ്ടെങ്കിൽ മറ്റു ക്ഷേത്രങ്ങളിൽ ആയാലും ദർശനം നടത്തുക. അതായത് ഈ 41 ദിവസങ്ങളിൽ ക്ഷേത്രദർശനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്. വാക്കുകൊണ്ട് ദൃഷ്ടി കൊണ്ടോ കർമ്മംകൊണ്ട് മറ്റുള്ളവർക്ക് ദോഷം ചെയ്യാതിരിക്കുക. ഈ 41 ദിവസങ്ങളിൽ മറ്റുള്ളവർക്ക് ഗുണം ഉണ്ടാവുന്ന കാര്യങ്ങൾ ചെയ്യുക ആരെയും ദ്രോഹിക്കാതിരിക്കുക.