AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Friday Astro Remedies: ശിവപാർവതി പരിണയം പോലെ..! നല്ല ജീവിതപങ്കാളിക്ക് വേണ്ടി വെള്ളിയാഴ്ചകളിൽ ഈ കാര്യങ്ങൾ ചെയ്യുക

Friday Astro Tips: ദാമ്പത്യം മനസമാധാനം ഉള്ളതായാൽ ആ വ്യക്തിക്ക് ജീവിതത്തിൽ വിജയവും സന്തോഷവും ഉള്ളതായിരിക്കും. അതിനാൽ നമുക്ക് യോജിക്കുന്ന പങ്കാളിയെ കിട്ടേണ്ടതാണ് വളരെ അത്യാവശ്യമാണ്. നല്ല ജീവിതപങ്കാളിക്ക് വേണ്ടി വെള്ളിയാഴ്ച...

Friday Astro Remedies: ശിവപാർവതി പരിണയം പോലെ..! നല്ല ജീവിതപങ്കാളിക്ക് വേണ്ടി വെള്ളിയാഴ്ചകളിൽ ഈ കാര്യങ്ങൾ ചെയ്യുക
Friday Astro RemediesImage Credit source: facebook
ashli
Ashli C | Published: 14 Nov 2025 09:21 AM

ഇന്ന് നവംബർ 14 വെള്ളിയാഴ്ച. ഇന്നത്തെ ദിവസത്തിന്റെ ദേവത ലക്ഷ്മി ദേവിയാണ്. ഒപ്പം ശുക്രനെയും പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ദാമ്പത്യജീവിതം. ദാമ്പത്യം മനസമാധാനം ഉള്ളതായാൽ ആ വ്യക്തിക്ക് ജീവിതത്തിൽ വിജയവും സന്തോഷവും ഉള്ളതായിരിക്കും. അതിനാൽ നമുക്ക് യോജിക്കുന്ന പങ്കാളിയെ കിട്ടേണ്ടതാണ് വളരെ അത്യാവശ്യമാണ്. നല്ല ജീവിതപങ്കാളിക്ക് വേണ്ടി വെള്ളിയാഴ്ച ചെയ്യേണ്ട ജ്യോതിഷപരമായ ചില പ്രതിവിധികളാണ് ഇവിടെ പറയുന്നത്.

വെള്ളിയാഴ്ചകളിൽ ശുക്രനേയും ലക്ഷ്മി ദേവിയേയും ആരാധിക്കുന്നത് ദാമ്പത്യ ബന്ധം മെച്ചപ്പെടുത്താനും നല്ല പങ്കാളിയെ ലഭിക്കാനും സഹായിക്കും എന്നാണ് വിശ്വാസം. വെള്ളിയാഴ്ചകളിൽ ശുക്ര മന്ത്രം ജപിക്കുക. ഓം ശും ശുക്രായ നമ എന്ന് 108 തവണ ജപിക്കുന്നത് നല്ലതാണ്. കൂടാതെ വെള്ളിയാഴ്ച ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ പോയി ശിവനെയും പാർവതി ദേവിയും ഒരുമിച്ച് ആരാധിക്കുന്നതും ഉത്തമമാണ്.

കൂടാതെ ശിവനെയും പാർവതിയെയും പ്രീതിപ്പെടുത്തുന്ന പൂക്കളും പാലും സമർപ്പിക്കുന്നത് വളരെ ഉത്തമമാണ്. നല്ല ദാമ്പത്യ ജീവിതം ലഭിക്കാൻ ഇത് സഹായിക്കുന്നു. വെള്ളിയാഴ്ചകളിൽ ലക്ഷ്മിദേവിയെ ആരാധിക്കുകയും വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യാം. ഒപ്പം ജീവിതത്തിൽ സത്യസന്ധത ദയ ക്ഷമ എന്നീ ഗുണങ്ങൾ നിലനിർത്തുകയും ചെയ്യുക. വെള്ളിയാഴ്ചകളിൽ ആവശ്യമുള്ളവർക്ക് വെളുത്ത സാധനങ്ങൾ ദാനം ചെയ്യാൻ ശ്രമിക്കുക.

ALSO READ: മേടം, ചിങ്ങം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! മാളവ്യാ രാജയോഗത്തിന്റെ ശുഭസംയോജനം

അതായത് പഞ്ചസാര വെളുത്ത വസ്ത്രങ്ങൾ അല്ലെങ്കിൽ വെളുത്ത മധുര പലഹാരങ്ങൾ എന്നിവ വെള്ളിയാഴ്ചകളിൽ ആവശ്യമുള്ളവർക്ക് ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ശുഭകരമായ ഫലം കൊണ്ടുവരുന്നു. കൂടാതെ വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ദേവിക്ക് ചുവന്ന റോസാപ്പൂക്കൾ അല്ലെങ്കിൽ താമര എന്നിവ സമർപ്പിക്കുന്നതും അതിവിശേഷമായി കണക്കാക്കുന്നു. നെയ് വിളക്ക് കൊളുത്തി ദേവിയെ പ്രാർത്ഥിക്കുന്നതും നല്ല ഫലം നൽകും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)