Sankashti chaturthi: ഇന്ന് സങ്കഷ്ടി ചതുർത്ഥി; ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങാൻ ഗണപതി ഭഗവാനെ ഇങ്ങനെ ആരാധിക്കൂ

Sankashti chaturthi Remedies:ഇന്ന് സങ്കഷ്ടി ചതുർത്ഥി ദിനമാണ്. ഇന്നേദിവസം ഭഗവാൻ ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും എന്നാണ് വിശ്വാസം. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും ബിസിനസ്സിലും വിദ്യാഭ്യാസത്തിലും കരിയറിലും വിജയം നേടാനും നിങ്ങൾ പിന്തുടരേണ്ട 5 പ്രധാന പരിഹാരങ്ങളും ആചാരങ്ങളും ചെയ്താൽ ഐശ്വര്യവും നേട്ടവും ഉണ്ടാകും....

Sankashti chaturthi: ഇന്ന് സങ്കഷ്ടി ചതുർത്ഥി; ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങാൻ ഗണപതി ഭഗവാനെ ഇങ്ങനെ ആരാധിക്കൂ

Lord Ganesha

Published: 

05 Apr 2026 | 09:10 AM

ഇന്ന് സങ്കഷ്ടി ചതുർത്ഥി. ​സർവ്വശക്തനായ ദൈവം എന്നാണ് ഭഗവാൻ ഗണപതിയെ വിശേഷിപ്പിക്കുന്നത്. അതിനാൽ തന്നെ എന്തൊരു നല്ല കാര്യങ്ങൾ തുടങ്ങുന്നതിന് മുമ്പായും ഭഗവാൻ ഗണപതിയെ ആരോധിക്കുന്നത് ആ കാര്യത്തിലെ തടസ്സങ്ങൾ നീങ്ങി വളരെ ഭംഗിയായി പൂർത്തിയാക്കുവാൻ സഹായിക്കും എന്നാണ് വിശ്വാസം.

അത്തരത്തിൽ ഇന്ന് സങ്കഷ്ടി ചതുർത്ഥി ദിനമാണ്. ഇന്നേദിവസം ഭഗവാൻ ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും എന്നാണ് വിശ്വാസം. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും ബിസിനസ്സിലും വിദ്യാഭ്യാസത്തിലും കരിയറിലും വിജയം നേടാനും നിങ്ങൾ പിന്തുടരേണ്ട 5 പ്രധാന പരിഹാരങ്ങളും ആചാരങ്ങളും ചെയ്താൽ ഐശ്വര്യവും നേട്ടവും ഉണ്ടാകും.

സാമ്പത്തിക വളർച്ചയ്ക്ക്

ഒരാളുടെ ജീവിതത്തിലെ ഭൂരിഭാഗം പ്രശ്നങ്ങളും സാമ്പത്തികം ഇല്ലായ്മയിൽ നിന്നാണ് തുടരുന്നത്. നമ്മുടെ ജാതകത്തിൽ ബുധൻ ദുർബലൻ ആണെങ്കിലും ഏറ്റവും കൂടുതലായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. ഇതിന് പരിഹാരമായി, ഒരു പിടി പച്ച പയർ എടുത്ത് ഒരു പുതിയ പച്ച തുണിയിൽ കെട്ടുക. ശേഷം നിങ്ങളുടെ സമീപത്തുള്ള ഗണപതി ക്ഷേത്രത്തിൽ ചെന്ന് പടികളിൽ സമർപ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതാക്കി സാമ്പത്തിക പുരോഗതിക്ക് കാരണമാകും എന്നാണ് വിശ്വാസം.

കടബാധ്യതയിൽ നിന്നും മുക്തിക്ക്

ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അവിലും ശർക്കരയും. ഇത് ​ഗണപതി ഭ​ഗവാന് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. എല്ലാ ഞായറാഴ്ചകളിലും ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

ബുദ്ധിശക്തി വർധിപ്പിക്കാൻ

വിദ്യാർത്ഥികളുടെ പഠനസംബന്ധമായ ബുദ്ധിമുട്ടുകൾ നീക്കി ബുദ്ധിശക്തി വർദ്ധിപ്പിക്കുവാൻ വേണ്ടി ഭഗവാൻ ഗണപതിക്ക് വന്നി ഇല സമർപ്പിക്കുന്നത് വളരെ നല്ലതാണ്.

ജോലിയിൽ വിജയത്തിന്

കരിയറിലും ജോലിയിലും വിജയം കൈവരിക്കുന്നതിനായി ചെമ്പരത്തി പൂക്കൾ ഗണപതിക്ക് സമർപ്പിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു സംരംഭവും വിജയത്തിൽ എത്തും.

പശുവിനെ ആരാധിക്കുക

ഗണപതിക്ക് നിവേദിക്കുന്ന മോദകം കൊഴുക്കട്ട മറ്റുള്ളവ ആരാധനയ്ക്ക് ശേഷം പശുവിന് നൽകുന്നത് നല്ലതാണ്. ഇത് ജീവിതത്തിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നീക്കാൻ വളരെ നല്ലതാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ