AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Easter 2026: പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ, പ്രാർത്ഥനയോടെ ക്രൈസ്തവർ

Easter 2026 Today: പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം മൂന്നാം നാൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ദൈവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തപ്പെടും. വിവിധ പള്ളികളിൽ ഇന്നലെ രാത്രി വൈകിയും ഇന്ന് പുലർച്ചെയുമായി പ്രത്യേക ശുശ്രൂഷകളും ഉയിർപ്പ് കുർബാനയും നടന്നു.

Easter 2026: പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ, പ്രാർത്ഥനയോടെ ക്രൈസ്തവർ
Easter 2026 Image Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Apr 2026 | 06:00 AM

അതിജീവനത്തിന്റെയും പ്രത്യാശയുടെയും വലിയ പെരുന്നാളായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം മൂന്നാം നാൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ദൈവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തപ്പെടും. അമ്പത് ദിവസത്തെ നോമ്പിനും ഇന്ന് അവസാനമാകും.

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പ്രത്യേക ആരാധനകളും കുർബാനയും നടത്തപ്പെട്ടു. ചാമ്പൽ ബുധനാഴ്ച മുതലുള്ള നോമ്പുകാലം അവസാനിച്ചതോടെ വീടുകളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കൂടാതെ, ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ഈസ്റ്റർ മുട്ടകളും കേക്കുകളും കൈമാറ്റം ചെയ്യുന്ന രീതിയും വിവിധ രാജ്യങ്ങളിലുണ്ട്.

ഈസ്റ്റർ ചരിത്രം

മനുഷ്യരുടെ പാപമോചനത്തിനായി ദൈവപുത്രനായ യേശുക്രിസ്തും മറിയയുടെയും ജോസഫിന്റെയും മകനായി ബേത്ലഹേമിൽ ജനിച്ചു. മുപ്പത്തിമൂന്നര വർഷത്തെ ജീവിതത്തിൽ യേശുക്രിസ്തു ധാരാളം അത്ഭുതപ്രവൃത്തികൾ ചെയ്യുകയും സുവിശേഷം പഠിപ്പിക്കുകയും ചെയ്തു. എന്നാൽ യേശുവിനുള്ള ജനപിന്തുണയും ക്രിസ്തു ചെയ്യുന്ന പ്രവൃത്തികളും കണ്ട മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെ ക്രൂശിക്കാൻ തീരുമാനിച്ചു. യെഹൂദന്മാരുടെ പെസഹ പെരുന്നാൾ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടതും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തത്.

ALSO READ: പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പുണ്യദിനം; പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ നേരാം

റോമൻ ഭരണകൂടം വെള്ളിയാഴ്ച യേശുവിനെ കുരിശിലേറ്റി. ശേഷം അരിമഥ്യയിലെ യോസഫ് യേശുവിനെ കല്ലറയിൽ അടക്കം ചെയ്തു. എന്നാൽ ഞായറാഴ്ച പുലർച്ചെ സ്ത്രീകൾ കല്ലറ സന്ദർശിച്ചപ്പോൾ അത് ശൂന്യമായി കാണപ്പെടുകയും, ദൂതൻ പ്രത്യക്ഷപ്പെട്ട് യേശു ഉയിർത്തെഴുന്നേറ്റു എന്ന് അറിയിക്കുകയും ചെയ്തു. മരണത്തിന്മേൽ യേശു വിജയം വരിച്ചതിന്റെയും മനുഷ്യർക്ക് നിത്യജീവൻ വാഗ്ദാനം ചെയ്തതിന്റെയും പ്രതീകമായാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.

ഈസ്റ്റർ എന്ന വാക്കിന്റെ അർത്ഥം

വസന്തകാലത്തിന്റെ ദേവതയായ ‘ഈസ്റ്റർ’ (Eostre) എന്ന ആംഗ്ലോ-സാക്സൺ ദേവതയുടെ പേരിൽ നിന്നാണ് ഈ വാക്ക് വന്നതെന്ന് കരുതുന്നവരുണ്ട്. വസന്തകാലത്തിന്റെ വരവിനെ ആഘോഷിക്കുന്ന സമയത്ത് തന്നെ ക്രിസ്തുവിന്റെ പുനരുത്ഥാനവും ആഘോഷിക്കപ്പെടുന്നതിനാൽ, പിൽക്കാലത്ത് ഈ പേര് നിലവിൽ വന്നുവെന്നാണ് പറയപ്പെടുന്നത്.

 

Follow Us