Easter 2026: പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പുണ്യദിനം; പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ നേരാം
Easter 2026 Wishes: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏപ്രിൽ 5ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പുണ്യദിനത്തിൽ, സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്‌റ്റർ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ആശംസകൾ കൈമാറിയാലോ .... ഈസ്റ്റർ സന്ദേശങ്ങളും വാക്യങ്ങളും ഇതാ ...
മനുഷ്യരുടെ പാപമോചനത്തിനായി കാൽവരിയിൽ യാഗമായി, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തു… ആ നല്ല സ്നേഹത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏപ്രിൽ 5ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഈ പുണ്യദിനത്തിൽ, സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്‌റ്റർ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ആശംസകൾ കൈമാറിയാലോ….
ഈസ്റ്റർ ആശംസകൾ
പ്രത്യാശയും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു സന്തോഷകരമായ ഈസ്റ്റർ ആശംസിക്കുന്നു
ഈ ഈസ്റ്റർ നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങളും സന്തോഷവും കൊണ്ടുവരട്ടെ, ഹാപ്പി ഈസ്റ്റർ
ഈസ്റ്ററിന്റെ ചൈതന്യം നിങ്ങളുടെ വിശ്വാസത്തെ പുതുക്കുകയും നിങ്ങൾക്ക് സമാധാനം നൽകുകയും ചെയ്യട്ടെ…
സ്നേഹവും പ്രതീക്ഷയും നിറഞ്ഞ ഒരു സന്തോഷകരമായ ഈസ്റ്റർ ആശംസിക്കുന്നു, ഹാപ്പി ഈസ്റ്റർ
ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ ഉയിർപ്പ് തിരുനാൾ ആശംസകൾ
ഈസ്റ്ററുമായി ബന്ധപ്പെട്ട വേദവാക്യങ്ങൾ
”യേശു അവളോടു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”- യോഹന്നാൻ 11:25
“അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു, അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ”- മത്തായി 28:6
”നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു.” – ലൂക്കോസ് 24: 5 -6
”ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” – 1 കൊരിന്ത്യർ 15: 55