AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Zodiac Sign Based Temple: 2025 അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ രാശിപ്രകാരമുള്ള ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക

Zodiac Sign Based Temple: കർക്കിടകം രാശിക്കാർ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ സർവ്വ ഐശഅവര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം

Zodiac Sign Based Temple: 2025 അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ രാശിപ്രകാരമുള്ള ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക
Indian Temple Must Visit In 2025Image Credit source: Tv9 Network
ashli
Ashli C | Published: 25 Nov 2025 14:42 PM

2025 അവസാനിക്കുവാൻ ഇനി ദിനങ്ങൾ മാത്രം. ശുഭപ്രതീക്ഷയോടെയാണ് പലരും അടുത്ത വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഈ വർഷം ഉണ്ടായ നല്ലതും ചീത്തയുമായ കാര്യങ്ങളെ തരണം ചെയ്ത് ഇനി വരാനിരിക്കുന്ന വർഷം ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കട്ടെ എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അത്തരത്തിൽ പുതുവർഷം നിങ്ങൾക്ക് ശുഭകരമായിരിക്കുവാൻ ഈ വർഷം നിങ്ങളുടെ രാശിപ്രകാരമുള്ള ചില ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നത് നല്ലതാണ്. ആ ക്ഷേത്രങ്ങൾ ഏതൊക്കെ എന്നു നോക്കാം.

മേടം: മേടം രാശിക്കാർ 2025 അവസാനിക്കുന്നതിന് മുന്നോടിയായി കർണാടകയിലെ ഹമ്പിയിലുള്ള വിരൂഭാഷാ ക്ഷേത്രം സന്ദർശിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ എല്ലാ ഐശ്വര്യവും നേടുവാൻ ഇത് സഹായിക്കും.

ഇടവം: ഇടവം രാശിക്കാർ അസാമിലെ ഗുവാഹത്തിലുള്ള കാമാഖ്യ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത് ശുഭകരമാണ് .

മിഥുനം: ഈ രാശിക്കാർ തമിഴ്‌നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കുവാൻ കാരണമാകുമെന്നാണ് വിശ്വാസം.

കർക്കിടകം: കർക്കിടകം രാശിക്കാർ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ജീവിതത്തിൽ സർവ്വ ഐശഅവര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം.

ചിങ്ങം: ചിങ്ങം രാശിക്കാർ ഗുജറാത്തിലെ മൊധേരയിലുള്ള സൂര്യക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭകരമായി കണക്കാക്കുന്നു.

ALSO READ: കാർത്തിക വിളക്ക് എന്നാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം, ഐതീഹ്യം

കന്നി: കന്നിരാശിക്കാർ 2025 അവസാനിക്കുന്നതിന് മുന്നോടിയായി തമിഴ്‌നാട്ടിലെ കാഞ്ചി കാമാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭകരമാണ്.

തുലാം: തുലാം രാശിക്കാർ മധ്യപ്രദേശിലെ ഖജുരാഹോയിലുള്ള കന്ദരിയ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം നൽകും.

വൃശ്ചികം: വൃശ്ചികം രാശിക്കാർ പശ്ചിമ ബംഗാളിലെ ബിർഭുമിലുള്ള താരാപീഠ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമായി കണക്കാക്കുന്നു.

ധനു: ധനു രാശിക്കാർ ർണാടകയിലെ ശൃംഗേരി ശാരദ പീഠത്തിൽ ദർശനം നടത്തുന്നത് ജീവിത്തതിൽ സൗഭാ​ഗ്യങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകും.

മകരം: മകരം രാശിയിലുള്ളവർ ഒഡീഷയിലെ ഭുവനേശ്വറിലെ മനോഹരമായ ലിംഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതായി കണക്കാക്കുന്നു.

കുംഭം: കുംഭം രാശിക്കാർ മഹാരാഷ്ട്രയിലെ പണ്ഡർപൂർ വിത്തൽ ക്ഷേത്രം സന്ദർശിക്കുന്നത് നല്ലതായി വിശ്വസിക്കപ്പെടുന്നു.

മീനം: മീനരാശിയിലുള്ളവർ പുതുവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)