Shukra Dosha Remedies: ശുക്രദോഷം ഉള്ളവർ ശിവന് അർപ്പിക്കേണ്ട വഴിപാടുകൾ
Shukra Dosha Remedies: തിങ്കളാഴ്ചയോ സൗകര്യപൂർവ്വം ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസമോ ഒരു ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തിന്...

Shukra Dosha
നമ്മുടെ ജാതകത്തിൽ ശുക്രനും ബുധനും ദുർബലരാണ് എങ്കിൽ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകില്ല. എന്നാൽ ചില വഴിപാടുകൾ നടത്തുന്നതിലൂടെ ജാതകത്തിലെ ശുക്രനെ ശക്തിപ്പെടുത്തുവാൻ സാധിക്കും. പുരാണങ്ങൾ അനുസരിച്ച് അത്തരത്തിൽ ഒന്നാണ് ഏലം. തിങ്കളാഴ്ചയോ സൗകര്യപൂർവ്വം ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസമോ ഒരു ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തിന് അഞ്ച് ഏലം സമർപ്പിക്കുന്നത് ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.
ഇത് ബിസിനസ്സിൽ വിജയം മുതൽ മനസ്സിന് സമാധാനവും ശാന്തിയും വരെ നൽകുവാൻ സഹായിക്കും എന്നാണ് വിശ്വാസം.അത്തരത്തിൽ ശിവലിംഗത്തിൽ ഏലം അർപ്പിക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
സാമ്പത്തിക പുരോഗതി : നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നെങ്കിൽ ശിവിലംഗത്തിൽ പതിവായി ഏലം സമർപ്പിക്കുക. ഇത് കുബേരന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുവാനും സഹായിക്കും.
ശുക്രദോഷത്തിനുള്ള പരിഹാരം: നിങ്ങളുടെ ജാതകത്തിൽ ശുക്രൻ ദുർബലൻ ആണെങ്കിൽ നിങ്ങൾക്ക് നല്ല സാമ്പത്തിക പുരോഗതിയോടുകൂടിയുള്ള ഒരു ജീവിതം ലഭിക്കില്ല. ഏലക്കയുടെ സുഗന്ധം ശുക്രദേവനെ സന്തോഷിപ്പിക്കും എന്നാണ് വിശ്വാസം.
തടസ്സങ്ങൾ നീക്കൽ: ജീവിതത്തിൽ പലപ്പോഴും നമ്മൾ അപ്രതീക്ഷിതമായ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. അത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സം, മാനസിക ഉത്കണ്ഠ അനുഭവിക്കുന്നവർക്ക് ഏലയ്ക്കയും ഗംഗാജലവും കൊണ്ട് ശിവനെ അഭിഷേകം ചെയ്താൽ മനസ്സമാധാനം ലഭിക്കും.ണ് നിങ്ങളെങ്കിൽ ശിവലിംഗത്തിൽ 5 പച്ച ഏലം വെച്ചിട്ട് ധ്യാനിക്കുക. ഇത് ഗ്രഹങ്ങളുടെ പ്രതികൂലമായ സ്വാധീനം കുറയ്ക്കുകയും ജീവിതത്തിൽ വിജയത്തിന് വഴിയൊരുക്കുകയും ചെയ്യും.
ദാമ്പത്യ വിജയം: വിവാഹ കാര്യത്തിൽ തടസ്സങ്ങൾ നേരിടുന്നവരും… വിവാഹിതരായവർ എന്നും പരസ്പരം തർക്കം ആണെങ്കിലും ഓം നമശിവായ നമ എന്ന മന്ത്രം ജപിച്ചുകൊണ്ട് ഏലം അർപ്പിക്കുന്നത് ഫലം നൽകും.
എങ്ങനെ സമർപ്പിക്കാം?
എല്ലാ ദിവസവും രാവിലെ കുളികഴിഞ്ഞ ശേഷം ശിവക്ഷേത്രത്തിൽ പോകുക. ശിവലിംഗത്തിൽ കുറഞ്ഞത് അഞ്ച് പച്ച ഏലക്കകൾ വച്ചിട്ട് അൽപനേരം ധ്യാനിക്കുക, ശേഷം നിങ്ങളുടെ ആഗ്രഹം മനസ്സിൽ പറയുക. ഇത് വളരെ ഫലപ്രദമായ ഒരു പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.