Sun Transit 2026:സൂര്യൻ അനിഴം നക്ഷത്രത്തിലേക്ക്! മിഥുനം ഉൾപ്പെടെ രാശികൾ പുതിയ സ്വത്തുക്കൾ വാങ്ങും, കരിയറിലും പുരോഗതി
സൂര്യന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നവംബർ 20ന് പുലർച്ചെ 3 മണിക്ക് സൂര്യൻ അനിഴം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ചൊവ്വ ഭരിക്കുന്ന അനിഴം നക്ഷത്രം ഊർജ്ജം, ധൈര്യം, ലക്ഷ്യങ്ങൾ നേടാനുള്ള ആഗ്രഹം എന്നിവയുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ സംക്രമണം കരിയറിൽ പുരോഗതി, കൂടുതൽ ഉത്തരവാദിത്തങ്ങൾ, സമ്പാദിക്കാനുള്ള അവസരം എന്നിവയിൽ സ്വാധീനം...........
ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായാണ് സൂര്യനെ കണക്കാക്കുന്നത്. അതിനാൽ ജ്യോതിഷത്തിൽ സൂര്യന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നവംബർ 20ന് പുലർച്ചെ 3 മണിക്ക് സൂര്യൻ അനിഴം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ചൊവ്വ ഭരിക്കുന്ന അനിഴം നക്ഷത്രം ഊർജ്ജം, ധൈര്യം, ലക്ഷ്യങ്ങൾ നേടാനുള്ള ആഗ്രഹം എന്നിവയുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ സംക്രമണം കരിയറിൽ പുരോഗതി, കൂടുതൽ ഉത്തരവാദിത്തങ്ങൾ, സമ്പാദിക്കാനുള്ള അവസരം എന്നിവയിൽ സ്വാധീനം ചെലുത്തും.
കൂടാതെ ജോതിഷത്തിൽ സൂര്യനെ ആത്മവിശ്വാസം, അധികാരം, നേതൃത്വം, ആത്മാഭിമാനം എന്നിവയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ സൂര്യന്റെ അനിഴം നക്ഷത്രത്തിലേക്കുള്ള മാറ്റം ജ്യോതിഷപരമായി വളരെ പ്രധാനം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ നക്ഷത്രമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് അധിക ഭാഗ്യങ്ങൾ കൊണ്ടുവരുന്നു. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.
ALSO READ:ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു! 4 രാശികൾ 2027 സൗഭാഗ്യങ്ങളോടെയും വിജയത്തോടെയും വരവേൽക്കും
മിഥുനം
മിഥുനം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം അനുകൂലമായ ഫലങ്ങൾ നൽകും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂർത്തിയാക്കാനും ജോലിസ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കാനും മികച്ച സമയമാണ്. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റങ്ങൾ വരുത്തും. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ ഈ കാലയളവിൽ പൂർത്തീകരിക്കാൻ സാധിക്കും. തൊഴിലിലേർപ്പെട്ടിരിക്കുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും നൽകും. കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ധാരാളം സ്വത്ത് സമ്പാദിക്കാനും കഴിയും.
കന്നി
ഈ രാശിക്കാർക്ക് സൂര്യന്റെ സംക്രമണം നേട്ടങ്ങളും ഭാഗ്യവും കൊണ്ടുവരും. കന്നി രാശിക്കാർക്ക് ഈ സംക്രമണം ആത്മവിശ്വാസവും നേതൃപരമായ കഴിവുകളും വർദ്ധിപ്പിക്കും. കൂടാതെ പുതിയ തൊഴിൽ അവസരങ്ങളും കുടുംബത്തിനുള്ളിൽ കൂടുതൽ ഐക്യവും കൊണ്ടുവരും. ഈ സംക്രമണം കാരണം നിങ്ങളുടെ ചിന്താശേഷിയും വർദ്ധിക്കും. അതുവഴി ഇവർക്ക് വിവിധ മേഖലകളിൽ വിജയം നേടാൻ സാധിക്കും. കരിയറിലും പുരോഗതി ഉണ്ടാവും. അത് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ നൽകും. വിവിധ കരാറുകളിലൂടെ നിങ്ങൾക്ക് ലാഭം നേടാൻ കഴിയും. കൂടാതെ നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങളും വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ദീർഘകാല വാദങ്ങൾ ഇപ്പോൾ അവസാനിക്കുകയും കുടുംബ ജീവിതത്തിൽ സമാധാനം നിലനിൽക്കുകയും ചെയ്യും.
വൃശ്ചികം
സൂര്യൻ നിങ്ങളുടെ രാശിയിലൂടെ സഞ്ചരിച്ച് അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ വ്യക്തിത്വം, ആത്മവിശ്വാസം, കരിഷ്മ എന്നിവ ഉച്ചസ്ഥായിയിലെത്തും. ഈ സമയത്ത് ഇവരുടെ നേതൃപരമായ കഴിവുകൾ മെച്ചപ്പെടും. സൂര്യൻ അനിഴം നക്ഷത്രത്തിൽ നിൽക്കുമ്പോൾ ഇവർക്ക് വളരെ അനുകൂലമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കാം. ഈ കാലയളവിൽ ഇവരുടെ വരുമാനം നിലവാരം ഉയരാനുള്ള സാധ്യതയുണ്ട്. ഇവർക്ക് പുതിയ വരുമാനം ലഭിക്കുകയും ഇവരുടെ കരിയറിൽ നല്ല മാറ്റങ്ങൾ അനുഭവപ്പെടുകയും ചെയ്തേക്കാം. വിദ്യാർഥികൾക്ക് സൂര്യന്റെ സംക്രമണം ജോലിയിൽ നല്ല വിജയം നൽകും മത്സരപരീക്ഷകളിൽ ഇവർ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കുടുംബത്തിൽ സന്തോഷകരമായ ഒരു അന്തരീക്ഷം നിലനിൽക്കും. കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സുഗമമായി പരിഹരിക്കപ്പെടും. പഴയ നിക്ഷേപങ്ങൾ നിങ്ങൾക്ക് ലാഭം നൽകിയേക്കാം. ബിസിനസുകാർക്ക് പുതിയ ലാഭകരമായ പല ഡീലുകളും ഈ സമയത്ത് പ്രതീക്ഷിക്കാം.
ENGLISH SUMMARY
The Sun is considered the most significant among the nine planets; therefore, its transit holds great importance in astrology. On November 20th, at 3:00 AM, the Sun will enter the Anizham nakshatra. Ruled by Mars, this nakshatra is associated with energy, courage, and the drive to achieve one’s goals. This transit will influence career advancement, bring increased responsibilities, and create opportunities for financial gain.