Swargavathil Ekadasi 2025 in Kerala: ​ഗുരുവായൂർ ഏകാദശി നോറ്റവർ നിർബന്ധമായി അനുഷ്ടിക്കേണ്ടത്; സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ്?

Swargavathil Ekadasi 2025 in Kerala:കൂടാതെ ഗുരുവായൂർ ഏകാദശി അനുഷ്ഠിച്ച ഭക്തർ നിർബന്ധമായും.....

Swargavathil Ekadasi 2025 in Kerala: ​ഗുരുവായൂർ ഏകാദശി നോറ്റവർ നിർബന്ധമായി അനുഷ്ടിക്കേണ്ടത്; സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ്?

Swargavaathil Ekadasi

Published: 

22 Dec 2025 13:46 PM

ധനുമാസത്തിൽ വരുന്ന ഒരു പ്രധാനപ്പെട്ട ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. പ്രധാനമായും ഇത് കേരളത്തിലാണ് ആചരിക്കുന്നത്. കൂടാതെ ഗുരുവായൂർ ഏകാദശി അനുഷ്ഠിച്ച ഭക്തർ നിർബന്ധമായും സ്വർഗ്ഗവാതിൽ ഏകാദശി അനുഷ്ഠിക്കണം എന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണുക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽ കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്വർ​ഗ്​ഗവാതിൽ ഏകാദശിയെ വൈകുണ്ഠ ഏകാദശി എന്നും മുക്കോടി ഏകാദശി എന്നും അറിയപ്പെടുന്നു.

ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി വരുന്നത് ഡിസംബർ 30നാണ്. സ്വർഗ്ഗവാതിൽ എന്നാൽ സ്വർഗ്ഗത്തിന്റെ വാതിലുകൾ എന്നാണ് അർത്ഥമാക്കുന്നത്. ഏകാദശി അനുഷ്ഠിക്കുന്നവർ തലേദിവസം തന്നെ ഇതിനുള്ള കർമ്മങ്ങൾ ആരംഭിക്കേണ്ടതാണ്. തലേദിവസം ഒരുക്കലൂണ് മാത്രമാണ് നടത്തേണ്ടത്. ഏകാദശി ദിവസത്തിൽ പൂർണ്ണമായ ഉപവാസം നടത്തണം. ഒരു നേരം പഴങ്ങളും മറ്റു ലളിതമായ പാനീയങ്ങളും കഴിക്കാം. കൂടാതെ ഏകാദശി ദിനത്തിൽ എണ്ണ തേച്ചു കുളിക്കുവാനോ പകൽ സമയത്ത് ഉറങ്ങുവാനോ പാടില്ല. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാക്കുക. സാധിക്കുമെങ്കിൽ വെള്ളം നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം.

കൂടാതെ അന്നേ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതാണ്. വിഷ്ണുക്ഷേത്രത്തിന്റെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ കൂടി പുറത്തു കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം. ഏകാദശി ദിവസത്തിൽ വിഷ്ണു സഹസ്രനാമങ്ങൾ ചൊല്ലുക. വിഷ്ണു അഷ്ടോത്തരം ചൊല്ലുന്നത് നല്ലതാണ്. ഏകാദശി ദിവസത്തിൽ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകുന്നതിന് കാരണമാകും. ഈ ദിനത്തിൽ തുളസീപൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്.ഏകാദശിയുടെ ശേഷം ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടൽ എന്നാണ് ഇത് പറയുന്നത്.

 

Related Stories
Paush Putrada Ekadashi 2025: വീട്ടിൽ സന്തോഷവും സമാധാനവും നിറയും! പുത്രാദ ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് ഇവ സമർപ്പിക്കൂ
Thiruvathira 2026: തിരുവാതിര വ്രതം എന്നാണ്? കൃത്യമായ തീയ്യതി,ശുഭകരമായ സമയം അറിയാം
Today’s Horoscope: എല്ലാവർക്കും ചെവി കൊടുക്കേണ്ടതില്ല, വിശ്വാസം കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Pradosh Vrat 2026: പുതുവർഷത്തിലെ ആദ്യ പ്രദോഷ വ്രതം എപ്പോഴാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം
Paush Putrada Ekadashi 2025: വീട്ടിൽ നിർഭാഗ്യങ്ങൾ വന്നുകൊണ്ടേയിരിക്കും! പുത്രാദ ഏകാദശി ദിനത്തിൽ ഈ 3 സാധനങ്ങൾ കഴിക്കരുത്
Dhan lakshmi Yoga: സൂര്യശോഭയിൽ തിളങ്ങാൻ ഒരുങ്ങിക്കോളൂ! ധനലക്ഷ്മി യോഗത്തിന് ശുഭകരമായ സംയോജനം
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു