Thai Pongal 2026: അറപ്പുരകൾ നിറയുന്ന കാലം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പൊങ്കൽ മധുരത്തിൽ കേരളവും

Thai Pongal 2026: പ്രകൃതിക്കും പ്രപഞ്ചശക്തികൾക്കും നന്ദി അർപ്പിക്കുന്ന അഗാധമായ ആത്മീയ അർത്ഥങ്ങളുള്ള...

Thai Pongal 2026: അറപ്പുരകൾ നിറയുന്ന കാലം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പൊങ്കൽ മധുരത്തിൽ കേരളവും

Pongal (5)

Published: 

15 Jan 2026 | 07:26 AM

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും ഉത്സവമായ തൈപൊങ്കൽ ഇന്ന്. പ്രധാനമായും തമിഴ്നാട്ടിൽ ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം കേരളത്തിലെ വിവിധ ജില്ലകളിലും അതിന്റെ തനത് അനുഷ്ഠാനങ്ങളോടെ കൂടി ആഘോഷിക്കാറുണ്ട്. കേരളത്തിൽ പ്രധാനമായും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് പൊങ്കൽ ആഘോഷിക്കുന്നത്.

സൂര്യദേവനും പ്രകൃതിക്കും കൃഷിക്കും ഇതിനെല്ലാം സഹായവും പിന്തുണയും ആകുന്ന കന്നുകാലികൾക്കും നന്ദി അറിയിക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. പൊങ്കലിനോട് അനുബന്ധിച്ച് ഇത് ആഘോഷമാക്കുന്ന വീടുകളിൽ പുലർച്ചയോടെ കോലമിട്ട് മൺപാത്രങ്ങളിൽ പൊങ്കൽ തയ്യാറാക്കും. പുതിയ മൺകലങ്ങളിൽ പാലും അരിയും ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് പൊങ്കൽ. ഇത് തിളച്ചു തൂവുമ്പോൾ പൊങ്കലോ പൊങ്കൽ എന്ന ആർത്തു വിളിച്ചാണ് സമൃദ്ധിയെ വരവേൽക്കുക.

ALSO READ:ഭാ​ഗ്യം തേടിയെത്തും! പൊങ്കൽ ദിനത്തിൽ ഇത് ചെയ്താൽ സൂര്യന്റെ ദോഷം മാറും

തമിഴ് കലണ്ടർ പ്രകാരം തൈമാസം ഒന്നാം തീയതിയാണ് തൈപൊങ്കൽ ആഘോഷിക്കുന്നത്.. കേരളത്തിലെ തമിഴ് തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ഇടുക്കിയിലെയും പാലക്കാട്ടെയും തോട്ടം മേഖലകളിൽ വൈവിധ്യമാർന്ന കലാപരിപാടികളും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പൊങ്കലിനോട് അനുബന്ധിച്ച് നടത്തി വരാറുണ്ട്. കന്നുകാലികളെ ആദരിക്കുന്ന ‘മാട്ടുപ്പൊങ്കൽ’ നാളെയാണ് ആഘോഷിക്കുക.

വിളവെടുപ്പ് ഉത്സവം എന്നതിലുപരി ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിക്കും പ്രപഞ്ചശക്തികൾക്കും നന്ദി അർപ്പിക്കുന്ന അഗാധമായ ആത്മീയ അർത്ഥങ്ങളുള്ള ഒരു ചടങ്ങു കൂടിയാണ് പൊങ്കൽ. പൊങ്കലിനോട് അനുബന്ധിച്ച് പ്രധാനമായും ആരാധിക്കുന്നത് സൂര്യദേവനെയാണ്. സനാതന ധർമ്മങ്ങൾ അനുസരിച്ച് സൂര്യനെ പ്രത്യക്ഷ ദൈവം എന്നാണ് പറയപ്പെടുന്നത് അതായത് മനുഷ്യന് കണ്ണുകൊണ്ട് കാണാൻ കഴിയുന്ന ദൈവം. സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്ക് സഞ്ചരിക്കുന്ന സമയമാണിത്. സൂര്യദേവന്റെ ഈ സഞ്ചാരത്തെ അജ്ഞതയിൽ നിന്ന് അറിവിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഉള്ള മാറ്റമായും കണക്കാക്കപ്പെടുന്നു.

ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
ഒറ്റ രാത്രി കൊണ്ട് പഴം പഴുക്കണോ?
മുട്ട പൊരിക്കേണ്ടത് എങ്ങനെ? എണ്ണ പുരട്ടാറുണ്ടല്ലേ?
സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് ഇവരാണ്
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ എംഎൽഎമാർ പരാതി നൽകണം: സ്പീക്കർ
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍