സൂര്യനും ബുധനും വൃശ്ചിക രാശിയിൽ! ഈ രാശികളുടെ ജീവിതത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും മാറുന്നു

ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ബുധനും തമ്മിലുള്ള ഈ സംയോഗം ജ്യോതിഷപരമായ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ബുധൻ വക്ര ഗതിയിൽ നിൽക്കുമ്പോൾ ഈ ഗൃഹസംയോഗം അധിക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ യോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ബാധിക്കുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് അധിക നേട്ടങ്ങൾ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്...............

സൂര്യനും ബുധനും വൃശ്ചിക രാശിയിൽ! ഈ രാശികളുടെ ജീവിതത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും മാറുന്നു

Budhaditya Raja Yoga

Published: 

29 Oct 2026 | 04:24 PM

ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിന് ശേഷം അവരുടെ രാശികളും നക്ഷത്രങ്ങളും മാറ്റുന്നു. ഗ്രഹങ്ങൾ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ മറ്റു ഗ്രഹങ്ങളുമായി ശക്തമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. 2026 നവംബർ നാലിന് സൂര്യനും ബുധനും വൃശ്ചിക രാശിയിൽ സംയോജിക്കും. ഇത് പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായ ബുധാദിത്യ യോഗത്തിന് കാരണമാകുന്നു.

ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ബുധനും തമ്മിലുള്ള ഈ സംയോഗം ജ്യോതിഷപരമായ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ബുധൻ വക്ര ഗതിയിൽ നിൽക്കുമ്പോൾ ഈ ഗൃഹസംയോഗം അധിക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ യോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ബാധിക്കുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് അധിക നേട്ടങ്ങൾ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ആ രാശികൾ ആരൊക്കെ എന്നാണ് ഇവിടെ പറയുന്നത്.

ALSO READ:വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം

മേടം

മേടം രാശിക്കാർക്ക് ഈ യോഗം അപ്രതീക്ഷിതമായ നേട്ടങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ അവർ ജീവിതത്തിന്റെ വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഉയരുന്ന സ്ഥാനങ്ങൾ തേടിയെത്താം. ഈ കാലയളവിൽ ബിസിനസുകാർക്ക് കൂടുതൽ ലാഭം നേടാൻ സാധിക്കും. പുതിയ ഡീലുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യത്യസ്ത രീതികളിൽ പണം ലഭിക്കാൻ കഴിയും. ഈ കാലയളവിൽ ഇവർക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല. കൂടാതെ ദീർഘകാലമായി അനുഭവിക്കുന്ന പല രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിയുടെ അധിപനായ ബുധനുമായി സൂര്യൻ സംയോജിക്കുന്നത് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ ചിങ്ങം സാമ്പത്തികമായി നേട്ടങ്ങൾ ലഭിച്ചേക്കാം. ഈ ഗ്രഹമാറ്റങ്ങൾ കാരണം ഇവർക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കും. മാത്രമല്ല സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യം വർദ്ധിക്കുകയും ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കൂടാതെ കുടുംബാംഗങ്ങളോടൊപ്പം ഗുണ നിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കും. പുതിയ വീടോ വാഹനമോ വാങ്ങിക്കാൻ സാധിക്കും.

വൃശ്ചികം

വൃശ്ചികം രാശിയിൽ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഇവർക്ക് നല്ല ഫലങ്ങൾ നൽകും. അവരുടെ ജീവിതത്തിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. ജീവിതത്തിൽ അവരുടെ പല ദീർഘകാല ആഗ്രഹങ്ങളും ഈ കാലയളവിൽ സഫലമാകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനുള്ള അവസരങ്ങൾ ഉയർന്നുവരും. ദാമ്പത്യജീവിതത്തിൽ സ്നേഹവും പരസ്പരവാത്സല്യവും വർധിക്കും. ദമ്പതികൾ തമ്മിൽ നല്ല ഐക്യത്തിൽ ആയിരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം നല്ലതായിരിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരം ഉണ്ടാകും ബിസിനസുകാർക്ക് ഈ കാലയളവിൽ വലിയ ലാഭം ലഭിക്കും.

മകരം

ഈ ഗ്രഹസമയോജനം മകരം രാശിക്കാർക്ക് നല്ല നേട്ടങ്ങൾ കൊണ്ടുവരും ഈ കാലയളവിൽ അവർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ലഭിക്കും. വിദേശ സംബന്ധമായ കാര്യങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. ഈ കാലയളവിൽ അവർക്ക് ചില നല്ല യാത്രകൾ നടത്താനും അതിലൂടെ നിരവധി നേട്ടങ്ങൾ നേടാനും സാധിക്കും. അവിവാഹിതർക്ക് അനുയോജ്യമായ വരനെ ലഭിക്കും മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും ഈ രാജയോഗം മൂലം സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കാൻ ഇവർക്ക് സാധിക്കും. ഇത് മൂലം വിവിധ ലക്ഷ്യങ്ങൾ നേടുന്നതിന് വിജയിക്കും.

ENGLISH SUMMARY

In astrology, all planets change their zodiac signs and constellations after a specific period. As they move, these planets form powerful planetary combinations with one another. On November 4, 2026, the Sun and Mercury will conjoin in the sign of Scorpio. This results in the formation of ‘Budhaditya Yoga,’ one of the Pancha Mahapurusha Yogas.

Loading...
Unable to load recommendations.
Follow Us
Related Stories
Today’s Horoscope: ഒക്ടോബര്‍ 29-ലെ നക്ഷത്രഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം
Jupiter Transit in Makam: വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം
Mahalakshmi Rajayog 2026: ദീപാവലിക്ക് മുന്നോടിയായി മഹാലക്ഷ്മി രാജയോഗം! ഈ 4 രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റവും കരിയറിൽ പുരോഗതിയും
Chanakya Niti: അമ്പതുകളിലും മധുരിക്കും, സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ചെയ്യേണ്ടത് ഇത്രമാത്രം
Horoscope Today: ഈ നാളുകാരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത മാറ്റങ്ങൾ; അറിയാം ഇന്നത്തെ നക്ഷത്രഫലം
Chanakya Niti: ഈ സ്വഭാവമുള്ള കുടുംബനാഥൻ ഉണ്ടെങ്കിൽ വീട് ഒരിക്കലും രക്ഷപ്പെടില്ല!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്