AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malayalam Astrology: ഈ വർഷം രണ്ടുതവണ വഞ്ചന : ഇവർ ജൂണിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം

കർക്കിടകം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശിക്കാർ പുതിയ ആളുകളുമായി മാത്രമല്ല, ബന്ധുക്കളിലും അടുത്ത സുഹൃത്തുക്കളിലും ശ്രദ്ധാലുവായിരിക്കണം.

Malayalam Astrology: ഈ വർഷം രണ്ടുതവണ വഞ്ചന : ഇവർ ജൂണിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം
Rahu AstroImage Credit source: TV9 Network
Arun Nair
Arun Nair | Published: 04 Jan 2026 | 09:58 PM

ജ്യോതിഷത്തിൽ വഞ്ചന, വിശ്വാസവഞ്ചന, എന്നിവയ്ക്ക് രാഹുവാണ് കാരണം. നിലവിൽ കുംഭ രാശിയിൽ സഞ്ചരിക്കുന്ന രാഹു ചില രാശിക്കാരെ വഞ്ചിക്കാൻ സാധ്യതയുണ്ട്. കർക്കിടകം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശിക്കാർ പുതിയ ആളുകളുമായി മാത്രമല്ല, ബന്ധുക്കളുമായും അടുത്ത സുഹൃത്തുക്കളുമായും ശ്രദ്ധാലുവായിരിക്കണം. പണം നഷ്ടപ്പെടാനോ വഞ്ചിക്കപ്പെടാനോ സാധ്യതയുണ്ട്. ജൂൺ മാസത്തിനുശേഷം കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതാണ് നല്ലത്.

കർക്കിടകം

കർക്കിടകം രാശിയിൽ ജനിച്ച ആളുകൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. സ്വത്ത് കാര്യങ്ങളിൽ ബന്ധുക്കളാലും, സാമ്പത്തിക കാര്യങ്ങളിലും ഇടപാടുകളിലും സുഹൃത്തുക്കളാലും വഞ്ചന സാധ്യതയുണ്ട്. പണം വാങ്ങുന്നവർ അത് തിരികെ നൽകാതിരിക്കുകയോ കാണിക്കാതിരിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്.

ചിങ്ങം

ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഈ വർഷം രണ്ടുതവണ വഞ്ചന നേരിടേണ്ടി വരും. മുഖസ്തുതിയിൽ വീഴരുത്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക വഞ്ചനയ്ക്ക് സാധ്യത കൂടുതലാണ്. അധിക വരുമാന ശ്രമം സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ജോലിക്കെടുത്തവർ നിങ്ങളുടെ പ്രതിഫലം നൽകാത്ത സാഹചര്യവും ഉണ്ടാകാം. കിട്ടാക്കടങ്ങളുടെ എണ്ണം വർദ്ധിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് പല വിധത്തിൽ വഞ്ചന നേരിടേണ്ടി വരാനുള്ള സാധ്യതയുണ്ട്. ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നഷ്ടങ്ങളും വഞ്ചനകളും ഉണ്ടാകാം. സ്വത്ത്, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. സ്വത്ത് തർക്കങ്ങൾ, നഷ്ടങ്ങൾക്ക് കാരണമാകും. സ്വന്തം വീട് പണിയുന്നതിനുള്ള ചിലവ് ഇരട്ടിയാകും. ജോലി ശ്രമങ്ങളിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. വാഗ്ദാനങ്ങൾ നൽകരുത്.

കുംഭം

കുംഭം രാശിക്കാർക്ക് വീട് നിർമ്മാണ കാര്യങ്ങളിലോ വീട് വാങ്ങാനുള്ള ശ്രമങ്ങളിലോ ഇടനിലക്കാർ മൂലം പണനഷ്ടം സംഭവിക്കാം. സ്വത്ത് തർക്കങ്ങൾ അനുകൂലമായി പരിഹരിക്കപ്പെടാം. ഭൂമിയോ കൃഷിയിടമോ പിടിച്ചെടുക്കപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാതിരിക്കുന്നത് വളരെ നല്ലതാണ്.

മീനം

രാഹുവിന്റെ സംക്രമണം മൂലം മീനം രാശിക്കാർ വഞ്ചനkdkd ഇരയാകാൻ സാധ്യതയുണ്ട്. ഈ വർഷം സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. രഹസ്യ ശത്രുക്കൾ ഉണ്ടാവും. സ്വത്തുക്കളിലും സാമ്പത്തിക കാര്യങ്ങളിലും ബന്ധുക്കൾ നിങ്ങളെ തെറ്റിദ്ധരിപ്പിക്കും. പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. ലഭിക്കേണ്ട പണം ഒറ്റയടിക്ക് ലഭിക്കില്ല.

നിരാകരണം:  പൊതുവായ ജ്യോതിഷ പ്രവചനങ്ങളാണ് ഇവ ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല