Thiruvathira 2026: തിരുവാതിര വ്രതം എന്നാണ്? കൃത്യമായ തീയ്യതി,ശുഭകരമായ സമയം അറിയാം

Thiruvathira 2026 Rituals: ധനുമാസത്തിലെ തിരുവാതിര പ്രധാനമായും ആഘോഷിക്കുന്നത് കേരളത്തിലാണ്....

Thiruvathira 2026: തിരുവാതിര വ്രതം എന്നാണ്? കൃത്യമായ തീയ്യതി,ശുഭകരമായ സമയം അറിയാം

Thiruvathira 2026

Published: 

22 Dec 2025 12:13 PM

ഭഗവാൻ ശിവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാന ഉത്സവമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര പ്രധാനമായും ആഘോഷിക്കുന്നത് കേരളത്തിലാണ്. ഈ ദിവസം കേരളത്തിൽ വിപുലമായ ആഘോഷങ്ങളാണ് ഉണ്ടാവുക. പ്രത്യേകിച്ച് ശിവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്. ശിവപൂജയെ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലുടനീളം ആ ദിനത്തിൽ വിപുലമായ ആചാരാനുഷ്ടാനത്തോടെയുള്ള ആഘോഷമാണ് നടക്കുക.

ഹിന്ദുമത വിശ്വാസപ്രകാരം ഈ ഉത്സവം ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആഘോഷിക്കുന്നു.ഇത് തമിഴ് മാസമായ മാർഗഴിയിൽ വരുന്ന ആരുദ്ര ദർശനത്തോടനുബന്ധിച്ചാണ്.ധനുമാസത്തിലെ തിരുവാതിര നക്ഷത്രവുമായി ഒത്തുചേരുന്ന തിരുവാതിര ജനുവരി മൂന്നിനാണ് അടുത്തവർഷം. കേരളത്തിൽ തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട വിവിധതരത്തിലുള്ള വിശ്വാസങ്ങളാണ് നില നിൽക്കുന്നത്.

ദാമ്പത്യ ക്ഷേമത്തിനും കുടുംബ ഐക്യത്തിനും വേണ്ടി സ്ത്രീകൾ പരമ്പരാഗതമായി തിരുവാതിര വ്രതം ആചരിക്കുന്നു. പല പരമ്പരാഗതമായ പല കലാരൂപങ്ങളും തിരുവാതിര ദിവസത്തിൽ അരങ്ങേറാറുണ്ട്. അതിൽ പ്രധാനമാണ് തിരുവാതിരക്കളി. കേരളത്തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളായ കസവ് സാരി ചുറ്റിയാണ് തിരുവാതിരക്കളി കളിക്കാറുള്ളത്. കൂടാതെ ഈ ആഘോഷത്തിനും അതിന്റെ തായ് തനത് ഭക്ഷണങ്ങളുമുണ്ട്. അവയിൽ പ്രധാനമാണ് പുഴുക്ക്, കൂവ പായസം തുടങ്ങിയ ലളിതവും മംഗളകരവുമായ വിഭവങ്ങൾ തയ്യാറാക്കുന്നു.

തിരുവാതിര വ്രതത്തിന്റെ ദിവസം പ്രഭാതത്തിന് മുമ്പ് ക്ഷേത്രങ്ങളിലും വീടുകളിലും ശിവപൂജ, വിളക്ക് കൊളുത്തൽ, ധ്യാന പ്രാർത്ഥനകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തമിഴ്‌നാട്ടിൽ, ചിദംബരത്ത് നടരാജന്റെ പ്രത്യേക അഭിഷേകവും ദർശനവും നടത്തി ആരുദ്ര ദർശനം ആഘോഷിക്കുന്നു. സൃഷ്ടി, സംരക്ഷണം, ലയനം എന്നിവയുടെ ചക്രങ്ങളെ പ്രതീകപ്പെടുത്തുന്ന ശിവന്റെ ആനന്ദ താണ്ഡവത്തെയും പ്രപഞ്ച നൃത്തത്തെയുമാണ് ഈ ഉത്സവം പ്രതീകമാക്കുന്നത്. കേരളത്തിൽ ഇത് വളരെ ആചാരാനുഷ്ഠാനത്തോടെ ആഘോഷമാക്കുന്ന ഒരു ഉത്സവമാണ്. തിരുവാതിര ദിവസത്തിൽ അതിരാവിലെ ശിവപൂജ നടത്തുന്നത് നല്ലതാണ്. കൂടാതെ അന്നേദിവസം ശിവ സ്തോത്രം പാരായണം ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു. കൂടാതെ സാത്വികമായ ഭക്ഷണം ശുദ്ധി എന്നിവയ്ക്കും പ്രധാനം നൽകുന്നു.

Related Stories
Swargavathil Ekadasi 2025 in Kerala: ​ഗുരുവായൂർ ഏകാദശി നോറ്റവർ നിർബന്ധമായി അനുഷ്ടിക്കേണ്ടത്; സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ്?
Paush Putrada Ekadashi 2025: വീട്ടിൽ സന്തോഷവും സമാധാനവും നിറയും! പുത്രാദ ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് ഇവ സമർപ്പിക്കൂ
Today’s Horoscope: എല്ലാവർക്കും ചെവി കൊടുക്കേണ്ടതില്ല, വിശ്വാസം കൈവിടാതിരിക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Pradosh Vrat 2026: പുതുവർഷത്തിലെ ആദ്യ പ്രദോഷ വ്രതം എപ്പോഴാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം
Paush Putrada Ekadashi 2025: വീട്ടിൽ നിർഭാഗ്യങ്ങൾ വന്നുകൊണ്ടേയിരിക്കും! പുത്രാദ ഏകാദശി ദിനത്തിൽ ഈ 3 സാധനങ്ങൾ കഴിക്കരുത്
Dhan lakshmi Yoga: സൂര്യശോഭയിൽ തിളങ്ങാൻ ഒരുങ്ങിക്കോളൂ! ധനലക്ഷ്മി യോഗത്തിന് ശുഭകരമായ സംയോജനം
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു